R3Info Solutions

അരവണ തയാറാക്കാനുള്ള അവശ്യസാധനങ്ങളുടെ കരാര്‍ ആയില്ല, കടകളുടെയും ഹോട്ടലുകളുടെയും ലേലം അനിശ്ചിതത്വത്തില്‍; ശബരിമലയില്‍ പ്രതിസന്ധി

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മുന്നൊരുക്കങ്ങളിലെ വീഴ്ചയ്ക്ക് പിന്നാലെ ശബരിമല തീര്‍ഥാടനത്തില്‍ കൂടുതല്‍ പ്രതിസന്ധി. കടകളുടെയും ഹോട്ടലുകളുടെയും ലേലം അനിശ്ചിതത്വത്തില്‍. അരവണ തയ്യാറാക്കാനുള്ള അവശ്യസാധനങ്ങളുടെ കരാറും ആയില്ല. അതിനിടെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രി കെ മുരളിധരനുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്കിടെ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഇന്ന് മുഖ്യമന്ത്രിയെക്കാണും. മുഖ്യമന്ത്രിയെ കാണണമെന്ന് കെ ജയകുമാര്‍ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. നിലവിലെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിക്കും. ശബരിമല അരവണ പ്രതിസന്ധിയില്‍ ദേവസ്വം ബോര്‍ഡിനതിരെ വീണ്ടും ആഞ്ഞടിച്ച് മന്ത്രി കെ…

Read More

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത. വൈകിട്ട് 6.45 മുതൽ രാത്രി 12.35 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. 600 മെഗാവാട്ട് മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽത്തന്നെ തുടരുകയാണ്.‌ മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് മഴയുടെ സാഹചര്യം നിലവിൽ നിൽക്കുമ്പോഴും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവ് വന്നിട്ടില്ല. സാങ്കേതിക കാരണങ്ങളാൽ ദീർഘകാല…

Read More

‘ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധന വേണമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിനെതിരെ വീണ്ടും കർശന നിലപാടുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ആവശ്യമായ പരിശോധനകൾ നടത്താതെയാണ് പല കാര്യങ്ങളും നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച് കർശന പരിശോധനയും നിയമനടപടികളും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ജീപ്പുകളിൽ വലിയ വലുപ്പത്തിലുള്ള ടയറുകൾ ഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ അപകടങ്ങൾക്ക് ഇടയാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം, കാസർഗോഡ് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളും കോടതി പരാമർശിച്ചു.നിർമാതാക്കൾ നിശ്ചയിച്ച…

Read More

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ. പത്ത് മീറ്റർ എയർ റൈഫിളിൽ ഹിമാന്‍ഷു ധില്ലന്‍ വെള്ളിയും രുദ്രാംക്ഷ് പാട്ടീല്‍ വെങ്കലവും നേടി. പുരുഷ ടീ ഇനത്തിലും ഇന്ത്യ വെള്ളി നേടി.മിക്‌സഡ് മാർഷൽ ആർട്സിൽ സുചിക തരിയാൽ വെങ്കലവും സ്വന്തമാക്കി.കബഡി, ഹോക്കി, ബോക്സിങ് ഇനങ്ങളിലും ഇന്ത്യ നേട്ടമുണ്ടാക്കി. ജപ്പാനിൽ ഇന്ത്യൻ താരങ്ങൾ മെഡൽ വെടിവെച്ചിടുന്നത് തുടരുകയാണ്. ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനം തുടങ്ങിയത് ആദ്യദിനത്തിന് സമാനമായി. ഇന്നലെ 10 മീറ്റർ എയർ റൈഫിളിൽ വനിതാ…

Read More

100 ദിനങ്ങള്‍, 12 കോടി പുഞ്ചിരികള്‍; നാടെങ്ങും പ്രിയങ്കരിയായി പ്രിയദര്‍ശിനി പദ്ധതി

തിരുവനന്തപുരം: നൂറു ദിനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര. 12 കോടിയിലധികം സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളിലൂടെ നടന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള സ്ത്രീകള്‍ക്ക് ആനുകൂല്യം പ്രയോജനപ്പെട്ടു. പദ്ധതി നടപ്പിലാക്കിയതുമൂലം പ്രതിസന്ധിയിലായ സ്വകാര്യബസ് മേഖലയെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി.കെഎസ്ആര്‍ടിസിയു ഓര്‍ഡിനറി ഇതര സര്‍വീസുകളിലും പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജൂണ്‍ 15നാണ് യുഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനറി ബസ്സുകളിലെ സൗജന്യ യാത്ര ആരംഭിക്കുന്നത്. പദ്ധതിക്ക് പ്രിയദര്‍ശിനിയെന്ന് പേരുമിട്ടു. തിരഞ്ഞെടുപ്പുകാലത്തെ…

Read More

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:മുഖ്യമന്ത്രിയും ആർ ചന്ദ്രശേഖരനും ഒരുമിച്ച് ഒരു വേദിയിൽ. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിലാണ് ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടത്. കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതിന് പിന്നാലെയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് വേദിയിൽ വരുന്നത്. INTUC സമ്മേളനം നേരത്തെ മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെത്തുടർന്ന് ഒഴിവാക്കിയിരുന്നു. വേദിയിൽ മുഖ്യമന്ത്രിയെ പുകഴ്ത്തി ആർ ചന്ദ്രശേഖരൻ രംഗത്തെത്തി. ഊർജ്ജസ്വലനായ മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. ഐഎൻടിസിയുടെ തൊഴിലാളി പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് പറഞ്ഞു കൊടുക്കേണ്ടതില്ല. ഞാൻ മണിയടിക്കുന്ന ആളല്ല. മുഖ്യമന്ത്രിക്ക്…

Read More

നട തുറക്കുമ്പോൾ ഭക്തർക്ക് പ്രസാദം ലഭിക്കണം, ഒരു സ്പെഷ്യൽ ടീമിനെ വച്ച് ഉത്സവം നടത്തണോ എന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കും: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിട്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. നട തുറന്ന സമയത്ത് പ്ലാന്റ് ശുദ്ധീകരിക്കാൻ നിന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം. സർക്കാരിന് അതിന്റെതായ ഉത്തരവാദിത്വം ഉണ്ട്. വേണ്ടിവന്നാൽ ഹൈക്കോടതിയിൽ സർക്കാരിന്റെ ആശങ്ക അറിയിക്കും. ഒരു സ്പെഷ്യൽ ടീമിനെ വച്ച് ഉത്സവം നടത്തണോ എന്ന കാര്യം മുഖ്യമന്ത്രിയുമായി കൂടി ആലോചിക്കും. ഒരു കാരണവശാലും ഈ പരീക്ഷണത്തിന് നിന്ന് കൊടുക്കാനാകില്ല. ഭക്തർക്കുള്ള ഒരു അനുകൂല്യവും മുടങ്ങാൻ…

Read More

ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

ചരിത്രം കുറിച്ച് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക (ഫൊക്കാന). ന്യൂജേഴ്സിയിൽ നടന്ന ചടങ്ങിൽ വെറും ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയാണ് ഫൊക്കാന ലോകത്തിന് മുന്നിൽ അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഐക്യവും ഇച്ഛാശക്തിയും വിളംബരം ചെയ്തത്. ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലു റെക്കോർഡ് തീർത്താണ് ഫൊക്കാന ചരിത്രനിമിഷം കുറിച്ചത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1,800ലധികം കലാകാരന്മാരാണ് ഈ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളാകാൻ ന്യൂജേഴ്സിയിലെ കാഹലഹരി കൺവെൻഷൻ സെന്ററിൽ എത്തിച്ചേർന്നത്. മാസങ്ങളോളം…

Read More

ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകും: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്

പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്. ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകിത്തുടങ്ങി. കഴിഞ്ഞദിവസം ഒരു ടിൻ അരവണ നൽകിയതിനെതിരെ ഭക്തർ പ്രതിഷേധം ഉയർത്തിയിരുന്നു. അരവണ നിയന്ത്രണത്തിൽ വലിയ പ്രതിഷേധം ഭക്തർ ഉയർത്തിയിരുന്നു. ദേവസം മന്ത്രിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അരവണ നിർമ്മാണ പ്ലാന്റിന്റെ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ നിയന്ത്രണം ഏർപ്പെടുത്തി എന്നായിരുന്നു ദേവസ്വം ബോർഡിന്റെ വിശദീകരണം. കന്നിമാസ പൂജയ്ക്ക് നടതുറന്നതോടെ നാല്പതിനായിരത്തിലധികം തീർത്ഥാടകർ എത്തുന്നുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ദേവസ്വം മന്ത്രിയും ദേവസ്വം…

Read More

ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

തിരുവനന്തപുരം: പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർക്കുകയും ബഹിഷ്കരിക്കുകയും ചെയ്ത, ലോക കേരളസഭ തുടരാൻ യുഡിഎഫ് സർക്കാർ. പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി. ഭരണപരമായ ചെലവുകൾക്ക് രണ്ട് കോടി രൂപ അനുവദിച്ചു. പ്രതിപക്ഷത്തിരിക്കെ യുഡിഎഫ് ലോക കേരള സഭയെ എതിർത്തിരുന്നു. ധൂർത്ത് ആരോപിച്ച് ലോകകേരളസഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവാസി സംഘടനയുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ലോക കേരള സഭ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രവാസികളെ അംഗീകരിക്കുന്ന പരിപാടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറരുതെന്ന് ചൂണ്ടിക്കാട്ടിയാണ് സമ്മര്‍ദം…

Read More