R3Info Solutions

AI ഡാൻസ് വ്യക്തിപരമായി സന്തോഷമുണ്ടാക്കി; നീക്കം ചെയ്‌തതിൽ ചില നിയമ പ്രശ്നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: AI ഡാൻസ് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്‌തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വ്യക്തിപരമായി സന്തോഷമുണ്ടാക്കി. എന്നാൽ അതിൽ ചില നിയമ പ്രശ്നങ്ങളുണ്ട്. അഞ്ചു വയസ്സുള്ള കുട്ടി തന്നോട് ഡാൻസ് ഗംഭീരം ആയിരുന്നു എന്ന് പറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എ.ഐ. വീഡിയോയിൽ, മോഹൻലാലിനേക്കാളും വിജയിനേക്കാളും മികച്ച രീതിയിൽ താൻ നൃത്തം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഡാൻസ് വീഡിയോ ഇന്ത്യയിൽ മെറ്റ നീക്കം ചെയ്തിരുന്നു. ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ…

Read More

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതി യോഗം; ഇന്ന് പൊതു ചർച്ച തുടരും

കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ ഇന്ന് തെറ്റ് തിരുത്തൽ രേഖ സംബന്ധിച്ച പൊതു ചർച്ച തുടരും. ഇന്ന് ഏഴ് മണിക്കൂർ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. പാർലമെൻററി വ്യാമോഹത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞു മാറാൻ ആകില്ലെന്നും,,കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം പാർലമെൻററി വ്യാമോഹം ചർച്ച ചെയ്തിട്ട് കാര്യമില്ല എന്നും വിമർശനം ഉയർന്നു. അഞ്ച് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് കഴിഞ്ഞദിവസം ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത്….

Read More

പശ്ചിമേഷ്യയിൽ സമാധാനം അകലെ; ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ ഒമാനിൽ നടക്കേണ്ട ചർച്ച മാറ്റിവെച്ചു

ഹോർമുസിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഇന്ന് ഒമാനിൽ ഗൾഫ് രാജ്യങ്ങളുമായി ഇറാൻ നടത്താനിരുന്ന ചർച്ച മാറ്റി വെച്ചു. ഇറാഖ് ഒഴികെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് യോഗം മാറ്റിയത്. ചർച്ചയ്ക്ക് പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായുള്ള ക്രിയാത്മകമായ ചർച്ചകൾക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ കൂടുതൽ സമയം ആവശ്യമായതിനാലാണ് ചർച്ച മാറ്റിവെച്ചതെന്നാണ് വിശദീകരണം. ചർച്ച മാറ്റിവെച്ച കാര്യം ഇറാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. അതേസമയം, കഴിഞ്ഞ ദിവസം ഇറാന്റെ ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ പങ്ക് സ്ഥിരീകരിക്കാതെ…

Read More

CMRL- എക്സാലോജിക് ഇടപാടിൽ മൂന്നാംഘട്ട ചോദ്യം ചെയ്യലിന് ED

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ മൂന്നാംഘട്ട ചോദ്യം ചെയ്യൽ തുടർന്ന് ഇ ഡി. അഴിമതി നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സിഎംആർഎൽ ജീവനക്കാരെയാണ് ചോദ്യം ചെയ്യന്നത്. സർക്കാർ FIR ഇട്ടാൽ പിണറായി വിജയൻ, മുഹമ്മദ്‌ റിയാസ് എന്നിവർക്കെതിരെ PMLA പ്രകാരം കേസ് എടുക്കാക്കാനാണ് ആലോചന. നിയമോപദേശം 17ഓടെ ലഭിക്കുമെന്നാണ് വിലയിരുത്തൽ. അഡ്വക്കറ്റ് ജനറലും ഡിജിപിയുമാണ് നിയമോപദേശം നൽകുക. പ്രാഥമിക അന്വേഷണമെങ്കിലും നടത്തേണ്ടി വരുമെന്നാണ് വിവരം. ഹവാല ഇടപാടുകൾ ചൂണ്ടിക്കാട്ടി ഇഡി പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെ…

Read More

കടുത്ത ചൂടിന് ആശ്വാസമായി ഇന്ന് മുതൽ മഴയെത്തും

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മുതൽ മഴയെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ മൂന്ന് ദിവസത്തേയ്ക്കാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, ഇടുക്കി ജില്ലകളിലാണ് മഴ…

Read More

കാലടി സർവകലാശാലയിലെ സമരം; 17 എസ്എഫ്ഐ പ്രവർത്തകർക്കും മുൻകൂർ ജാമ്യം

കൊച്ചി: കാലടി സർവകലാശാലയിലെ സമരത്തിൽ 17 എസ്എഫ്ഐ പ്രവർത്തകർക്കും മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്. വി സി സിസാ തോമസിന് എതിരായ സമരത്തിന്റെ പേരിലായിരുന്നു കേസെടുത്തിരുന്നത്. സമരത്തിന്‍റെ ഭാഗമായ 16 വിദ്യാർഥികളെ ഇതിനോടകം സസ്പെൻഡ് ചെയ്തിരുന്നു.സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സമരം നടത്തിയിരുന്നത്. സർവകലാശാലയില വിദ്യാർഥികൾ നേരിടുന്ന ഭരണപരമായ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം എന്നാവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത തങ്ങളെ വ്യാജമായി കേസിൽ പ്രതി ചേർക്കുകയായിരുന്നു…

Read More

ടെൻഡർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണം; ശബരിമല അവലോകനയോഗത്തിൽ നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: ടെൻഡർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണം, ശബരിമല അവലോകനയോഗത്തിൽ നിർദ്ദേശം നൽകി മുഖ്യമന്ത്രി. ടെൻഡർ, ലേല നടപടികൾ ഉടൻ പൂർത്തിയാക്കണം. തിരക്ക് നിയന്ത്രിക്കാൻ AI ക്യാമറകൾ സ്ഥാപിക്കണം. സീസൺ തുടങ്ങിക്കഴിഞ്ഞ ശേഷം നിർമ്മാണ പ്രവർത്തികൾ നടത്തരുത്. രണ്ടുമാസത്തിനുള്ളിൽ എല്ലാം പ്രവർത്തികളും പൂർത്തിയാകുമെന്ന് യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വീണ്ടും അവലോകനയോഗം ചേരും. മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിലൂടെ ശബരിമലയുടെ വികസന വേഗം കൂട്ടുക, മണ്ഡല മകരവിളക്ക് തീര്‍ഥാടനം ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ…

Read More

വ്ലാദിമിർ പുടിന് ‘തിരുക്കുറൽ’ സമ്മാനിച്ച് നരേന്ദ്ര മോദി; ഇന്ത്യ – റഷ്യ ഉഭയകക്ഷി ചർച്ച ആരംഭിച്ചു

ഡൽഹി: ഇന്ത്യ – റഷ്യ ഉഭയകക്ഷി ചർച്ച ആരംഭിച്ചു. മോദി – പുടിൻ കൂടിക്കാഴ്ച ഭാരത് മണ്ഡപത്തിൽ ആരംഭിച്ചു. വ്ലാദിമിർ പുടിന് ‘തിരുക്കുറൽ’ നരേന്ദ്ര മോദി സമ്മാനിച്ചു. തിരുക്കുറലിൻറെ റഷ്യൻ മൊഴിമാറ്റ പതിപ്പാണ് സമ്മാനിച്ചത്. വ്യാപാര സഹകരണം വർധിപ്പിക്കുന്നത് ചർച്ചയിലെ പ്രധാന അജണ്ട. 2030 ഓടെ 100 ബില്യൺ യുഎസ് ഡോളർ എന്ന ഉഭയകക്ഷി വ്യാപാര ലക്ഷ്യം. വ്യാവസായിക സഹകരണം വിപുലീകരിക്കും. റെയിൽവേ, തുരങ്ക നിർമ്മാണ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കും. കൂടുതൽ ബിസിനസ്-ടു-ബിസിനസ് (B2B) അവസരങ്ങൾ സൃഷ്ടിക്കും….

Read More

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസ്സേജിലൂടെ അറിയാം. കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്‌ട്രേഡ് ഫോണ്‍ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്വെയറിലൂടെ എസ്എംഎസ് സൗകര്യം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യഘട്ടം തിരുവനന്തപുരത്ത്. നാളെയും മറ്റന്നാളുമായി സംസ്ഥാനത്തുള്ള എല്ലാ ജില്ലകളിലും വൈദ്യുതി നിയന്ത്രണത്തിന്റെ സമയം മുന്‍കൂട്ടി അറിയിച്ചുള്ള സന്ദേശം ലഭിക്കും. ഇന്ന് വൈകിട്ട് 6: 45നും രാത്രി 12. 45നുമിടയിലുള്ള സമയങ്ങളില്‍…

Read More

വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല; പല കഥകൾ പ്രചരിപ്പിച്ചു: മുഹമ്മദ് റിയാസ്

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദങ്ങൾ തള്ളി പിഎ മുഹമ്മദ് റിയാസ്. വീണ ടി പണം വാങ്ങിയത് നിയമപരമായാണ്. എക്സാലോജിക് കമ്പനി പണം കൈപറ്റിയത് സേവനം നൽകിയതിനാണ്. വീണ സേവനം നൽകിയിട്ടില്ലെന്ന് സിഎംആർഎൽ എംഡി മൊഴി നൽകിയിട്ടില്ല. പ്രതികരിക്കാതിരിക്കാനുള്ള അവകാശം വീണയ്ക്കുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. റെയ്‌ഡ്‌ നടത്തി ഒന്നും കിട്ടാതെ വന്നപ്പോൾ തന്റെ സുഹൃത്തിനെ ഭീഷണി പെടുത്തിയെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. പിണറായി വിജയൻ്റെ ഇടപാട് ആണെന്ന് പറയാൻ ഇഡി പറഞ്ഞു. പിണറായിയെ…

Read More