
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടം; ആദ്യഘട്ട വോട്ടെടുപ്പ് നവംബർ ആറിന്, വോട്ടെണ്ണൽ 14ന്
ബിഹാർ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. നവംബർ ആറിനും പതിനൊന്നിനും രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ടം നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 17ഉം രണ്ടാംഘട്ടം നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 20 ഉം ആണ്. വോട്ടെണ്ണൽ നവംബർ14ന് നടക്കും.7.43 കോടി വോട്ടർമാരാണ് ബീഹാറിൽ ആകെയുള്ളത്.മറ്റു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. ജമ്മു കശ്മീർ, ഒഡിഷ, ജാർഖണ്ഡ്, മിസോറാം, പഞ്ചാബ്, തെലങ്കാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 11 ന് നടക്കും. വോട്ടെണ്ണൽ നവംബർ 14ന് നടക്കും.