അന്‍സിബയുടെ പരാതി: ടിനി ടോമിനെതിരെ കേസെടുത്തു

നടി അന്‍സിബ ഹസ്സന്‍ നല്‍കിയ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുത്തു. തന്നെ തീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയിലാണ് കേസെടുത്തിയിക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കടവന്ത്ര പൊലീസ് കേസെടുക്കുകയായിരുന്നു. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും കോടതി ഇടപെടുകയും കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയത പ്രചരിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *