R3Info Solutions

പാകിസ്താനെ കീഴടക്കി ഇന്ത്യ

ഏഷ്യാ കപ്പിൽ‌ പാകിസ്താനെ കീഴടക്കി ഇന്ത്യ. 128 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി. 16-ാം ഓവറിലാണ് ഇന്ത്യ വിജലക്ഷ്യം മറികടന്നത്. നായകൻ സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. 47 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. ഒരു സിക്സറും അഞ്ച് ഫോറും ആയിരുന്നു സൂര്യകുമാർ യാദവിന്റെ ഇന്നിങ്‌സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് ബാറ്റിങ് തകർച്ചയായിരുന്നു നേരിട്ടത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടാനേ പാകിസ്താന്…

Read More

എം എസ് സി കപ്പൽ പൂർണമായി കടലിൽ നിന്ന് ഉയർത്താൻ ശ്രമം

കേരള തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പൽ പൂർണമായും ഉയർത്താനുള്ള ദൗത്യം എളുപ്പമല്ലെന്ന് കമ്പനി. ദൗത്യം ഒരു വർഷത്തോളം നീളുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കപ്പലിനുള്ളിലെ എണ്ണ നീക്കം ചെയ്യുന്നത് ഒരാഴ്ചക്കുള്ളിൽ പൂത്തിയാകുമെന്ന് അറിയിച്ചു. മെയ് 24 നാണ് എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പൽ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

വി എസിന് നിയമസഭയുടെ ആദരം; നിയമസഭാ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്ക് നിയമസഭ ചാരമോപചാരം അറിയിച്ചു. ഇന്നു മുതൽ 19 വരെ, 29, 30, ഒക്ടോബർ 6 മുതൽ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക. പൊതുവിൽപന നികുതി ഭേദഗതി ബിൽ, സംഘങ്ങൾ റജിസ്ട്രേഷൻ ബിൽ, ഗുരുവായൂർ ദേവസ്വം ഭേദഗതി ബിൽ, കയർ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബിൽ എന്നിവയ്ക്കു പുറമേ വനം…

Read More

നവോത്ഥാന സ്മരണയുടെ വെളിച്ചത്തിലൂടെ: വൈക്കത്തെ നായർ മഹാസമ്മേളനം

വൈക്കത്തിന്റെ ചരിത്രത്തിലും സംസ്കാരത്തിലും വികസനത്തിലും വളരെയേറെ പങ്ക് വഹിച്ചവരാണ് നായർ സമുദായാംഗങ്ങൾ. വൈക്കത്ത് മതമൈത്രി കാത്തുസൂക്ഷിക്കുന്നതിലും ജാഗരൂകരാണ് നായർ സമുദായം. അതുകൊണ്ട് തന്നെ നായർ സമുദായത്തിന്റെ പ്രവർത്തനങ്ങൾ വൈക്കത്തിന് അഭിമാനമാണ്. വളരെക്കാലം കൂടിയാണ് വൈക്കത്ത് ഒരു നായർ മഹാസമ്മേളനം നടക്കുന്നത്. വൈക്കത്തെ സ്വർണവർണത്തിലാറാടിച്ച അത്യംജ്ജ്വല ഘോഷയാത്രയാണ് മഹാ സമ്മേളനത്തോടനുബന്ധിച്ച് വൈക്കം നഗരത്തിൽ നടന്നത്. അടുക്കും ചിട്ടയും ക്രമവും താളവുമുള്ള മനോഹരമായ ഒരു സമ്മേളനമാണ് “മന്നം നവോത്ഥാന സൂര്യൻ ” എന്ന ശീർഷകത്തിൽ വൈക്കത്ത് നടത്തപ്പെട്ടത്. അവർണക്കു വേണ്ടി…

Read More

ക്ലീൻസ് 24 പ്രൊഫഷണൽ ഡ്രൈ ക്ലീൻ സ്റ്റുഡിയോ വൈക്കത്ത് ആരംഭിച്ചു

വൈക്കം: ശുചിത്വത്തിന്റെ കാര്യത്തിലെന്നപോലെതന്നെ വൃത്തിയും വെടിപ്പുമുള്ള വസ്ത്രം ധരിക്കുന്ന കാര്യത്തിലും നാം മലയാളികൾ മുന്നിലാണെന്നും അതു മനസിലാക്കി ഒരു ആധുനിക ഡ്രൈക്ലീൻ സെന്റർ ആരംഭിച്ച സഹകരണ സംഘംഭാരവാഹികൾ അഭിനന്ദനമർഹിക്കുന്നുവെന്ന് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഹേമലത പ്രേംസാഗർപറഞ്ഞു. വൈക്കം താലൂക്ക് ഫാമിങ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായ ക്ലീൻസ് 24 പ്രൊഫെഷണൽ ഡ്രൈ ക്ലീൻ സ്റ്റുഡിയോ വൈക്കത്തു ഉൽഘാടനം ചെയ്യുകയായിരുന്നു ഹേമലത പ്രേം സാഗർ കൊച്ചാലും ചുവടിനും കൊച്ചുകവലക്കുമിടയിൽ തിട്ടപ്പള്ളിൽ ആർക്കേഡിലാണ് ഈ സ്ഥാപനം. വസ്ത്രങ്ങൾക്കു…

Read More

നായർ മഹാ സമ്മേളനത്തിന് ഒരുങ്ങി വൈക്കം

താലൂക്ക് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് നടത്തുന്ന നായർ മഹാസമ്മേളനത്തിനു നഗരം ഒരുങ്ങി. 25000 പേരെ സമ്മേളനത്തിന് പ്രതീക്ഷിക്കുന്നുണ്ട്. 10000 പേർക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. വൈക്കം നഗരം വൈദ്യുത ദീപങ്ങളും എൻ എസ് എസ് പതാകകളും ഉപയോഗിച്ച് അലങ്കരിച്ചു. കുടിവെള്ളം, ലഘു ഭക്ഷണം, ഡോക്ടർ, ആംബുലൻസ്, അഗ്നിശമന സേന എന്നിവരുടെ സേവനം ഉണ്ടായിരിക്കും. കൂടാതെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ടായിരിക്കും.

Read More