R3Info Solutions

സോണിയ ഗാന്ധിയുടെ ആത്മകഥ; പെന്‍ഗ്വിന്‍ ഇന്ത്യ ഒഴിവാക്കാനാവശ്യപ്പെട്ടത് സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ഭാഗം എന്ന് വിവരം

ഡല്‍ഹി: സോണിയ ഗാന്ധിയുടെ ആത്മകഥയില്‍ നിന്ന് പെന്‍ഗ്വിന്‍ ഇന്ത്യ ഒഴിവാക്കാനാവശ്യപ്പെട്ടത് സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ഭാഗം എന്ന് വിവരം. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ചുള്ള ഭാഗത്തിലും പ്രസാധകര്‍ക്ക് അതൃപ്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസാധകര്‍ തങ്ങളല്ലെന്നാണ് പെന്‍ഗ്വിന്‍ ഇന്ത്യയുടെ വിശദീകരണം. മാറ്റങ്ങള്‍ വരുത്താന്‍ വിസമ്മതിച്ചതിനാലാണ് പുസ്തകം പ്രസിദ്ധീകരിക്കാത്തത് എന്ന വാര്‍ത്തകള്‍ തെറ്റെന്നും വസ്തുതകള്‍ പരിശോധിക്കുന്നതും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും പ്രസിദ്ധീകരണ പ്രക്രിയയുടെ ഭാഗമെന്നുമാണ് വ്യക്തമാക്കിയത്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ താല്പര്യമുണ്ടായിരുന്നുവെന്നും പ്രസാധകര്‍ പ്രറയുന്നു. എഴുത്തുകാരിയുമായി…

Read More

റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഓണക്കാലത്ത് 433 കോടിയുടെ വില്‍പ്പന

സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 35 ദിവസത്തിനിടെ 433.81 കോടി രൂപ. ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 25 ഉത്രാട ദിനം വരെയുള്ള കണക്കാണിത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വര്‍ഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്‍പനശാലകളിലും തിരക്ക് വര്‍ധിച്ചതോടെ 433.81 കോടി രൂപയുടെ വിറ്റുവരവ് 35 ദിവസത്തിനിടെ നേടാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞു. ഏറ്റവും കൂടുതല്‍ വിറ്റു വരവ് നടന്നത് ഉത്രാട ദിനത്തിലാണ്….

Read More

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ്; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്ന് പുനര്‍നാമകരണം ചെയ്യുന്ന ഉത്തരവില്‍ ട്രീപ് ഒപ്പുവച്ചു. തടാകത്തിന്റെ വിസ്തൃതിയുടെ ഏകദേശം 52 ശതമാനവും കാനഡയിലാണെന്നിരിക്കെയാണ് നീക്കം. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കണമെന്ന ട്രംപിന്റെ ആഹ്വാനം ഉള്‍പ്പെടെ കാനഡയ്ക്കെതിരായ ആവര്‍ത്തിച്ചുള്ള ട്രംപിന്റ സമ്മര്‍ദ്ദത്തിന്റെയും തീരുവ പ്രഖ്യാപനത്തിന്റെയും പശ്ചാത്തലത്തിലാണ് ‘ലേക്ക് ഒന്റാറിയോ’ ഉത്തരവ്. വിഷയത്തില്‍ കാനഡ ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ല. വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. അമേരിക്കയുടെ…

Read More

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ട്; 25 വര്‍ഷത്തിലധികമായി വിദേശത്ത് ഒളിവില്‍

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ട്. 25 വര്‍ഷത്തിലധികമായി വിദേശത്ത് ഒളിവില്‍ കഴിയുന്നു. ഭാര്യയെയും മക്കളെയും നിരന്തരം ബന്ധപ്പെട്ടതിന് തെളിവുകള്‍. വിദേശത്ത് കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ് ജോലി. വിദേശത്ത് ഒളിവ് ജീവിതം തുടങ്ങിയത് 1991 മുതലാണ്. ഒളിവ് ജീവിതം ഇന്ത്യക്കാരുമായി അകലം പാലിച്ചാണ്. ഒളിവ് ജീവിതം പൂര്‍ണമായും രൂപംമാറി. പരിചയക്കാരെ സമര്‍ത്ഥമായി കബളിപ്പിച്ചാണ് ജീവിതം. സുകുമാരക്കുറുപ്പ് ഇപ്പോവും ആരോഗ്യവാനാണ്. ഉള്ളത് പ്രായത്തിന്റെ അവശതകള്‍ മാത്രം.

Read More

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; ജാഗ്രതാ നിർദേശം

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത. ത്രിശൂലി നദിയിലെ അവശിഷ്ടങ്ങൾ ഒഴുക്ക് തടസ്സപ്പെടുത്തുന്നതായി കണ്ടെത്തി. മണ്ണിടിച്ചിലിനെ തുടർന്ന് നദിയിൽ താത്കാലിക തടയണകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ​തടയണകൾ പൊട്ടിയാൽ ശക്തമായ രണ്ടാം പ്രളയ തരംഗത്തിന് സാധ്യതയെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് (ICIMOD) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. തുടർന്നാണ് ജാഗ്രതാ നിർദേശം നൽകിയത്. അതേസമയം, നേപ്പാളിലെ മിന്നൽ പ്രളയത്തിൽ വഴിയിൽ കുടുങ്ങിയ മലയാളികളുടെ സംഘം സുരക്ഷിത സ്ഥലത്ത് എത്തി. കൊച്ചിയിലെ ട്രാവൽ ഏജൻസി…

Read More

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിലെ അറവു മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ്കട്ട്‌ അടച്ചുപൂട്ടാനുള്ള കരാറിൽ ഒപ്പിട്ടു. കമ്പനി ഉടമകളും സമരസമിതി നേതാക്കളും തമ്മിലാണ് കരാർ ഒപ്പിട്ടത്. 2027 മാർച്ച് 31 വരെ ഫ്രഷ്കട്ട് താമരശേരിയിൽ പ്രവർത്തിക്കും. ഇതിനുശേഷം മറ്റൊരു ഇടത്തേക്ക് കമ്പനി മാറ്റി സ്ഥാപിക്കും. കൊടുവള്ളി എംഎൽഎ പി കെ ഫിറോസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഫ്രഷ് കട്ടിന് പൂട്ട് വീഴുന്നത്. ഇതോടെ വർഷങ്ങളായി പ്രദേശവാസികൾ അനുഭവിച്ചിരുന്ന വലിയൊരു പാരിസ്ഥിതിക പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. 2026 ആഗസ്റ്റ്…

Read More

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ബദരീനാഥ് ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ ജോഷിമഠ്-മാർവാരി പാലത്തിന് മുന്നിലുള്ള ബദരീനാഥ് ദേശീയപാത, ജോഷിമഠ്–മാർവാരി റോഡ് ഒലിച്ചുപോയതിനെത്തുടർന്ന് ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. റോഡിനുണ്ടായ കേടുപാടുകൾ കാരണം, ഈ പാതയിലെ ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, നേപ്പാളിലെ ഭോട്ടി കോശി നദി കരകവിഞ്ഞുണ്ടായ വൻ പ്രളയത്തെത്തുടർന്ന് ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലകളിലെ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുറഞ്ഞത് 160 പേർ…

Read More

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍

കാഠ്മണ്ഡു: നേപ്പാൾ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ 162 ആയി. എട്ട് ജില്ലകളില്‍ നിന്നായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 403 വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 844 പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ 341 പേര്‍ വിദേശികളാണ്. 142 ഇന്ത്യക്കാരുമുണ്ട്.പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.ചിത്വാൻ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 64 മൃതദേഹങ്ങളും നവൽപരാസി ഈസ്റ്റിൽ നിന്ന് 26 മൃതദേഹങ്ങളും കണ്ടെടുത്തു. 28 പൊലീസ് ഉദ്യോഗസ്ഥരെയും കാണാനില്ല. നേപ്പാൾ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അടിയന്തര സഹായം വാഗ്ദാനം ചെയ്തു. നേപ്പാളുമായി…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നുമുതൽ ഈമാസം 27 വരെയുള്ള ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമായേക്കും. കേരളം -കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മീൻപിടുത്തത്തിന്…

Read More

കൊച്ചി മെട്രോയുടെ പേരുമാറ്റ ശിപാര്‍ശ: എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി; മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റാനുള്ള ശിപാര്‍ശയില്‍ വിവാദം. എറണാകുളം എംപി ഹൈബി ഈഡന്‍ പേരുമാറ്റത്തില്‍ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. ‘കേരളം മെട്രോ’ എന്ന് മാറ്റാനുള്ള കെഎംആഐര്‍എല്‍ നീക്കം വിചിത്ര നടപടിയെന്നാണ് അദ്ദേഹം കത്തിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. കൊച്ചി മെട്രോ എന്ന പേര് തന്നെ നിലനിര്‍ത്തണമെന്ന് ഹൈബി ഈഡന്‍ എംപി കത്തിലൂടെ ആവശ്യപ്പെട്ടു. അഭിപ്രായ ഐക്യമില്ലാതെ തീരുമാനം എടുക്കരുതെന്നാണ് ഹൈബി ഈഡന്‍ എംപി കത്തിലൂടെ സൂചിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മുഴുവനും നഗര ഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും കൊച്ചി മെട്രോയുടെ…

Read More