‘യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും, സമാധാനമാണ് വേണ്ടത്’; ട്രംപിന് പോപ്പിന്റെ മറുപടി

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് പോപ്പിന്റെ മറുപടി. യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്ന് പോപ്പ് ലിയോ പതിനാലാമൻ പറഞ്ഞു. സമാധാനവും ചർച്ചകളുമാണ് വേണ്ടത്. താൻ ഒരു രാഷ്ട്രീയക്കാരനല്ല. ട്രംപുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരപരാധികൾ കൊല്ലപ്പെടുന്നു, ആരെങ്കിലും ഇതിനെതിരെ ശബ്ദമുയർത്തണമെന്ന് ലിയോ പതിനാലാമൻ ആവശ്യപ്പെട്ടിരുന്നു. പോപ്പ് ലിയോ ശനിയാഴ്ച സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയ വിശ്വാസികളോട് സംസാരിക്കവെ അക്രമം അവസാനിപ്പിക്കാൻ ലോക നേതാക്കളോട് പരസ്യമായി അഭ്യർത്ഥിച്ചിരുന്നു. “മതി, അവനവന്‍റെയും പണത്തിന്‍റെയും വിഗ്രഹാരാധന! മതി, അധികാരപ്രകടനം! മതി, യുദ്ധം!” എന്നായിരുന്നു പോപ്പിന്‍റെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *