അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ 21-ാം ദിവസത്തിലേക്ക്; ജീവനക്കാർക്ക് ശമ്പളമില്ല

അമേരിക്കയിൽ സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടൽ 21-ാം ദിവസത്തിലേക്ക്. സെനറ്റിൽ ഇന്ന് അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടതിനെത്തുടർന്നാണിത്. നാൽപത്തിമൂന്നിനെതിരെ അൻപത് വോട്ടിനാണ് ബിൽ പരാജയപ്പെട്ടത്. ബിൽ പാസ്സാകാൻ 60 വോട്ട് ലഭിക്കേണ്ടതുണ്ട്. എന്നാൽ അടച്ചുപൂട്ടൽ ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ജനജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്. ലക്ഷകണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ഏറെ ബാധിക്കുന്ന വിഷയങ്ങളിൽ ഒന്നാണ്.

Read More

നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം

തിരുവനന്തപുരം: നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെപ്തംബർ 15 മുതൽ ഒക്ടോബർ 10 വരെ നിശ്ചയിച്ചിരുന്ന സമ്മേളനം പ്രതിപക്ഷം സഭാനടപടികൾ തടസപ്പെടുത്തിയതിനെ തുടർന്ന് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരുന്നു. ധനവിനിയോ​ഗ ബിൽ ഉൾപ്പെടെ 21 ബിൽ പാസാക്കി. നാല് അടിയന്തരപ്രമേയം സഭ നിർത്തിവെച്ച് ചർച്ച ചെയ്തു.

Read More

വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം

വാട്ട്‌സ്ആപ്പ് നമ്പര്‍ തരുമോ? എന്ന ചോദ്യത്തിന്റെ കാലം കഴിയാന്‍ പോകുകയാണോ എന്ന സംശയമാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉണര്‍ത്തുന്നത്. ഇനി ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറെ തന്നെ ചാറ്റ് ചെയ്യാനുള്ള ഒരു വാതില്‍ തുറക്കാന്‍ പോകുകയാണ് വാട്ട്‌സ്ആപ്പ്. നമ്പരില്ലാതെ ചാറ്റ് എങ്ങനെയെന്നല്ലേ? നമ്പരിന് പകരം യൂസര്‍ നെയിമാകും നമ്മുടെ പുതിയ ഐഡന്റിറ്റി. വരും മാസങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങും. നിങ്ങള്‍ക്ക് താത്പര്യമുള്ള യൂസര്‍ നെയിംസ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാമെന്നാണ് വാട്ട്‌സആപ്പ് കമ്പനി ഇപ്പോള്‍…

Read More

‘ജോലി സമ്മര്‍ദം താങ്ങാനാകുന്നില്ല’; ആത്മഹത്യ ഭീഷണിയുമായി ബിഎല്‍ഒ

ആത്മഹത്യ ഭീഷണിയുമായി ബിഎല്‍ഒ. കോട്ടയം മുണ്ടക്കയം സ്വദേശി ആന്റണിയാണ് വില്ലേജ് ഓഫീസര്‍ അടക്കമുള്ളവരുടെ ഗ്രൂപ്പില്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. ജോലി സമ്മര്‍ദം താങ്ങാനാകുന്നില്ലെന്ന് ഓഡിയോ സന്ദേശം. ഇലക്ഷന്‍ കമ്മീഷനും റവന്യൂവിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഞങ്ങളെ എല്ലാ തരത്തിലും ചൂഷണം ചെയ്യുകയാണ്. മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിട്ടാണ് ഈ അടിമപ്പണി ചെയ്യിക്കുന്നത്. ഇത് ദയവായി നിര്‍ത്തണം. എന്റെ മാനസികനില തകര്‍ന്നു പോകുന്ന അവസ്ഥയാണ്. പലരുമായി സംസാരിച്ച് മനുഷ്യന്റെ സമനിലയും മാനസികമായ ആരോഗ്യവും നഷ്ടപ്പെട്ടു. ഒന്നുകില്‍ ഞാന്‍ ആരെയെങ്കിലും കൊല്ലും. അല്ലെങ്കില്‍…

Read More

കാലടി സർവകലാശാലയിലെ സമരം; 17 എസ്എഫ്ഐ പ്രവർത്തകർക്കും മുൻകൂർ ജാമ്യം

കൊച്ചി: കാലടി സർവകലാശാലയിലെ സമരത്തിൽ 17 എസ്എഫ്ഐ പ്രവർത്തകർക്കും മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്. വി സി സിസാ തോമസിന് എതിരായ സമരത്തിന്റെ പേരിലായിരുന്നു കേസെടുത്തിരുന്നത്. സമരത്തിന്‍റെ ഭാഗമായ 16 വിദ്യാർഥികളെ ഇതിനോടകം സസ്പെൻഡ് ചെയ്തിരുന്നു.സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സമരം നടത്തിയിരുന്നത്. സർവകലാശാലയില വിദ്യാർഥികൾ നേരിടുന്ന ഭരണപരമായ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം എന്നാവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത തങ്ങളെ വ്യാജമായി കേസിൽ പ്രതി ചേർക്കുകയായിരുന്നു…

Read More

അഭിമാനം : കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ച ‘ഐഎൻഎസ് മാഹി’ നാവികസേനയ്‌ക്ക് കൈമാറി

കൊച്ചി: തദ്ദേശീയമായി വികസിപ്പിച്ച് അത്യാധുനിക സാങ്കേതികത്തികവോടെ നിർമിച്ച ‘ഐഎൻഎസ് മാഹി’ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ നാവികസേനയ്‌ക്ക് കൈമാറി കൊച്ചിൻ ഷിപ്പ്‌യാർഡ്. നാവികസേനയ്‌ക്കുവേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന 8 അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് മാഹി. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലിൽ അത്യാധുനിക അണ്ടർവാട്ടർ സെൻസറുകൾ, വെള്ളത്തിൽനിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോർപ്പിഡോകൾ, റോക്കറ്റുകൾ, മൈനുകൾ വിന്യസിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്.

Read More

കരൂരില്‍ വിജയ് തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയേക്കും

ആള്‍ക്കൂട്ട അപകമുണ്ടായ കരൂരില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയേക്കും. സന്ദര്‍ശനത്തിലൂടനീളം കനത്ത സുരക്ഷയൊരുക്കണമെന്നാണ് വിജയ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് ചേര്‍ന്ന ടിവികെ ഓണ്‍ലൈന്‍ യോഗത്തിലാണ് തിങ്കളാഴ്ച കരൂരിലെത്താന്‍ താത്പര്യപ്പെടുന്നതായി വിജയ് അറിയിച്ചത്. കരൂരില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളോട് മരിച്ചവരുടെ കുടുംബാംഗങ്ങളേയും പരുക്കേറ്റവരേയും കാണാനുള്ള സ്ഥലം തീരുമാനിക്കാന്‍ വിജയ് നിര്‍ദേശിച്ചിട്ടുണ്ട്.

Read More

പക്ഷിപ്പനി: വൈക്കത്ത് കോഴികളുടെ കളളിംഗ് തുടങ്ങി

വൈക്കം: പക്ഷിപ്പനി ബാധിച്ച ഉദയനാപുരം ശ്രീനാരായണപുരത്തെ രണ്ടു ഫാമുകളിലെ കോഴികളെ നശിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ കള്ളിംഗ് നടത്തുന്നത്. യന്ത്രം ഉപയോഗിച്ച് നിശ്ചിത വലിപ്പത്തിലുള്ള കുഴിയിൽ മാനദണ്ഡപ്രകാരം ശാസ്ത്രീയമായാണ് കള്ളിംഗ് നടത്തി കോഴികളെ കുഴിച്ചിടുന്നത്. സുരക്ഷാ വസ്ത്രങ്ങളും മറ്റു സുരക്ഷാസംവിധാനങ്ങളുമായി രണ്ട് ഗ്രൂപ്പുകളായി ആണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകർ പക്ഷികളുടെ കള്ളിംഗ് ആരംഭിച്ചത്. രോഗബാധ കണ്ടെത്തിയ കോഴിഫാമിലെയും മറ്റൊരു ഫാമിലുമായുള്ള മുട്ടക്കോഴികളെയും ഇറച്ചി കോഴികളെയും ആണ് നശിപ്പിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് ഉയർന്ന…

Read More

കമ്പനി ചർച്ചയിൽ നിന്ന് പിന്മാറി; ‘യൂബർ’ വീണ്ടും സമരത്തിലേക്ക്

ഓൺലൈൻ ടാക്സി സർവീസായ യൂബർ വീണ്ടും സമരത്തിലേക്ക്. ഇന്ന് നിശ്ചയിച്ച ചർച്ചയിൽ നിന്ന് കമ്പനി പിന്മാറിയതിനെ തുടർന്നാണ് ഡ്രൈവേഴ്സ് സമരം പുനഃ രാരംഭിക്കുന്നത്. കൊച്ചിയിൽ നാളെ മുതൽ പീക്ക് സമയങ്ങളിൽ പകുതിയിൽ അധികം പേർ സർവീസ് നടത്തില്ല. കിലോ മീറ്ററിന് 12 രൂപയിൽ നിന്ന് 18 ആക്കണം, കമ്മീഷൻ അടക്കം വർധിപ്പിക്കണം എന്നതാണ് തൊഴിലാളികളുടെ ആവശ്യം. ഇത് പരിഹരിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം നടന്ന കേരള സവാരിയും, റാപ്പിഡോയും സമരം അവസാനിപ്പിച്ചിരുന്നു. കമ്പനി…

Read More

വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തും, തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും; നഗരത്തിൽ ഗതാഗതനിയന്ത്രണം

യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തും. വിജയ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് ഉറപ്പായി.തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്തെത്തും 11 ന് തിരികെ മടങ്ങും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെസ്സി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും. സത്യപ്രതിജ്ഞ ചടങ്ങിന് കനത്ത സുരക്ഷയാനുള്ളത്. പാസുമായി…

Read More