Headlines

പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്

കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്.

Read More

പനോരമിക് സൺറൂഫുള്ള ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാർ: നെക്സോണിന്റെ പുതിയ വേരിയന്റ് എത്തിച്ച് ടാറ്റ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിൽ ഒന്നാണ് ടാറ്റ നെക്‌സോൺ. പത്ത് ലക്ഷത്തിലധികം യൂണിറ്റ് എസ്‌യുവികൾ വിറ്റഴിക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാ​​ഗമായി ടാറ്റ എസ്‌യുവിയുടെ പുതിയ വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. പുതിയ പ്യുവർ പ്ലസ് പിഎസ് വേരിയന്റിൽ പനോരമിക് സൺറൂഫ് അവതരിപ്പിക്കുന്നു. 10 ലക്ഷം രൂപയിൽ താഴെയാണ് വാഹനത്തിന് വില വരുന്നത്. ഈ വേരിയന്റ് ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. കൂടാതെ നിരവധി പ്രീമിയം സവിശേഷതകളുമായാണ് ഇത് വരുന്നത്. പ്യുവർ പ്ലസ് പിഎസിന്റെ വില 9.59 ലക്ഷം രൂപയിൽ നിന്ന്…

Read More

ട്രംപിനെയും നെതന്യാഹുവിനെയും ബ്രാഡ് കൂപ്പറേയും വധിക്കുന്നവര്‍ക്ക് പാരിതോഷികം; ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇറാന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പറേയും വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കാനുള്ള ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ ഇറാന്‍. 5.8 കോടി ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍ ചെയര്‍മാന്‍ ഇബ്രാഹിം അസീസി വ്യക്തമാക്കി. യുദ്ധം പുനരാരംഭിച്ചാല്‍ അമേരിക്കയ്ക്ക് കൂടുതല്‍ സര്‍പ്രൈസുകളുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നല്‍കി.

Read More

ഹജ്ജ്: മക്കയിലും മദീനയിലും മികച്ച താമസസൗകര്യമൊരുക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം; നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് വന്‍പിഴ

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മക്കയിലും മദീനയിലും മികച്ച താമസസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സൗദി ടൂറിസം മന്ത്രാലയം നടപടികള്‍ കര്‍ശനമാക്കി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 50,000 റിയാല്‍ വരെ പിഴ ചുമത്താനും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുമാണ് തീരുമാനം. ഹജ്ജ് സീസണ്‍ ആരംഭിക്കുന്നത് മുതല്‍ തീര്‍ത്ഥാടകര്‍ മടങ്ങുന്നത് വരെയുള്ള കാലയളവില്‍ പരിശോധനകള്‍ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read More

പിഎം ശ്രീ : പിണറായി വിജയന്‍ – ബിനോയ് വിശ്വം ചര്‍ച്ച വൈകിട്ട് 3.30ന്;പദ്ധതിയില്‍ പിന്നോട്ടില്ലെന്ന് സിപിഐഎം

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് 3.30നാണ് ചര്‍ച്ച. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനിടയില്‍ വച്ചാണ് ചര്‍ച്ച നടത്താന്‍ സന്നദ്ധ അറിയിച്ച് മുഖ്യമന്ത്രിയുടെ വിളി വന്നത്. ചര്‍ച്ച കഴിയുന്നതുവരെ മറ്റു തീരുമാനങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച കഴിഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റും എക്‌സിക്യൂട്ടീവ് വീണ്ടും ചേരും.

Read More

പൂവരണി ഹെൽത്ത് സെന്റർ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമാകുന്നു

മീനച്ചിൽ പഞ്ചായത്തിലെ പൂവരണി ഹെൽത്ത് സെന്റർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വാർഡ് മെമ്പർ ബിന്ദു ശശികുമാർ കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിക്ക് നിവേദനം നൽകിയിരുന്നു.. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് (26/9/2025)തൃശൂർ കളക്ടറേറ്റിൽ വെച്ച് നടന്ന ദിശ മീറ്റിങ്ങിൽ പങ്കെടുക്കുകയും റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സംസാരിക്കുകയും ചെയ്തു.. തുടർന്ന് കേന്ദ്രമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രധാനമന്ത്രി ഗ്രാമീൺ സടക്ക് യോജന ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കുകയും പ്രശ്നത്തിന് ഉടൻതന്നെ പരിഹാരം കാണുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ ഉറപ്പ്…

Read More

സുവർണ്ണ ബംഗാളിനായി വോട്ട് ചെയ്യണം; സ്ത്രീകളോടും യുവാക്കളോടും വൻതോതിൽ വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

പശ്ചിമബം​ഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രണ്ടാംഘട്ടത്തിലും തുടക്കത്തിൽ മികച്ച പൊളിങ്ങ് രേഖപ്പെടുത്തി. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിം​ഗ് ബൂത്തിലെത്തുന്നത്. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തില് മത്സര രം​ഗത്തുള്ളത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ അടക്കം സുപ്രധാന മണ്ഡലങ്ങളില് ഇന്ന് വോട്ടെടുപ്പ് നടക്കും. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തെത്തി. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ എല്ലാവരും പങ്കാളികളാകണം….

Read More

എഐ നിർമ്മിത ഉള്ളടക്കങ്ങൾ ലേബല്‍ ചെയ്യണം, ദുരുപയോഗം തടയാന്‍ നിയമഭേദഗതിക്ക് നീക്കവുമായി കേന്ദ്ര ഐടി മന്ത്രാലയം

എഐ ഉപയോഗിച്ചുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ നിയമഭേദഗതിക്ക് നീക്കവുമായി കേന്ദ്ര ഐടി മന്ത്രാലയം. എ ഐ യുടെ നിയന്ത്രണത്തിനും ഇന്റര്‍നെറ്റിലെ അതിന്റെ ദുരുപയോഗത്തിനുമെതിരെ നടപടിയിലേക്കു കടക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുതിയ ഭേദഗതി കൊണ്ട് വരാൻ ഒരുങ്ങുന്നത്. പുതിയ ഭേദഗതി പ്രകാരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അവരുടെ ഉപയോക്താക്കള്‍ ഏതെങ്കിലും എഐ വഴി സൃഷ്ടിച്ചതോ രൂപമാറ്റം വരുത്തിയതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുമ്പോള്‍ അത് ലേബല്‍ ചെയ്യേണ്ടിവരുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്…

Read More

ശക്തമായ വേനൽ മഴ തുടരാൻ സാധ്യ; 8 ജില്ലകളിൽ മുന്നറിയിപ്പ്, ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ വേനൽ മഴ തുടരാൻ സാധ്യത. എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴയിൽ ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി കോഴിക്കോട്, ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത സംസ്ഥാനത്ത് ശക്തമായ വേനൽ മഴ തുടരാൻ സാധ്യത. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര…

Read More

മമ്മൂട്ടി മികച്ച നടനാവാൻ സാധ്യത; ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിച്ചേക്കും

സംസ്ഥാന ചലച്ചിത്ര അവാർഡ്, പുരസ്കാര പ്രഖ്യാപനം നാളെ. മമ്മൂട്ടി മികച്ച നടനാവാൻ സാധ്യത. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കാൻ സാധ്യത. അന്തിമ പട്ടികയിൽ ടൊവിനോ തോമസും ഇടം നേടിയതായി സൂചനയുണ്ട്. അജയൻ്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിനാണ് ടൊവിനോയെ പരിഗണിക്കുന്നത്. നടിമാരിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മികച്ച നടിമാരുടെ പട്ടികയിൽ കനി കുസൃതിയും ദിവ്യ പ്രഭയും അനശ്വര രാജനും നസ്രിയ നസീമുമാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി അദ്ദേഹത്തിന് വീണ്ടുമൊരു സംസ്ഥാന പുരസ്കാരം…

Read More