കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം, തടയാൻ എത്തിയ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരുക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. തടയാൻ എത്തിയ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ ഏറ്റുമുട്ടൽ ഉണ്ടായത്. മലപ്പുറം സ്വദേശി ജലാലുദ്ധീനാണ് സംഘർഷം ഉണ്ടാക്കിയത്. ജലാലുദ്ധീൻ സെല്ലിൽ ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചതാണ് അക്രമത്തിൻ്റെ തുടക്കം. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11 പേർക്ക് പരുക്ക്. തടവുകാർ തമ്മിൽ ഇന്നലെ ഏറ്റുമുട്ടിയിരുന്നു തുടർന്ന് ജലാലുദീൻ സ്വയം ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ മുറിവ് ഉണ്ടാക്കിയിരുന്നു. ഇത് അറിഞ്ഞ് ജയിൽ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിരുന്നു. തുടർന്ന്…

Read More

മുംബൈയിലെ ഫ്‌ലാറ്റും ഫാംഹൗസും; അനില്‍ അംബാനിയുടെ 3034 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

അനില്‍ അംബാനിയുടെ മുംബൈയിലെ ഫ്‌ലാറ്റും മകന്‍ ജയ് അന്‍ഷുല്‍ അംബാനിയുടെ ഖണ്ഡാലയിലെ ഫാംഹൗസും കണ്ടുകെട്ടി ഇ ഡി. കള്ളപ്പണ ഇടപാട് കേസിലാണ് ഇഡിയുടെ നടപടി. 3034 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി പുതുതായി കണ്ടുകെട്ടിയത്. റിലയന്‍സ് കമ്യൂണിക്കേഷന്‍സിനെതിരായ കള്ളപണ, ബാങ്ക് ഫണ്ട് തട്ടിപ്പ് കേസിലാണ് 3034 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. വസ്തുക്കള്‍ വിറ്റഴിക്കപ്പെടുന്നത് തടയുന്നതിനും ബാങ്കുകളുടെയും പൊതുജനങ്ങളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം താല്‍ക്കാലിക ജപ്തിയെന്ന് ഇഡി പ്രസ്താവനയില്‍ വ്യക്തമാക്കി. റിലയന്‍സ് കമ്യൂണിക്കേഷന്‍സും…

Read More

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍ ലോകം

അപ്രതീക്ഷിതമായിരുന്നു ആ നീക്കം. സ്‌പെയിനിലെ നിയ പ്രവിശ്യയിലുള്ള ഒരു അഞ്ചാം ഡിവിഷന്‍ ക്ലബ്ബിന്റെ ഉടമസ്ഥനായിരിക്കുകയാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി. ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും തന്റെ പേരിലാക്കിയിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം. താന്‍ കാല്‍പ്പന്ത് തട്ടി വളര്‍ന്ന ബാഴ്‌സലോണയുടെ സമീപത്ത് തന്നെയുള്ള യൂണിയോ എസ്‌പോര്‍ട്ടി വോ കോര്‍ണല്ല (യുഇ കോര്‍ണല്ല) യാണ് മെസ്സി വാങ്ങിയത്. മുഴുവന്‍ ഓഹരികളും സ്വന്തം പേരിലാക്കിയ താരം ക്ലബ്ിനായി ചിലവിട്ട തുക എത്രയെന്ന് വ്യക്തമായിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍,…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം; ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം. ഇനി ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം. പൂര്‍ണതോതിലുള്ള ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന് അനുമതിയായി. ക്രൂ ചേഞ്ചും ഇനി വിഴിഞ്ഞത്ത് നടക്കും. ‘ട്രാന്‍സ്ഷിപ്മെന്റി’നു പുറമേയുള്ള പ്രവര്‍ത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാന്‍ കഴിയും. വിഷിഞ്ഞം പദ്ധതിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നീക്കമാകുമിത്. റിങ് റോഡ് അടക്കം നിര്‍മിച്ചുകൊണ്ട് അനുമതിക്കായി കാത്തിരിക്കുന്ന ഘടത്തിലാണ് വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിക്കഴിഞ്ഞു.

Read More

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ നിർത്തിവെച്ച് ട്രംപ്

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ താത്കാലികമായി നിർത്തിവച്ച് അമേരിക്ക. കരാർ അന്തിമമാക്കാനും ഒപ്പിടാനുമുള്ള പ്രക്രിയ സാധ്യമാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിനാണ് പ്രോജക്ട് ഫ്രീഡം നിർത്തിവച്ചതെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പ്രതിനിധികളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും ട്രംപ്.മാത്രവുമല്ല പ്രോജക്ട് ഫ്രീഡം നിർത്തിവച്ചെങ്കിലും ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുമെന്നും ട്രംപ് പറഞ്ഞു.

Read More

‘മോദിയുടെ വാക്കുകളില്‍ കരുത്തും വ്യക്തതയുമുണ്ട്,അദ്ദേഹമൊരു മികച്ച ഭരണാധികാരിയാണ്’; പ്രശംസിച്ച് മോഹന്‍ലാല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മോഹന്‍ലാല്‍. പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കരുത്തുറ്റ വ്യക്തതയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മോദി മികച്ച ഭരണാധികാരിയാണെന്നും മോഹന്‍ലാല്‍ പ്രശംസിച്ചു. പോഡ്കാസ്റ്റിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം. മോദി ഒരുപാട് പ്രചോദിപ്പിക്കുന്ന നേതാവും മികച്ച ഭരണാധികാരിയാണെന്നും പോഡ്കാസ്റ്റില്‍ മോഹന്‍ലാല്‍ പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെ മാതാവിനെപ്പോലെ കാണുന്നു. അദ്ദേഹമൊരു യോഗിയാണെന്നും മോഹന്‍ലാല്‍ പോഡ്കാസ്റ്റില്‍ സൂചിപ്പിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കരുത്തും വ്യക്തതയുമുണ്ട്. കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക കരുതല്‍ താന്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Read More

ശബരിമല യുവതീ പ്രവേശനം: ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍; വൈകിട്ട് മന്ത്രിസഭായോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും

ശബരിമല യുവതി പ്രവേശനത്തില്‍ ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍. വൈകിട്ട് മന്ത്രിസഭായോഗത്തിലാകും നിര്‍ണായക തീരുമാനം. ഇതിനുമുമ്പ് എല്‍ഡിഎഫിലെ ഘടകക്ഷികളുമായി ആശയവിനിമയം നടത്തും. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കുകയാണ്. വിവിധ സാമുദായിക സംഘടനകള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ മുന്‍ നിലപാട് തിരുത്തുമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വലിയ ചര്‍ച്ചാ വിഷയമാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്; ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും. ക്രിസ്മസ് അവധിക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്തുമെന്നാണ് വിവരം. വിദ്യാഭ്യാസ ​ഗുണനിലവാര അവലോകന സമിതി യോ​ഗത്തിൽ തീരുമാനിക്കും. ക്രിസ്മസ് അവധി കഴിഞ്ഞതിന് ശേഷം എല്ലാ പരീക്ഷകളും ഒരുമിച്ച് നടത്താനുള്ള സാധ്യതകളും കണക്കിലെടുക്കും. ഡിസംബർ 11 മുതലാണ് രണ്ടാംപാദ വാർഷിക പരീക്ഷകൾ നടക്കാനിരിക്കുന്നത്. തദ്ദേശം തെരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.

Read More

പത്ത് കേന്ദ്രങ്ങളില്‍ പരിശോധ നടത്തിയെന്ന് ഇഡി; വീണയുടെ നിക്ഷേപങ്ങളുടേയും ബാങ്ക് അക്കൗണ്ടിന്റേയും വിവരങ്ങള്‍ ശേഖരിച്ചു

മാസപ്പടി കേസില്‍ ഇന്ന് പത്ത് കേന്ദ്രങ്ങളില്‍ പരിശോധ നടത്തിയെന്ന് ഇഡി. ടി വീണയുടെ നിക്ഷേപങ്ങളുടേയും ബാങ്ക് അക്കൌണ്ടിന്റേയും വിവരങ്ങള്‍ ശേഖരിച്ചു. കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച് വരുന്നുവെന്ന് ഇഡി പറഞ്ഞു. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീടുകളിലെ ഇഡി പരിശോധന അവസാനിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇഡിയുടെ പ്രസ്താവന. എട്ട് മണിക്കൂറിലധികം തിരുവനന്തപുരത്തെ വീട്ടിലെ പരിശോധന നീണ്ടു. മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലെ പരിശോധനയും അവസാനിപ്പിച്ച് ഇഡി മടങ്ങി. മൂന്നിടത്തും നിന്നും പുറത്തിറങ്ങിയ…

Read More

കനത്ത പുകമഞ്ഞ്; ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നാല് പേർ‌ മരിച്ചു

കനത്ത പുകമഞ്ഞിൽ ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. 25 പേർക്ക് പരുക്ക്. നിരവധി വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. പുകമഞ്ഞ് കാരണം കാഴ്ച പരിധി കുറഞ്ഞും തൊട്ടുമുന്നില്‍ പോകുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതുമാണ് അപകടം സംഭവിച്ചത്. ഡൽഹിയിലെ വായുഗുണ നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ തുടരുന്നു.

Read More