പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് നീക്കം. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചെലവുചുരുക്കല്‍ നടപടികള്‍ തുടങ്ങി. ഇതിനിടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ഇന്ത്യ ഉയര്‍ത്തി. ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ യോഗി ആദിത്യനാഥും ഉത്തരവിട്ടു. ഇന്ധന ഉപഭോഗംകുറയ്ക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് ഉത്തരവ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം…

Read More

രാഹുൽ ഈശ്വറിന് ജാമ്യമില്ല; സെൻട്രൽ ജയിലിൽ തുടരും

രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം തിരു. JFM കോടതി 4 ജാമ്യപേക്ഷ തള്ളി. അതിജീവിതകൾക്കെതിരെ ഇട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്‌തെന്ന് രാഹുൽ കോടതിയെ ബോധ്യപ്പെടുത്തി. ക്ലൗഡിൽ നിന്ന് പിൻവലിക്കാമെന്നും രാഹുൽ കോടതിയിൽ അറിയിച്ചു. നിരാഹാരമിരുന്നതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയായതിനാൽ 10 ന് കസ്റ്റഡി വേണം. ഫോണും ലാപ്ടോപ്പിന്റെ പാസ് വേർഡും നൽകിയില്ല. ഫോൺ വീണ്ടെടുക്കുന്നതിനിടക്കം കസ്റ്റഡി വേണമെന്നും ആവശ്യമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ല എന്ന പ്രോസിക്യൂഷന്റെ വാദം കോടതി…

Read More

സന്നിധാനത്ത് ഭക്തജന പ്രവാഹം; ഇന്ന് പുലർച്ചെ മുതൽ ഞായറാഴ്ചത്തേക്കാൾ തിരക്ക്

ശബരിമലയിൽ തിരക്ക് തുടരുന്നു. ഇന്ന് പുലർച്ചെ മുതൽ ഞായറാഴ്ചയിലേക്കാൾ തിരക്ക് വർധിച്ചു. ഇന്നലെ ദർശനം നടത്തിയത് 68,005 പേരാണ്. മണിക്കൂറിൽ 3,485 പേർ വീതമാണ് ഇന്നലെ പതിനെട്ടാംപടി ചവിട്ടിയത്. ഇന്ന് പുലർച്ചെ 12 മണി മുതൽ 2 മണി വരെ 9936 ഭക്തർ ദർശനം നടത്തി. ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന തീർഥാടകരുടെ എണ്ണത്തിലും വലിയ വർധനയാണ്‌. ഈ സീസണിൽ ശരാശരി 2,000 പേരാണ്‌ ദിവസേന ഈ പാത വഴി എത്തുന്നത്.

Read More

കൊല്ലം കാവനാട് ബോട്ടുകള്‍ക്ക് തീപിടിച്ചു; പ്രദേശത്ത് കനത്ത പുക

കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. രണ്ട് ബോട്ടുകള്‍ക്കാണ് കായലിന് നടുക്ക് വച്ച് തീപിടിച്ചത്. പ്രദേശത്ത് കനത്ത പുക ഉയരുകയാണ്. പാചകത്തിനായി സൂക്ഷിച്ച ഗ്യാസ് ലീക്ക് ചെയ്യുകയും തീ പടരുകയുമായിരുന്നു. കൂടുതല്‍ ബോട്ടുകളിലേക്ക് തീ പടരാതിരിക്കാന്‍ ബോട്ടുകള്‍ കെട്ടഴിച്ചുവിട്ടു. ആളപായമില്ല. ബോട്ടിലുണ്ടായിരുന്ന ചില തൊഴിലാളികള്‍ക്ക് നിസാര പരുക്കേറ്റു. കായലിന്റെ നടുഭാഗം ആയതിനാല്‍ ഫയര്‍ഫോഴ്‌സ് വാഹനം എത്തിക്കാന്‍ കഴിയാത്തത് തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി. പ്രദേശത്തെ ഐസ് പ്ലാന്റില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് തീയണക്കാന്‍ ശ്രമം തുടരുന്നത്.

Read More

മൊൻ ത ഒഡീഷയിലേക്ക്, കേരളത്തിലും മുന്നറിയിപ്പ്; ആന്ധ്രയിൽ മഴക്കെടുതിയിൽ 4 മരണം

ന്യുഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മൊൻ ത ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആന്ധ്രപ്രദേശിൽ ജനജീവിതം സ്തംഭിച്ചു. മഴക്കെടുതിയിൽ നാല് പേർ മരിച്ചതായാണ് വിവരം. തീവ്രചുഴലിക്കാറ്റായിരുന്ന മോൻതയുടെ തീവ്രത കുറഞ്ഞ് വെറും ചുഴലിക്കാറ്റ് ആയി മാറി. ആന്ധ്രയിലെ മച്ചലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിലായി രാത്രി 12.30 ഓടെയാണ് മോൻത തീരംതൊട്ടത്. റോഡ്, റെയിൽ ഗതാഗതത്തെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചു. ആന്ധ്രയിൽ 12 ജില്ലകളിൽ കനത്തമഴ തുടരുകയാണ്. ജില്ലകളിൽ റെഡ് അലേർട്ടാണ്. പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Read More

കൊല്ലത്ത് ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ച് യുവാവ്, മുകളിൽ കയറി അസഭ്യവർഷവും

കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം. മദ്യപനായ യുവാവ് പ്രതിമയ്ക്ക് മുകളിൽ കയറി അസഭ്യവർഷം നടത്തി. ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ചു. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്. സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തി. ഇയാൾ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ എത്തി ബഹളം ഉണ്ടാക്കിയിരുന്നു. പിങ്ക് പോലീസിന്റെ വാഹനത്തിൻറെ ചില്ലടിച്ച് തകർത്ത കേസിലെയും പ്രതിയാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുനലൂർ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Read More

ശബരിമല സ്വർണ്ണക്കൊള്ള; നടൻ ജയറാമിന് ഇഡി സമൻസ്

ശബരിമല സ്വർണ്ണക്കൊള്ളയിൽ വിവരങ്ങൾ ചോദിച്ചറിയാൻ നടൻ ജയറാമിന് ഇഡി സമൻസ് അയച്ചു. അടുത്ത ചൊവ്വാഴ്ച്ച ഹാജരാകാനാണ് നിർദേശം. ശബരിമല കട്ടിളപ്പാളി ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതുവഴി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ച് അറിയാനാണ് ജയറാമിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

Read More

ഡീസലിന്റേയും വിമാന ഇന്ധനത്തിന്റേയും കയറ്റുമതി തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍

ഡീസലിന്റേയും വിമാന ഇന്ധനത്തിന്റേയും കയറ്റുമതി തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഡീസലിന്റെ തീരുവ 23 രൂപയാക്കിയും വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ 33 രൂപയാക്കിയുമായി നിശ്ചയിച്ചിരിക്കുന്നത്. പെട്രോള്‍ കയറ്റുമതി തീരുവയില്‍ മാറ്റമില്ല. പുതുക്കിയ തീരുവ നിരക്കുകള്‍ ഇന്നുമുതലാണ് പ്രാബല്യത്തില്‍ വരിക. ഡീസലിന്റെ കയറ്റുമതി തീരുവ 32.5 രൂപയും വിമാനത്തിന്റെ ഇന്ധനത്തിന്റെ കയറ്റുമതി തീരുവ 9 രൂപയുമാണ് ഇപ്പോള്‍ കുറച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റേയും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെട്ടതിന്റേയും പശ്ചാത്തലത്തില്‍ മുമ്പ് ഡീസലിന്റെയും,വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ കേന്ദ്രം കൂട്ടിയിരുന്നു.

Read More

ഗുരുവായൂരിൽ തുലാം ഒന്നുമുതൽ ദർശന സമയം കൂട്ടി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശന സമയം കൂട്ടി ദേവസ്വം ഭരണസമിതി. നാളെ മുതൽ പുലർച്ചെ മൂന്നിന് നടതുറന്നാൽ വൈകിട്ട് മൂന്നിനേ അടയ്ക്കൂ. ഉച്ചയ്ക്ക് ക്ഷേത്രം ഒരു മണിക്കൂർ മാത്രമാണ് അടയ്ക്കുക. വെെകിട്ട് നാലിന് നടതുറന്ന് രാത്രി ഒമ്പത് വരെ ദർശനം തുടരും. തിരക്ക് കണക്കിലെടുത്ത് തന്ത്രിയുടെ നിർദ്ദേശംകൂടി പരിഗണിച്ചാണ് പുതിയ സമയക്രമീകരണം.

Read More

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.07 % വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ലെന്ന പ്രത്യേകത ഇത്തവണയുണ്ട്. 410456 പേർ പരീക്ഷ എഴുതി. 30514 എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. SSLC പരീക്ഷ ഫലം 3:30 മുതൽ വെബ്സൈറ്റിൽ ലഭ്യമാകും. മെയ് ആദ്യമാണ് സാധാരണ റിസൾട്ട് പ്രഖ്യാപിക്കുക. ഇത്തവണ ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഈസ്റ്ററും വിഷുവും കാരണം മൂല്യനിർണയം പൂർത്തിയാകാൻ…

Read More