മില്‍മ പാലിന് ലിറ്ററിന് നാലു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി തേടി മില്‍മ

തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാലു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി തേടി മില്‍മ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുന്‍പ് വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്നാണ് മില്‍മ ഭരണസമിതിയുടെ ആവശ്യം.പാല്‍വില ലിറ്ററിന് 4-6 രൂപ വരെ വര്‍ധിപ്പിക്കാന്‍ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു. മില്‍മ ആവശ്യപ്പെട്ടാല്‍ പാല്‍വില കൂട്ടുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്നു കഴിഞ്ഞമാസം മന്ത്രി ജെ ചിഞ്ചുറാണിയും വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ വില വര്‍ധിപ്പിക്കും.വില കൂട്ടുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കര്‍ഷകര്‍ക്കു കൈമാറാനാണ് മില്‍മയുടെ ആലോചന.

Read More

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.07 % വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ലെന്ന പ്രത്യേകത ഇത്തവണയുണ്ട്. 410456 പേർ പരീക്ഷ എഴുതി. 30514 എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. SSLC പരീക്ഷ ഫലം 3:30 മുതൽ വെബ്സൈറ്റിൽ ലഭ്യമാകും. മെയ് ആദ്യമാണ് സാധാരണ റിസൾട്ട് പ്രഖ്യാപിക്കുക. ഇത്തവണ ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഈസ്റ്ററും വിഷുവും കാരണം മൂല്യനിർണയം പൂർത്തിയാകാൻ…

Read More

അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ല; ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ജാഗ്രതയോടെ ധനനയം പ്രഖ്യാപിച്ച് ആര്‍ബിഐ

ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ജാഗ്രതയോടെ ധനനയം പ്രഖ്യാപിച്ച് ആര്‍ബിഐ. അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ലാതെയാണ് നയപ്രഖ്യാപനം. നിരക്കധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് കുറയില്ല. ഇന്ധന പ്രതിസന്ധി മൂലമുണ്ടാകാവുന്ന വിലക്കയറ്റം മുന്‍കൂട്ടി കണ്ടാണ് തീരുമാനം. പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യത്തില്‍ ദീര്‍ഘകാല വീക്ഷണത്തോടെയായിരുന്നു നയപ്രഖ്യാപനം. ഭൗമ-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മികച്ചതാണെന്ന് ധനനയക്കമ്മിറ്റി വിലയിരുത്തി. അടിസ്ഥാന നിരക്കുകള്‍ തത്കാലം മാറ്റുന്നില്ലെന്ന തീരുമാനത്തെ എല്ലാ കമ്മിറ്റി അംഗങ്ങളും അനുകൂലിച്ചെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

Read More

അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതി; ഓപ്പറേഷന്‍ സീറോയുമായി സര്‍ക്കാര്‍

അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അഴിമതി തടയാന്‍ ഓപ്പറേഷന്‍ സീറോ വരുന്നു. പദ്ധതിയുടെ രൂപരേഖ വിജിലന്‍സ് മേധാവി തയാറാക്കി. എഐ ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ നിരീക്ഷണത്തിലാക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഉന്നതതലയോഗത്തില്‍ ചര്‍ച്ചചെയ്യും. പൊതുപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഴിമതി തടയുകയാണ് ഈ കര്‍മ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Read More

ഹോര്‍മുസ് കടലിടുക്കില്‍ ഒമാന് സമീപം എണ്ണ ടാങ്കറിന് നേരെ മിസൈല്‍ ആക്രമണം

ഹോര്‍മുസ് കടലിടുക്കില്‍ ഒമാനു സമീപം എണ്ണ ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്. ആളപായമോ എണ്ണ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഒമാനി പട്ടണമായ ഖസബിന് ഏകദേശം 30 കിലോമീറ്റര്‍ കിഴക്കാണ് അപകടമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഒരാഴ്ചയ്ക്കിടെ ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഇക്കഴിഞ്ഞ 25-ാം തിയതി കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ…

Read More

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ; കാലാവധി കഴിയും മുൻപേ മാതൃ യൂണിറ്റുകളിലേക്ക് മടക്കിയയച്ചു

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ. കാലാവധി കഴിയുന്നതിന് മുന്നേയാണ് മാതൃ യൂണിറ്റുകളിലേക്ക് ഇവരെ മടക്കിയയച്ചത്. കാലാവധി കഴിയും മുന്നേയുള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധമുണ്ട്. കാലാവധിക്ക് ‌ഒരാഴ്ച മുമ്പേയാണ് നടപടി. ഈ മാസം 31 വരെയായിരുന്നു ഗൺമാൻ മാർക്ക് കാലാവധി. യുഡിഎഫ് സർക്കാർ അധികാരമേറ്റത്തിന് പിന്നാലെയാണ് മുൻഗണന്മാരെ മടക്കിയത്. രണ്ടുദിവസം മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. കാലാവധി കഴിയും മുന്നേ ഉള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധം. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ അടക്കമുള്ള ആ മുൻ…

Read More

‘മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല’; സമരം കടുപ്പിച്ച് KGMCTA

ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ്. മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഉണ്ടാകില്ലെന്നും കെജിഎംസിടിഎ വ്യക്തമാക്കി. സർക്കാർ ഇതുവരെ ചർച്ചയ്ക്ക് വിളിച്ചില്ലെന്നും വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ടാണോ തങ്ങളെ അവഗണിക്കുന്നത് എന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡൻ്റ് റോസ്നാരാ ബീഗം കൂട്ടിച്ചേർത്തു.

Read More

90,000 കടന്ന് സ്വർണ്ണ വില; ദിവസങ്ങൾ കൊണ്ട് വർധിച്ചത് 10,000 രൂപ

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. കഴിഞ്ഞ ദിവസം 89,480 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 840 രൂപ വർദ്ധിച്ച് 90,230 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,290 രൂപ നൽകണം. കേരളത്തിൽ സ്വർണ വില ലക്ഷം രൂപയും മറികടക്കുമെന്നാണ് പ്രവചനം.

Read More

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ നിക്ഷേപം നടത്താൻ MSC; അദാനി പോർട്സുമായി കൈകോർക്കുന്നു

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം. അദാനി പോർട്സും മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി എംഎസ്എസി ഗ്രൂപ്പും കൈകോർക്കുന്നു. അദാനിയുടെ 49 ശതമാനം ഓഹരി എംഎസ്എസി കമ്പനി ഏറ്റെടുക്കുന്നു. 27, 000 കോടി രൂപയുടെ പദ്ധതിയിൽ MSC-യുടെ നിക്ഷേപം പതിമൂവായിരം കോടി രൂപയാണ്. ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ്. നിക്ഷേപത്തിലൂടെ വിഴിഞ്ഞത്തിന്റെ സ്ഥാപിത ശേഷി വലിയ തോതില്‍ ഉയരും. നിലവില്‍ 16 ലക്ഷം ടിഇയു ശേഷിയുള്ള തുറമുഖം വികസനത്തിലൂടെ മൂന്നര മടങ്ങ് ഉയര്‍ന്ന് 57 ലക്ഷം ടിഇയു…

Read More

കെ.ബിനിമോന് വൈക്കത്ത് ഉജ്ജ്വല സ്വീകരണം

വൈക്കം:30 വര്‍ഷത്തിന് ശേഷം വൈക്കത്ത് നിന്നും കോണ്‍ഗ്രസ്സിന്റെ ജനപ്രതിനിധിയായി തിരഞ്ഞെടുത്ത കെ.ബിനിമോനെ യു.ഡി.എഫ് ന്റെ നേതൃത്വത്തില്‍ ഉജ്ജ്വലമായ സ്വീകരണം നല്‍കി. വാദ്യമേളങ്ങളുടേ അകമ്പടിയോടെ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭവനുമുന്നിലെത്തിയ ബിനിമോനെ യു.ഡി.എഫ് നേതാക്കളും അണികളും ചേര്‍ന്ന് പൂമാലകളും ാളുകളും അണിയിച്ചും സ്വീകരണം നല്‍കി. കെ.പി.സി.സി മെനപര്‍ മോഹന്‍.ഡി.ബാബു, നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.ഡി.ഉണ്ണി, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷ്, കൗണ്‍സിലര്‍മാരായ ബി.രാജശേഖരന്‍, രേണുക രതീഷ്, ഇടവട്ടം ജയകുമാര്‍, കോണ്‍ഗ്രസ്സ്…

Read More