എബോള വൈറസ്; സംസ്ഥാനത്ത് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

ആഫ്രിക്കൻ രാജ്യങ്ങളിലെ എബോള വൈറസ് വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയെന്നോണം ജാഗ്രത പാലിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ്. എബോള പ്രതിരോധ മാർഗനിർദേശം പുറത്തിറക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നത തലയോഗം തീരുമാനിച്ചു. വിമാനത്താവളങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കും. പനി, ക്ഷീണം, തലവേദന, പേശി വേദന രക്തസ്രാവം എന്നിവയാണ് രോഗലക്ഷണങ്ങൾ. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടു മുതൽ 21…

Read More

ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ബാങ്ക് മന്ദിരത്തിന്റെ ഉദ്ഘാടനം 15 ന്

വൈക്കം : വൈക്കം ടൗണ്‍ K 349-ാം നമ്പര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആധുനിക സംവിധാനത്തോടെ നവീകരിച്ച മന്ദിരം 15 ന് സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4.30 ന് നടക്കുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് കെ. വി. പവിത്രന്‍ അദ്ധ്യക്ഷത വഹിക്കും. സി. കെ. ആശ എം. എല്‍. എ. മുഖ്യ പ്രഭാഷണം നടത്തും. സഹകാരികളേയും ക്ഷീരകര്‍ഷകരേയും നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ ആദരിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.ചിത്രവിവരണം…

Read More

ബിജെപി മീനച്ചിൽ പഞ്ചായത്ത് തല ശില്പശാല നടന്നു

ബിജെപി മീനച്ചിൽ പഞ്ചായത്ത് അധ്യക്ഷൻ ശ്രീ സജീവ് അധ്യക്ഷത വഹിച്ച ശില്പശാല ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.. ബിജെപി കോട്ടയം വെസ്റ്റ് ജില്ല സെക്രട്ടറി ശ്രീ രൂപേഷ് ആർ മേനോൻ വിഷയാവതരണം നടത്തി. ബിജെപി ഭരണങ്ങാനം മണ്ഡലം അധ്യക്ഷൻ ശ്രീ ഷാനു വി എസ് ബിജെപി ഭരണങ്ങാനം മണ്ഡലം സെക്രട്ടറിയും, മീനച്ചിൽ പഞ്ചായത്ത് പ്രഭാരിയുമായ ശ്രീ അരുൺ സി മോഹന്‍, മഹിളാമോർച്ച ജില്ലാ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ശ്രീമതി ബിന്ദു ശശികുമാർ,…

Read More

ക്ഷേമപെൻഷൻ ഉയർത്താൻ സർക്കാർ; 1800 രൂപയാക്കും, പ്രഖ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർദ്ധിപ്പിക്കാൻ ആലോചന. 200 രൂപ കൂട്ടി പ്രതിമാസം 1800 രൂപയാക്കണമെന്ന നിർദ്ദേശമാണ് ധനവകുപ്പ് പരിഗണിക്കുന്നത്. പെൻഷൻ വര്‍ദ്ധനവടക്കം വിവിധ ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാകുമെന്നാണ് വിവരം. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് 2021ലാണ് അവസാനമായി പെൻഷൻ കൂട്ടി 1600 രൂപയാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പിന്നീട് വർദ്ധനവൊന്നും ഉണ്ടായില്ല.

Read More

‘മെസി മാർച്ചിൽ എത്തും, ഇ മെയിൽ വന്നിട്ടുണ്ട്’; പ്രഖ്യാപനം ഉടനെന്ന് മന്ത്രി അബ്‌ദുറഹ്മാൻ

മലപ്പുറം: സൗഹൃദ മത്സരത്തിനായി അർജന്റീന ടീം അടുത്ത വർഷം മാർച്ചിൽ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്മാൻ. രണ്ട് ദിവസം മുമ്പ് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ വന്നിരുന്നു. മാർച്ചിൽ വരുമെന്ന് ഉറപ്പ് നൽകിയതായും ഇത് സംബന്ധിച്ച പ്രഖ്യാപനം അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്‌എ) ഉടൻ നടത്തുമെന്നും മന്ത്രി അറിയിച്ചു. സ്റ്റേഡിയത്തിലെ അസൗകര്യങ്ങളാണ് നവംബറിലെ കളി മുടങ്ങാൻ കാരണമെന്നും മന്ത്രി പറഞ്ഞു

Read More

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനലാപ്പിലേക്ക് കടന്നിരിക്കെ , പ്രവർത്തകർ ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 4 മണിയ്ക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ എൻഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരികെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. ആലപ്പുഴ മണ്ഡലത്തിലാണ് ആദ്യ പരിപാടി. അതിന് ശേഷം കട്ടപ്പനയിലും പിന്നിട്…

Read More

ജി സുധാകരന്റെ ഫോട്ടോ വെച്ച് സർക്കാർ പോസ്റ്റർ,പെരുമ്പളം പാലം ഉദ്ഘാടനത്തിൽ മുഖ്യാഥിതി; സുധാകരനെ അനുനയിപ്പിക്കാൻ CPIM

സിപിഐഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഐഎം നീക്കം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സിഎസ് സുജാത എന്നിവർ ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരന്റെ വീട്ടിലെത്തിയാണ് സിഎസ് സുജാത സംസാരിക്കുന്നത്. അതിനിടെ, നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ നോട്ടീസിൽ ജി സുധാകരനെ ഉൾപ്പെടുത്തി. മുഖ്യാതിഥിയായാണ് ജി സുധാകരന് ക്ഷണം ലഭിച്ചിരിക്കുന്നത്.

Read More

ശബരിമല സ്വര്‍ണക്കൊള്ള; നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം; ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി

ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ച് നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി. തന്ത്രിയെ തെളിവില്ലാതെ ജയിലിലടച്ചുവെന്ന് കെ ബാബു എംഎല്‍എ ആരോപിച്ചു. കെ ബാബുവിന്റെ പ്രസ്താവന കോടതിയലക്ഷ്യമെന്നും അത് സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. തന്ത്രിക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന് മന്ത്രി എം ബി രാജേഷ് ചോദിച്ചു.

Read More

മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

കേരളത്തിലെ റയിൽവേ സ്റ്റേഷനുകളിൽ കേരള റെയിൽവേ പോലീസിന്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’ ഇന്ന് മുതൽ ആരംഭിച്ചു. വർക്കലയിൽ കഴിഞ്ഞ ദിവസം ട്രെയിനിൽ യാത്രക്കാരിയെ മദ്യലഹരിയിൽ സഹയാത്രികൻ തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്. റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ട്രെയിനുകൾക്കുള്ളിലും ആൽക്കോമീറ്റർ ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനകളാണ് നടത്തുക. മദ്യപിച്ച് റെയിൽവേ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ പോലീസ് സൂപ്രണ്ട് ഷഹൻഷാ ഐപിഎസ് അറിയിച്ചു.

Read More

ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞും മലിനീകരണവും; 110 വിമാനങ്ങള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞും മലിനീകരണത്തെ തുടർന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഐജിഐ) ഞായറാഴ്ച 110 വിമാനങ്ങള്‍ റദ്ദാക്കിയതായും 370-ലധികം വിമാനങ്ങള്‍ വൈകിയതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഫ്‌ലൈറ്റ് റഡാര്‍ 24-ല്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ശരാശരി 26 മിനിറ്റോളം വൈകിയാണ് മിക്ക വിമാനങ്ങളും സര്‍വീസ് നടത്തുന്നത്. പ്രതിദിനം ഏകദേശം 1,300 വിമാന സര്‍വീസുകള്‍ കൈകാര്യംചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഐജിഐയില്‍ സര്‍വീസുകള്‍ തടസ്സപ്പെടുന്നത് രാജ്യമൊട്ടാകെയുള്ള വിമാനയാത്രക്കാരെ ബാധിക്കും.നിലവില്‍ തടസ്സങ്ങള്‍…

Read More