എബോള വൈറസ്; സംസ്ഥാനത്ത് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

ആഫ്രിക്കൻ രാജ്യങ്ങളിലെ എബോള വൈറസ് വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയെന്നോണം ജാഗ്രത പാലിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ്. എബോള പ്രതിരോധ മാർഗനിർദേശം പുറത്തിറക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നത തലയോഗം തീരുമാനിച്ചു. വിമാനത്താവളങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കും.
പനി, ക്ഷീണം, തലവേദന, പേശി വേദന രക്തസ്രാവം എന്നിവയാണ് രോഗലക്ഷണങ്ങൾ. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടു മുതൽ 21 ദിവസം വരെയാണ് ഇൻക്യുബേഷൻ പീരിയഡ്. രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണം. വിമാനത്താവളങ്ങളിൽ ഐസൊലേഷൻ സംവിധാനം ഏർപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *