നിയമസഭാ കമ്മിറ്റിയിൽ പങ്കെടുക്കാതെ വകുപ്പ് സെക്രട്ടറിമാർ, സെക്രട്ടറിമാർക്ക് പകരം അയച്ച ഉദ്യോഗസ്ഥരെ പുറത്തിരുത്തി

നിയമസഭാ കമ്മിറ്റിയിൽ പങ്കെടുക്കാതെ വകുപ്പ് സെക്രട്ടറിമാർ. നിയമസഭാ അക്കൗണ്ട്സ് കമ്മിറ്റിയിലാണ് വകുപ്പ് സെക്രട്ടറിമാർ ഹാജരാകാതിരുന്നത്. വനം, മൃഗശാല, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിമാരാണ് കമ്മിറ്റിയിൽ ഹാജാരാതിരുന്നത്.സെക്രട്ടറിമാർക്ക് പകരം അയച്ച ഉദ്യോഗസ്ഥരെ പുറത്തിരുത്തി. തുടർന്ന് വനം, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിമാർ ഹാജരായി. മൃഗശാല വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത് സെക്രട്ടേറിയേറ്റിൽ ഉണ്ടായിട്ടും ഹാജരായില്ല. സെക്രട്ടറിമാർ ഹാജരാകാത്തതിൽ നിയമസഭാ അക്കൗണ്ട്സ് കമ്മിറ്റി അതൃപ്തി അറിയിയിച്ചു.

Read More

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്താന്‍ സാധ്യത. ദേവസ്വങ്ങളുമായി നാളെ യോഗം ചേരും. ഇന്ന് രാവിലെ 10 മണിക്ക് മന്ത്രിസഭാ യോഗവും തീരുമാനിച്ചിട്ടുണ്ട്. വെടിക്കെട്ട് അപകടവും പൂരം നടത്തിപ്പും തന്നെയാകും മന്ത്രിസഭാ യോഗത്തിലെ പ്രധാന അജണ്ട. രാവിലെ ഓണ്‍ലൈനായാകും യോഗം ചേരുക. മന്ത്രിമാരായ വി എന്‍ വാസവന്‍, എം ബി രാജേഷ്, കെ രാജന്‍ മുതലായവര്‍ തൃശൂരെത്തി കാര്യങ്ങള്‍ വിലയിരുത്തി വരികയാണ്. അപകടം നടന്ന സ്ഥലം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും…

Read More

വയനാട് തുരങ്കപാതക്ക് എതിരായ ഹർജി തള്ളി ഹൈക്കോടതി

വയനാട് തുരങ്കപാത നിർമ്മാണം തുടരാമെന്ന് ഹൈക്കോടതി. തുരങ്കപാതയ്ക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി തള്ളി. കൃത്യമായ പഠനം നടത്തി, വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന് സർക്കാർ അറിയിച്ചു. വയനാട് പ്രകൃതി സംരക്ഷണ സമിതി എന്ന സംഘടന സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നൽകിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നായിരുന്നു ഹർജികാർ ആവശ്യം ഉന്നയിച്ചത്.കൃത്യമായ പാരിസ്ഥിതികാഘാത പഠനം നടത്താതെയാണ് പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയതെന്നും ഹർജിക്കാർ…

Read More

മുഖ്യമന്ത്രി കസേരയ്ക്കായി ചർച്ചകൾ മുറുകുന്നു; കോൺഗ്രസിൽ അസ്വസ്ഥത

തിരഞ്ഞെടുപ്പ് ഫലം വരും മുൻപ് മുഖ്യമന്ത്രി ആരാണെന്ന ചർച്ചകളിൽ കോൺഗ്രസിൽ അസ്വസ്ഥത പടരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും അനുകൂലിക്കുന്നവർ സൈബറിടത്തിൽ ഏറ്റുമുട്ടുകയാണ്. കെ.സി.വേണുഗോപാലിനെ പ്രശംസിച്ച് പോസ്റ്റിട്ട കെ.സുധാകരനെതിരെ കെ പി സി സി അധ്യക്ഷൻ സണ്ണിജോസഫ് രംഗത്തെത്തി. കോൺഗ്രസിലെ പരസ്യ ചർച്ചകളിൽ മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞതിൻെറ തൊട്ടടുത്ത ദിവസം മുതൽ മുഖ്യമന്ത്രിയാരാകണമെന്ന ചർച്ചകൾ കോൺഗ്രസിൽ സജീവമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻെറ വിശ്വസ്തനായ ഏറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ്…

Read More

എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

കേരളത്തിലെ എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സർക്കാരും സിപിഐഎം, മുസ്ലിം ലീഗ്, കോൺഗ്രസ് പാർട്ടികൾ നൽകിയ ഹർജികളും ഇന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് മുൻപാകെ മെൻഷൻ ചെയ്തു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം ഹർജിക്കാർ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഇതോടെയാണ് ഹർജികൾ മറ്റന്നാൾ പരിഗണിക്കാം എന്ന് അറിയിച്ചത്. കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിൽ അടിയന്തര സ്റ്റേ വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ എസ്ഐആർ പ്രക്രിയ…

Read More

ജി എസ് ടി പരിഷ്‌കാരം; ഇന്നു മുതൽ അവശ്യ വസ്തുക്കൾക്ക് വില കുറയും

ന്യുഡൽഹി: ജി എസ് ടി യിലെ ഏറ്റവും വലിയ പരിഷ്കരണം പ്രാബല്യത്തിലായി. 90 ശതമാനം വസ്തുക്കളുടെയും വില കുറയും. ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 5ശതമാനം 12ശതമാനം 18ശതമാനം 28ശതമാനം എന്നീ നാല് ജിഎസ്ടി സ്ലാബുകൾ ഇന്നു മുതൽ പഴങ്കഥയാവുകയാണ്. ഇനി മുതൽ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകൾ. സൗന്ദര്യ വർദ്ധക വസ്തുക്കൾക്കും ഇല്ക്ട്രോണിക് ഉത്പ്പന്നങ്ങൾക്കും വലിയതോതിൽ വിലകുറയും. സോണിയും സാംസങ്ങും എൽജിയും ഉൾപ്പടെയുള്ള മുൻനിര കമ്പനികൾ ഇതിനകം തന്നെ…

Read More

രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലേക്ക്; മുൻകൂർ ജാമ്യാപേക്ഷ നൽകും

ലൈംഗിക പീഡന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. അഡ്വ. എസ് രാജീവ് മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കായി നീക്കം നടത്തുന്നത്.കേസിലെ എഫ്‌ഐആർ അടക്കമുള്ള കാര്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിന്റെ നീക്കം. വൈകാതെ തന്നെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം.

Read More

വൈറ്റിലയിൽ വീണ്ടും തീവിളയാട്ടം

കൊച്ചി: കൊച്ചി നഗരത്തിന്റെ ഹൃദയമിടിപ്പായ വൈറ്റില ഹബ്ബിൽ വീണ്ടും തീപിടുത്തം. വൈറ്റില മെട്രോ സ്റ്റേഷനും ബസ് സ്റ്റാൻഡിനും ഇടയിലുള്ള കാടുപിടിച്ച ഭാഗത്താണ് ഇന്ന് വീണ്ടും സാമൂഹ്യവിരുദ്ധർ തീയിട്ടത്. ക്രിസ്മസിന് പിന്നാലെ പുതുവത്സര തിരക്കിലും നഗരം ശ്വാസം മുട്ടുമ്പോൾ, ആയിരക്കണക്കിന് യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തിയാണ് ഈ ‘തീകളി’ തുടരുന്നത്.കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഒരു വൻ ദുരന്തം ഒഴിവായത്. അന്ന് ഫയർഫോഴ്സ് സമയത്തിന് എത്തിയതുകൊണ്ട് മാത്രം ആളപായമുണ്ടായില്ല. എന്നാൽ, ആ സംഭവത്തിൽ നിന്ന് അധികൃതർ ഒരു…

Read More

സംസ്ഥാനത്ത് അതിതീവ്രമഴ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്രമഴ. വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിലേക്കായി എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകള്‍ക്കും നിലവില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഡാമുകളില്‍ റെഡ് അലേര്‍ട്ട്…

Read More

​നിയമസഭ തെരഞ്ഞെടുപ്പ് ; കോട്ടയം ജില്ലയിൽ 74.32 പോളിംഗ് ​കൂടുതൽ വൈക്കത്ത്-79.31കുറവ് കടുത്തുരുത്തിയിൽ -69.03

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വൈക്കം നിയമസഭാ മണ്ഡത്തിലാണ്. ഇവിടെ 79.31 ശതമാനം പേർ വോട്ടു ചെയ്തു. വോട്ടിംഗ് ശതമാനത്തിൽ പിന്നിൽ കടുത്തുരുത്തിയാണ് 69.03.നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം.പാലാ – 74.94കടുത്തുരുത്തി – 69.03വൈക്കം – 79.31ഏറ്റുമാനൂർ – 75.65കോട്ടയം- 74.75പുതുപ്പള്ളി – 72.70ചങ്ങനാശേരി- 72.98കാഞ്ഞിരപ്പള്ളി- 74.43പൂഞ്ഞാർ- 75.62(അന്തിമ ശതമാനക്കണക്കുകളിൽ മാറ്റമുണ്ടാകാം) പുലർച്ചെ 5.30ന് മോക് പോളോടെയാണ് ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പിൻറെ…

Read More