‘ഉദ്യോഗസ്ഥ ക്ഷാമം, എസ്.ഐ.ആർ നിർത്തിവെക്കണം’; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്.ഐ.ആർ നിർത്തിവെക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേസമയത്താണ് നടക്കുന്നതെന്നും ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഇക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും എസ്.ഐ.ആറിന് അടിയന്തര പ്രാധാന്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.

Read More

വെള്ളൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

വെള്ളൂർ ഗ്രാമപഞ്ചായത്തിലെ 17 യുഡിഎഫ് സ്ഥാനാർത്ഥികളും നോമിനേഷൻ നൽകിയതിനെ തുടർന്ന് വെള്ളൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ വെള്ളൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി.കഴിഞ്ഞ പത്ത് വർഷക്കാലമായി ഇടതുപക്ഷ ജനാധിപത്യമുന്നണി വെള്ളൂർ പഞ്ചായത്ത് ഭരിക്കുന്നു.എന്തു വികസനം നേട്ടമാണ് ഈ കഴിഞ്ഞ 10 വർഷക്കാലം ഉണ്ടാക്കിയതെന്നും വികസന മുരടിപ്പിലൂടെ പഞ്ചായത്തിനെ നാൽപ്പത് വർഷക്കാലം പുറകോട്ട് അടിച്ചതായി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ ബ്ളോക്ക് പ്രസിഡൻ്റ് അഡ്വ. പി.പി. സിബിച്ചൻ സംസാരിച്ചു . അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവർത്തനം…

Read More

’അതിരടി’ ;ടൊവിനോ, ബേസിൽ, വിനീത് കോമ്പോ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്

ബേസിൽ ജോസഫ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫും ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്ന് നിർമ്മിക്കുന്ന “അതിരടി”യുടെ ടൈറ്റിൽ ടീസർ പുറത്ത്. ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു പക്കാ മാസ്സ് എന്റെർറ്റൈനെർ ആയാണ് ഒരുക്കുന്നത്. അരുൺ അനിരുദ്ധൻ ആണ് സംവിധാനം. ഒക്ടോബർ അവസാനത്തോടെ അതിരടിയുടെ ചിത്രീകരണം തുടങ്ങും.

Read More

ശബരിമല സ്വര്‍ണക്കൊള്ള: വിവരങ്ങള്‍ കൈമാറാന്‍ രമേശ് ചെന്നിത്തല ഇന്ന് എസ്‌ഐടിക്ക് മുന്‍പില്‍ ഹാജരാകും

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരം കൈമാറാന്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് എസ്‌ഐടിക്ക് മുന്‍പില്‍ ഹാജരാകും. രാവിലെ 11 മണിക്ക് ഈഞ്ചക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസിലാകും രമേശ് ചെന്നിത്തല എത്തുക. സ്വര്‍ണക്കൊള്ളയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന വ്യക്തിയെ അന്വേഷണ സംഘവുമായി ബന്ധപ്പെടുത്താന്‍ തയാറാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തലവന് രമേശ് ചെന്നിത്തല കത്ത് നല്‍കിയതിന് പിന്നാലെയാണ് നീക്കം. പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയില്‍ കാണാതെ പോയ സ്വര്‍ണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് അറിവ്…

Read More

കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ദേവീ ഭാഗവത നവാഹംയജ്ഞം ; വിഗ്രഹ ഘോഷയാത്ര വൈക്കം ക്ഷേത്രം ഗോപുര നടയില്‍ നിന്ന് പുറപ്പെട്ടു

വൈക്കം: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നടത്തുന്ന ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ദേവീ വിഗ്രഹ രഥ ഘോഷയാത്ര വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും ഞായറാഴ്ച രാവിലെ പുറപ്പെട്ടു. വൈക്കം ക്ഷേത്രം ശ്രീകോവില്‍ നിന്നും പകര്‍ന്നെടുത്ത ദീപം രഥഘോഷയാത്രയുടെ ദേവീവിഗ്രഹത്തിന് മുന്നില്‍ തെളിയിച്ച് ക്ഷേത്രം മേല്‍ശാന്തി തരണി ഡി. നാരായണന്‍ നമ്പൂതിരി വിഗ്രഹ പ്രയാണ രഥ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. നിരവധി ക്ഷേത്രസങ്കേതങ്ങളില്‍ രഥഘോഷയാത്രയ്ക്ക് വരവേല്‍പ്പ് നല്‍കി.

Read More

നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ എക്‌സാമിനർ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി ആർഎൽ നിതിൻരാജിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കോളേജിലെ മുൻ എക്‌സാമിനർ. അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ഡോ. ഔസാഫ് അഹ്‌സൻ ട്വന്റിഫോറിനോട് പറഞ്ഞു. വിദ്യാർത്ഥികൾ തുറന്നു പറയാത്തത് ഭയം കാരണം. ഡോക്ടർ റാം സമാനമായ കുറ്റകൃത്യങ്ങൾ നേരത്തെയും ചെയ്തിട്ടുള്ളത് തനിക്ക് അറിയാമെന്നും വെളിപ്പെടുത്തൽ. പൂർവവിദ്യാർത്ഥികളടക്കം പലതരത്തിലുള്ള അധിക്ഷേപങ്ങൾക്ക് ഇരയായതാണെന്ന് ഡോ. ഔസാഫ് അഹ്‌സൻ പറഞ്ഞു. പരാതി നൽകിയാൽ വിദ്യാർത്ഥിക്കെതിരെയാണ് നടപടിയെടുക്കുക. വിദ്യാർത്ഥികളോടുള്ള വിദ്വേഷത്തിൽ അവരെ പരീക്ഷയിൽ തോൽപ്പിക്കാനുള്ള നീക്കങ്ങളും ഉണ്ടായിട്ടുണ്ടെന്ന്…

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

55മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മിച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. ഭ്രമയു​ഗത്തിലെ പ്രകനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷംല ഹംസയെ മികച്ച നടിയെ തിരഞ്ഞെടുത്തത്. മികച്ച ചിത്ര‌മായി മഞ്ഞുമ്മൽ ബോയ്സിനെയും മികച്ച രണ്ടാമത്തെ ചിത്രമായി ഫെമിനിച്ചി ഫാത്തിമയെയും തിരഞ്ഞെടുത്തു. ചിദംബരം മികച്ച സംവിധായകനുള്ള പുരസ്കാരം നേടി….

Read More

ചെങ്കോട്ടുകോണത്ത് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത സ്‌കൂള്‍ ബസുകള്‍ കത്തിനശിച്ചു; അട്ടിമറിയെന്ന് സംശയം

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം. തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസുകള്‍ക്കാണ് തീപിടിച്ചത്. മൂന്ന് സ്‌കൂള്‍ ബസുകള്‍ പൂര്‍ണമായി കത്തിനശിച്ചു. ബസ് ആരോ കത്തിച്ചതായി സംശയിക്കുന്നതായി സ്‌കൂള്‍ സെക്യൂരിറ്റി ട്വന്റിഫോറിനോട് പറഞ്ഞു. ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി.

Read More

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വീട്ടിൽ ബോംബ് ഭീഷണി; ചെന്നൈയിൽ സുരക്ഷ ഭീതി പരത്തി വ്യാജ സന്ദേശം

ചെന്നൈ: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ മൈലാപ്പുരിലെ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയിൽ സന്ദേശം ചെന്നൈയിൽ സുരക്ഷാ ഭീതി പരത്തി. ഇന്നലെ രാത്രിയോടെ പൊലീസ് സംഘം സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. ഇന്നലെ രാത്രി പോലീസു സംഘം സ്ഥലത്തെത്തി പ്രദേശം വളയുകയും സമഗ്രമായ പരിശോധന നടത്തിയങ്കിലും സ്ഫോടന വസ്തുക്കൾ ഒന്നും കണ്ടെത്തിയില്ല. ഭീഷണി വ്യാജമാണെന്ന് ഉദ്യോഗസ്ഥർ പിന്നീട് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് സിറ്റി പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ സന്ദേശം കിട്ടിയത്. അദ്ദേഹത്തിൻറെ മൈലാപ്പൂരിലെ വീട് കുറച്ചുകാലമായി അടച്ചിട്ടിരിക്കുകയായിരുന്നു.

Read More

സാഹിത്യ നൊബേൽ; ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്നഹോർകായിക്ക്

സ്റ്റോക്ക്‌ഹോം: 2025ലെ സാഹിത്യ നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരനായ ലാസ്‌ലോ ക്രാസ്നഹോർകായിക്കാണ് ഇത്തവണത്തെ സാഹിത്യ നൊബേൽ പുരസ്‌കാരം. ഹാന്‍ കാംഗിലൂടെ ആദ്യമായാണ് ദക്ഷിണകൊറിയയിലേക്ക് നൊബേല്‍ എത്തിയത്. 1954ൽ റൊമാനിയൻ അതിർത്തിക്കടുത്തുളള ഒരു പട്ടണത്തിലാണ് ലാസ്‌ലോ ക്രാസ്നഹോർകായി ജനിച്ചത്.

Read More