ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു, മരിച്ചത് 787 പേർ

ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന്റെ വിവരം പുറത്തുവിട്ട് റെഡ് ക്രെസന്റ്. ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു. ഈ ന​ഗരങ്ങളിലെ 504 സ്ഥലങ്ങളിലായി ആക്രമണം ഉണ്ടായി. ആകെ 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. മരിച്ചത് 787 പേരാണ്. പോരാട്ടം പിശാചിനോട്, ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാൻ ‘പിശാചിനോട്’ പോരാടുകയാണെന്നും വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.

Read More

അമേരിക്കയില്‍ വെടിവയ്പ്; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു

വാഷിങ്ടണ്‍: ടെക്‌സസിലുള്ള ബാറിന് പുറത്ത് നടന്ന വെടിവയ്പില്‍ 21കാരിയായ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വിദ്യാര്‍ഥിനിയുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു.ഭീകരാക്രമണ പ്രവര്‍ത്തനത്തിന്റെ ഭാഗമാണോ വെടിവയ്‌പ്പെന്ന സംശയത്തിലാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍( എഫ്ബിഐ).ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ സവിത ഷാന്‍ ആണ് കൊല്ലപ്പെട്ടകൊല്ലപ്പെട്ടത്. ബിരുദദാനത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Read More

ഗൾഫ് പ്രവാസികളുടെ ആശങ്കകൾക്ക് അവസാനം; വിമാനസർവീസുകൾ പുനരാരംഭിക്കുന്നു

ദുബായ്: യുദ്ധ സാഹചര്യം ഉടലെടുത്തതോടെ ഗൾഫ് മേഖലയിലെ ചില പ്രധാന വിമാനത്താവളങ്ങളിൽ നിന്നും നിർത്തിവച്ച വിമാന സർവീസുകൾ ചൊവ്വാഴ്ച പുനരാരംഭിച്ചു. ഇന്ന് ജിദ്ദയിൽ നിന്ന് ഹൈദരാബാദ്, മുംബയ് ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പത്ത് പ്രത്യേക വിമാന സർവീസുകൾ ഇൻഡിഗോ നടത്തും. കഴിഞ്ഞ ദിവസം ഇത്തിഹാദ് എയർവേയ്സ് അബുദാബിയിൽ നിന്ന് ഡൽഹി, മുംബയ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നു.

Read More

​ഏറ്റുമാനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം നടത്തി

കോട്ടയം: ഏറ്റുമാനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം സഹകരണം-തുറമുഖം- ദ്വസ്വം വകുപ്പു മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. പട്ടയവിതരണം ഉൾപ്പെടെ കാര്യക്ഷമമാക്കാൻ സ്മാർട്ട് ഓഫീസുകൾ പ്രയോജനപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ അംഗം രശ്മി ശ്യാം അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, എ.ഡി.എം എസ് ശ്രീജിത്ത്, കോട്ടയം ആർ.ഡി.ഒ ജിനു പുന്നൂസ്, തഹസീൽദാർ ടി.എസ്. സനിൽകുമാർ, നഗരസഭാ അംഗം ഇ.എസ്. ബിജു, വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ്…

Read More

ഇറാന്‍ അനുകൂല പ്രതിഷേധം; ജമ്മു കശ്മീരിൽ നിയന്ത്രണം ശക്തം, സേന വാഹനവ്യൂഹങ്ങളുടെ നീക്കം റദ്ദാക്കി

ഇറാന്‍ അനുകൂല പ്രതിഷേധം കണക്കിലെടുത്ത് ജമ്മു കശ്മീരിൽ നിയന്ത്രണം ശക്തം. സേന വാഹനവ്യൂഹങ്ങളുടെ നീക്കം കശ്മീര്‍ ഭരണകൂടം റദ്ദാക്കി.പ്രതിഷേധങ്ങള്‍ പ്രകോപനപരമാകുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ന് മുതൽ അഡ്മിനിസ്‌ട്രേറ്റീവ് വാഹനങ്ങളുടെ നീക്കങ്ങളും നിയന്ത്രിച്ചു. ജനങ്ങളോട് സംയമനം പാലിക്കണമെന്ന നിർദേശവും ഉണ്ട് നിലവിൽ സ്‌കൂളുകളും കോളേജുകളും ഇന്നും അടഞ്ഞുകിടക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗത കുറച്ച നടപടിയും തുടരും.

Read More

ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു

ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം. പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. രാവിലെ 9.45 ന് തന്നെ പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കും. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമർപ്പണം നടത്തും.

Read More

കപ്പലുകൾക്ക് തീയിടുമെന്ന് ഭീഷണി; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലിന് തീയിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് കടലിടുക്ക് അടച്ചത്. ഇറാന്റെ നിയന്ത്രണത്തിലുള്ള ഈ കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയായി കണക്കാക്കപ്പെടുന്നു, ആഗോള എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. ആഗോള ഊർജ്ജ വ്യാപാരം ഇതിനകം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് ഈ നീക്കം എണ്ണവില കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നത്.ക്രൂഡ് ഓയിൽ വില 6 ശതമാനത്തിലധികം ഉയർന്നു, ഇത്…

Read More

ഗൾഫ് രാജ്യങ്ങളിലേക്ക് നാലാം ദിനവും ആക്രമണം തുടർന്ന് ഇറാൻ; ദുബായ്, അബുദാബി എന്നിവിടങ്ങളിൽ അലർട്ട്

ഗൾഫ് രാജ്യങ്ങളിലേക്ക് നാലാം ദിനവും ആക്രമണം തുടർന്ന് ഇറാൻ.ദുബായ്, അബുദാബി എന്നിവിടങ്ങളിൽ അലർട്ട് നൽകി. മേഖലയിൽ നിന്ന് വലിയ സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ട്. യുഎഇയിൽ ഇറാൻ ആക്രമണം പ്രതിരോധിക്കുന്നതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.സാഹചര്യങ്ങൾ വിലയിരുത്താനായി ദുബായ് മാളിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാനും ഉപപ്രധാനമന്ത്രി ഹംദാൻ രാജകുമാരനും ഒത്തുചേർന്നിരുന്നു.

Read More

‘അമേരിക്കയും ഇസ്രയേലും ഇറാനിൽ ഭരണമാറ്റം സാധ്യമാക്കും, യുദ്ധം ഉടൻ അവസാനിക്കും’; ബെഞ്ചമിൻ നെതന്യാഹു

പശ്ചിമേഷ്യയിലെ യുദ്ധം അനന്തമായി നീളില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.യുദ്ധം ഉടൻ അവസാനിക്കും, അതിൽ വേഗത്തിലുള്ളതും നിർണായകവുമായ നടപടി ഉൾപ്പെടുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. ഇറാൻ ഭരണകൂടം ദുർബലമായി. അമേരിക്കയും ഇസ്രയേലും ഇറാനിൽ ഭരണമാറ്റം സാധ്യമാക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.മിഡിൽ ഈസ്റ്റിൽ സമാധാനത്തിലേക്കുള്ള ഒരു ശാശ്വത പാത കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ മിസ്റ്റർ നെതന്യാഹു പറഞ്ഞു. ”ഇത് അവസാനിക്കാത്ത യുദ്ധമല്ല, സമാധാനത്തിലേക്കുള്ള കവാടമാണിത്” ഫോക്സ് ന്യൂസിന്റെ ഹാനിറ്റി പ്രോഗ്രാമിൽ നെതന്യാഹു പറഞ്ഞു.

Read More

ഒമാൻ എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് എണ്ണ ടാങ്കറിനു നേരെ ഇറാൻ ആക്രമണം.ഒരു ക്രൂ അംഗം മരിച്ചു. ഒരു ഇന്ത്യക്കാരനാണ് മരിച്ചത്. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോ​​ഗിച്ചായിരുന്നു ആക്രമണം. മസ്‌കറ്റ് തീരത്ത് നിന്ന് 52 ​​നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. 21 ജീവനക്കാരെ രക്ഷിച്ചു. ഇറാൻ, അമേരിക്ക, ഇസ്രായേൽ എന്നിവ ഉൾപ്പെടുന്ന സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കെയാണ് ആക്രമണം.

Read More