വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 04 ന്

തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാനുഷ്‌ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവിൽ പൊങ്കാല ഡിസംബർ 4 ന് നടക്കും. പൊങ്കാലയുടെ പ്രധാന ചടങ്ങായ കാർത്തികസ്‌തംഭം ഉയർത്തൽ നവംബർ 23 ഞായറാഴ്ച നടക്കും.

Read More

മൊസാംബിക് ബോട്ടപകടം: ഇന്ദ്രജിത്തിന്റെ മൃതദേഹം കണ്ടെത്തി

പിറവം: മൊസാംബിക്കിലെ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞു കാണാതായ വെളിയനാട് പോത്തംകുടിലിൽ ഇന്ദ്രജിത്ത് സന്തോഷിൻറെ(22) മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം ബോട്ടിനുള്ളിൽ നിന്നു മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്നലെയാണ് ഇന്ദ്രജിത്തിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം തേവലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണനും അപകടത്തിൽ മരിച്ചിരുന്നു. ഷാർജ ആസ്ഥാനമായുള്ള ഏരീസ് മറൈൻ ആൻഡ് എൻജിനീയറിങ് സർവീസ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവർ‌. ശക്തമായ തിരയിൽ പെട്ടു മറിഞ്ഞ ബോട്ടിൽ നിന്നു കോന്നി സ്വദേശി ആകാശ് ഉൾപ്പെടെ 16 പേർ രക്ഷപ്പെട്ടു.

Read More

ക്ലൗഡ് ഐഒടി ഹാക്കത്തോണുമായി തോഷിബ

കൊച്ചി: തോഷിബ സോഫ്റ്റ്‌വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് തോഷിബ ഡിജിറ്റൽ സൊല്യൂഷൻസ് കോർപ്പറേഷൻ 2026 ജനുവരി 31 മുതൽ ഫെബ്രുവരി 1 വരെ ബെംഗളൂരുവിൽ രണ്ട് ദിവസത്തെ ആദ്യ ഗ്രിഡ് ഡിബി ക്ലൗഡ് ഐഒടി ഹാക്കത്തോൺ പരിപാടി സംഘടിപ്പിക്കുന്നു. മൈക്രോസോഫ്റ്റ് അഷ്വർ മാർക്കറ്റ്പ്ലേസിൽ ലഭ്യമായ തോഷിബയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള ടൈം സീരീസ് ഡാറ്റാബേസായ ഗ്രിഡ് ഡിബി ക്ലൗഡ് ഉപയോഗിച്ച് തത്സമയ ഐഒടി ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന ചലഞ്ചിലേക്ക് സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, ഡെവലപ്പർമാർ എന്നിവരെയാണ് ക്ഷണിക്കുന്നത്.ഈ വർഷം ഏപ്രിൽ…

Read More

വൈക്കത്ത് കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു, കൊട്ടാരക്കരയിലെ യുവഡോക്‌ടർക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കത്ത് കെവി കനാലിലേക്ക് കാർ മറിഞ്ഞ് യുവഡോക്ടർക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിലുളള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അമൽ സൂരജാണ് (33) മരിച്ചത്. ഇന്ന് പുലർച്ചെ നാട്ടുകാരാണ് കാർ കനാലിൽ മറിഞ്ഞുകിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്നലെ കൊട്ടാരക്കരയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോയതായിരുന്നു അമൽ.

Read More

നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ; നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി

കൊച്ചി വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം കേന്ദ്ര മന്ത്രി ജോർജ് കുര്യനെ അറിയിച്ചത്. വിമാനത്താവള യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ രീതിയിലാണ് റെയിൽവേ സ്റ്റേഷൻ നിർമാണം നടത്തുക. അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിൽ വിമാനത്താവളത്തിന് സമീപമായിരിക്കും പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കുക. റെയിൽവേ ബോർഡ് അനുമതി ലഭിച്ചതോടെ റെയിൽവേ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിച്ചേക്കും.

Read More

സംസ്ഥാനത്ത് SSLC പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30 വരെ

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും…

Read More

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം നവംബര്‍ 1 മുതല്‍ 10 വരെ: ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: 28-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് നവംബര്‍ ഒന്നിന് തുടക്കമാകും. എറണാകുളത്തപ്പന്‍ മൈതാനിയിലൊരുക്കിയ വേദിയില്‍ രാവിലെ 11ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്യും. പുസ്തകോത്സവസമിതി ചെയര്‍മാന്‍ പ്രൊഫ. കെ.വി. തോമസ് അധ്യക്ഷനാകും. മലയാളരത്‌ന പുരസ്‌കാരം ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസിന് ആനന്ദിബെന്‍ പട്ടേല്‍ സമ്മാനിക്കും. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനവും ഡോ. സി.വി. ആനന്ദബോസിന്റെ 14 പുസ്തകങ്ങളുടെ പ്രകാശനവും മുന്‍ കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയാകും. കൊച്ചി…

Read More

ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല

ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ കൃത്രിമ മഴയ്ക്കായി ആരംഭിച്ച ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല. ഇന്നലെ ഉച്ചയോടെ ക്ലൗഡ് സീഡിങ് നടത്തിയെങ്കിലും മഴ പെയ്യിക്കാനായില്ല. മേഘങ്ങളിലെ ഈര്‍പ്പത്തിന്റെ അംശം 20 ശതമാനത്തില്‍ താഴെയായതിനാലാണ് കൃത്രിമ മഴ പെയ്യിക്കാന്‍ കഴിയാത്തത് എന്നാണ് ഐഐടി കാണ്‍പൂരിന്റെ വിശദീകരണം. ഇന്ന് നടത്താനിരുന്ന ക്ലൗഡ് സീഡിങ് ദൗത്യവും നിര്‍ത്തിവച്ചു. അന്തരീക്ഷത്തിലെ അനുകൂല സാഹചര്യ കടക്കിലെടുത്തായിരിക്കും ദൗത്യം നടത്തുക. ഒരു ക്ലൗഡ് സീഡിങ്ങിന് 64 ലക്ഷം രൂപയാണ് ചിലവ്.

Read More

നെല്ല് സംഭരണം സുഗമമാക്കാൻ സർക്കാരും മില്ലുടമകളും തമ്മിൽ ധാരണ

നെല്ല് സംഭരണം സുഗമമാക്കാൻ സർക്കാരും മില്ലുടമകളും തമ്മിൽ ധാരണയായി. നെല്ല് സംസ്ക്കരണ മില്ലുടമകൾക്ക് 2022-23 സംഭരണ വർഷം ഔട്ട് ടേൺ റേഷ്യോയുമായി ബന്ധപ്പെട്ട് നൽകാനുള്ള നഷ്ടപരിഹാര തുകയായ 63.37 കോടി രൂപ അനുവദിക്കുന്ന കാര്യം മന്ത്രിസഭ പരി​ഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന മില്ലുടമകളുടെ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More

റഫാലിൽ പറന്ന് രാഷ്ട്രപതി

ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക പോർവിമാനമായ റഫാലിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ നിന്നാണ് രാഷ്ട്രപതി റഫാൽ പറത്തിയത്. ഇതോടെ റഫാലിൽ പറക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രസിഡൻറ് എന്ന ചരിത്രനേട്ടമാണ് രാഷ്ട്രപതി സ്വന്തമാക്കിയത്. രാവിലെ അംബാല വ്യോമസേനത്താവളത്തിൽ എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. 30 മിനിറ്റോളം നീണ്ട യാത്രയിൽ രാഷ്ട്രപതി ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷിയും, റഫാൽ വിമാനത്തിൻറെ മികവും അടുത്തറിഞ്ഞു.

Read More