ബാഹുബലിയെ കീഴടക്കി കാന്താര

റിലീസ് ചെയ്ത് പതിനൊന്നാം ദിനവും കാന്തര ബോക്‌സ് ഓഫീസ് പടയോട്ടം തുടരുന്നു. ഇന്ത്യന്‍ വെള്ളിത്തിരയിലെ ഇതിഹാസ് ഹിറ്റ് എസ്.എസ്. രാജമൗലി-പ്രഭാസ് ടീമിന്റെ ബാഹുബലിയെ കീഴടക്കി. രണ്ടാഴ്ച തികയുന്നതിനു മുമ്പ് 437.35 കോടിരൂപയാണ് കാന്താര നേടിയത്. ലോകമെമ്പാടും തേരോട്ടം തുടരുകയാണ് കാന്താര എന്ന തിരവിസ്മയം. വാരാന്ത്യത്തിലെ ആകെ കളക്ഷനേക്കാള്‍ ബമ്പര്‍ കളക്ഷന്‍ കൂടി കാന്താര നേടി. രണ്ടാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും ചിത്രം പ്രതിദിനം 39 കോടി രൂപ നേടി. ഇതോടെ മൊത്തം കളക്ഷന്‍ 437.65 കോടി രൂപയായി എന്ന്…

Read More

സർക്കാർ ഉത്തരവുകളെ ധിക്കരിച്ചു; കോന്നിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

പത്തനംതിട്ട കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് ശശീന്ദ്രകുമാറിന് സസ്പെൻഷൻ. സർക്കാർ നയത്തിനും ഉത്തരവുകൾക്കും വിരുദ്ധമായി പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലൈസൻസ് ഉള്ള പാലാ സ്വദേശികളായ മൂന്ന് പേർ ഇക്കഴിഞ്ഞ ജനുവരി 11 ന് മലയാലപ്പുഴ പഞ്ചായത്തിൻ്റെ കീഴിലുള്ള സ്ഥലത്തെത്തി കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുകയുണ്ടായി. എന്നാൽ ഇവർ കാട്ടുപന്നിയെ വെടിവെച്ചുകൊന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് പറഞ്ഞുകൊണ്ട് പഞ്ചായത്തിന്റെ ആക്ഷേപത്തെ തുടർന്ന് ഇവർക്കെതിരെ കേസെടുക്കുകയാണ് ഉണ്ടായത്. കേസിൽ പെട്ടയാൾ ഇതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് വനംവകുപ്പിൽ പരാതിപ്പെടുകയും തുടർന്ന് സമിതിയെയും വനംവകുപ്പ് നിയോഗിക്കുകയും…

Read More

പുള്ളിസന്ധ്യവേല ഇന്ന് തുടങ്ങും

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി മഹോത്സവത്തിന്റെ ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്ന പുള്ളിസന്ധ്യവേല ഇന്ന് ആരംഭിക്കും. രാവിലെ 8ന് എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും. ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ തിടമ്പേറ്റും. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നള്ളിപ്പ് സമാപിക്കും. വൈകിട്ട് 8 ന് വിളക്ക് എഴുന്നള്ളിപ്പ് നടക്കും.

Read More

കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ 26 ന്; പഞ്ചായത്തുകളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാനുള്ള തീയതികൾ പ്രഖ്യാപിച്ചു. കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഈ മാസം 26 ന് നടക്കും. രാവിലെ 10.30 നാകും തെരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്‌ക്ക് 2.30 ന് ശേഷം ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കും. തദ്ദേശ തെരഞ്ഞടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21 ന് ( ഞായറാഴ്ച ) നടക്കും.

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം, തടയാൻ എത്തിയ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരുക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. തടയാൻ എത്തിയ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ ഏറ്റുമുട്ടൽ ഉണ്ടായത്. മലപ്പുറം സ്വദേശി ജലാലുദ്ധീനാണ് സംഘർഷം ഉണ്ടാക്കിയത്. ജലാലുദ്ധീൻ സെല്ലിൽ ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചതാണ് അക്രമത്തിൻ്റെ തുടക്കം. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11 പേർക്ക് പരുക്ക്. തടവുകാർ തമ്മിൽ ഇന്നലെ ഏറ്റുമുട്ടിയിരുന്നു തുടർന്ന് ജലാലുദീൻ സ്വയം ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ മുറിവ് ഉണ്ടാക്കിയിരുന്നു. ഇത് അറിഞ്ഞ് ജയിൽ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിരുന്നു. തുടർന്ന്…

Read More

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; കനത്ത മഴയിലും ഉരുൾപൊട്ടലിലുമായി മൂന്ന് മരണം; വിവിധ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. രണ്ട് ജില്ലകളിലായി മൂന്ന് പേർ മരിച്ചു. പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറി. എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കനത്ത നാശം. 3 പേർ മരിച്ചു. അടൂർമലയിൽ ഉരുൾപൊട്ടി വീട്ടമ്മ മരിച്ചു. പയ്യാനിത്തോട്ടത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് യുവാവിന്…

Read More

മകരവിളക്ക് മഹോത്സവം, ശബരിമല നട നാളെ തുറക്കും; ഇക്കൊല്ലം ദർശനം നടത്തിയത് 36,33,191 പേർ

മകരവിളക്ക് മഹോത്സവത്തിനായി നാളെ (ഡിസംബർ 30 ചൊവ്വാഴ്ച) വൈകിട്ട് 5ന് ശബരിമല ക്ഷേത്രം നട തുറക്കും. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പാടി ചവിട്ടി ദർശനം നടത്താം. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 27ന് രാത്രി 10നു ഹരിവരാസനം പാടി നടയടച്ചിരുന്നു. മണ്ഡലകാലപൂജയ്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം തുറന്നത് മുതൽ ഡിസംബർ 27ന് നടയടക്കുന്നത് വരെ സന്നിധാനത്ത് 36,33,191 പേർ…

Read More

സന്നിധാനത്ത് ഭക്തജന പ്രവാഹം; ഇന്ന് പുലർച്ചെ മുതൽ ഞായറാഴ്ചത്തേക്കാൾ തിരക്ക്

ശബരിമലയിൽ തിരക്ക് തുടരുന്നു. ഇന്ന് പുലർച്ചെ മുതൽ ഞായറാഴ്ചയിലേക്കാൾ തിരക്ക് വർധിച്ചു. ഇന്നലെ ദർശനം നടത്തിയത് 68,005 പേരാണ്. മണിക്കൂറിൽ 3,485 പേർ വീതമാണ് ഇന്നലെ പതിനെട്ടാംപടി ചവിട്ടിയത്. ഇന്ന് പുലർച്ചെ 12 മണി മുതൽ 2 മണി വരെ 9936 ഭക്തർ ദർശനം നടത്തി. ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന തീർഥാടകരുടെ എണ്ണത്തിലും വലിയ വർധനയാണ്‌. ഈ സീസണിൽ ശരാശരി 2,000 പേരാണ്‌ ദിവസേന ഈ പാത വഴി എത്തുന്നത്.

Read More

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതി യോഗം; ഇന്ന് പൊതു ചർച്ച തുടരും

കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ ഇന്ന് തെറ്റ് തിരുത്തൽ രേഖ സംബന്ധിച്ച പൊതു ചർച്ച തുടരും. ഇന്ന് ഏഴ് മണിക്കൂർ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. പാർലമെൻററി വ്യാമോഹത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞു മാറാൻ ആകില്ലെന്നും,,കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം പാർലമെൻററി വ്യാമോഹം ചർച്ച ചെയ്തിട്ട് കാര്യമില്ല എന്നും വിമർശനം ഉയർന്നു. അഞ്ച് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് കഴിഞ്ഞദിവസം ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത്….

Read More

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ റംസാൻ വ്രതാരംഭം വ്യാഴാഴ്ച

കേരളത്തില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് ഫെബ്രുവരി 19 വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് മത പണ്ഡിതർ അറിയിച്ചു. കേരളത്തിലെവിടെയും മാസപ്പിറവി കാണാത്തതിനാൽ മതപണ്ഡിതർ സംയുക്തമായി തീരുമാനമെടുക്കുകയായിരുന്നു. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്യാഴാഴ്ച വ്രതമാരംഭിക്കുമെന്ന് സാദിഖലി തങ്ങളും പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും, കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി എന്നിവരും അറിയിച്ചു.

Read More