നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് ദേശീയ സിഎസ്ആര്‍ പുരസ്‌കാരം
കൊച്ചി: നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍.ജി.ഐ.എല്‍) റോട്ടറി ഇന്ത്യ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ദേശീയ സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി) പുരസ്‌കാരം ലഭിച്ചു.’വാട്ടര്‍, സാനിറ്റേഷന്‍ ആന്‍ഡ് ഹൈജീന്‍ – ലാര്‍ജ് എന്റര്‍പ്രൈസ്’ വിഭാഗത്തിലാണ് കമ്പനി ഈ നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള 563 കമ്പനികളില്‍ നിന്നാണ് നിറ്റാ ജലാറ്റിനെ തിരഞ്ഞെടുത്തത്. കമ്പനി നടപ്പിലാക്കിയ വിവിധ കുടിവെള്ള പദ്ധതികള്‍, കാര്‍ഷിക മേഖലയ്ക്ക് സഹായകമായ പ്രോജക്റ്റുകള്‍, മെന്‍സ്ട്രുവല്‍ കപ്പുകളുടെ വിതരണം, മറ്റ് ഹരിത പദ്ധതികള്‍ (ഗ്രീന്‍ പ്രോജക്റ്റുകള്‍) എന്നിവ…


