Headlines

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമുണ്ടാകും. പ്രചാരണം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ട്വന്റിഫോർ മെഗാ ബ്രേക്കിങ്. പ്രതിപക്ഷത്തെ മുതിർന്നനേതാവ് തന്നെ ഭരിക്കണമെന്നും പത്ത് വർഷം ഭരണ പരിജ്ഞാനമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്നുള്ള ചോദ്യങ്ങളാണ് മുതിർന്ന നേതാക്കൾ അടക്കം ചോദ്യം ഉയർത്തുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ…

Read More

വാണിജ്യ സിലിണ്ടർ വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്

പാചകവാതക – വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ പണിമുടക്കും. ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസ്സിയേഷന്റെ നേതൃത്വത്തിൽ 24 മണിക്കൂറാണ് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. കൂടാതെ വിവിധ ഇടങ്ങളിൽ ഓയിൽ കമ്പനികളിലേക്ക് പ്രതിഷേധ മാർച്ചും നടത്തും. മുന്നറിയിപ്പില്ലാതെ 993 രൂപയാണ് വാണിജ്യ സിലിണ്ടറിന് കഴിഞ്ഞദിവസം കൂടിയത്. 3100 ഓളം രൂപയാണ് നിലവിൽ 19 കിലോ സിലിണ്ടറിന്റെ വില. വില കുറക്കാതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് ഹോട്ടലുകളും കാറ്ററിംഗ് സർവീസുകളും. പശ്ചിമേഷ്യൻ യുദ്ധം…

Read More

എണ്ണക്കമ്പനികൾ കടുത്ത പ്രതിസന്ധിയിൽ; സാമ്പത്തിക പാക്കേജില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം എന്നിവ വിൽക്കുന്നത് വഴി പൊതുമേഖലാ എണ്ണക്കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നീ കമ്പനികൾ കഴിഞ്ഞ നാല് വർഷമായി ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല.

Read More

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാജിവച്ചു; ഗവർണർ രാജി സ്വീകരിച്ചു

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയുടെ കനത്ത പരാജയത്തെത്തുടർന്ന് തിങ്കളാഴ്ച (മെയ് 4, 2026) രാത്രി തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് സ്റ്റാലിൻ തന്റെ രാജി കത്ത് അയച്ചു. ഗവർണർ ആർലേക്കർ സ്റ്റാലിന്റെയും അദ്ദേഹത്തിന്റെ മന്ത്രിസഭയുടെയും രാജി സ്വീകരിച്ചതായി ചൊവ്വാഴ്ച ലോക് ഭവൻ പുറത്തു വിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. “ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ സ്ഥാനത്ത് തുടരാൻ ഗവർണർ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു,” എന്നും പ്രസ്താവനയിൽ…

Read More

‘രാജി വയ്ക്കില്ല, തിരഞ്ഞെടുപ്പിൽ ഞങ്ങൾ തോറ്റിട്ടില്ല; കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്യപ്പെട്ടു’; മമത ബാനർജി

ബംഗാളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി മമത ബാനർജി. കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തെന്നും സി ആർ പി എഫ് കേന്ദ്രത്തിന്റെ ഗുണ്ടാസംഘമായി പ്രവർത്തിച്ചെന്നും മമത ബാനർജി ആരോപിച്ചു. രാജി വയ്ക്കില്ല. ലോക് ഭവനിലേക്ക് പോവില്ലെന്നും രാജി ആവശ്യം ഉയരുന്നില്ലെന്നും മമത ബാനർജി പറഞ്ഞു. തിരഞ്ഞെടുപ്പിൽ തങ്ങൾ തോറ്റിട്ടില്ലെന്ന് മമത ബാനർജി പറഞ്ഞു. നൂറിലേറെ സീറ്റുകളിൽ മോഷണം ആണ് നടന്നത്. ഇത് ജനാധിപത്യമല്ല, ഒരുകാലത്തും കേന്ദ്രസേനകൾ ഇങ്ങനെ പെരുമാറിയിട്ടില്ല. തന്നെ മർദിച്ചെന്നും അപമാനിച്ചുവെന്നും…

Read More

ആരാകും മുഖ്യമന്ത്രി; കോൺ​ഗ്രസിൽ ചർച്ച സജീവം: നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും

വിസ്മയവിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ ആർക്ക് നറുക്ക് വീഴുമെന്നതിൽ രാഷ്ട്രീയ ആകാംക്ഷ. നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും. ഓൺലൈൻ യോഗം ചേരാനും സാധ്യത. നിയമസഭാ കക്ഷി യോഗത്തിൽ ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് കെ സി വേണുഗോപാൽ. ഘടകകക്ഷികളെ കൂടെ നിർത്തി വി ഡി സതീശൻ വിഭാഗവും, അനുഭവപരിചയം പറഞ്ഞ് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും മുഖ്യമന്ത്രിസ്ഥാനത്തിനായി ശ്രമം നടത്തുന്നുണ്ട്. മുഖ്യമന്ത്രിക്കാര്യത്തിൽ തീരുമാനം ഉടനെന്ന് കെ സി വേണുഗോപാലും പാർട്ടി പറയുംപോലെ പ്രവർത്തിക്കുമെന്ന് വി ഡി സതീശനും പ്രതികരിച്ചു. മുഖ്യമന്ത്രി…

Read More

സുരക്ഷാ വാഹനവ്യൂഹത്തിന്റെ അകമ്പടിയില്ല; കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനേറ്റ കനത്ത പരാജയത്തിന് ശേഷം പിണറായി വിജയന്‍ തിരുവനന്തപുരത്തെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. വിമാനത്താവളത്തില്‍ വച്ചു മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം സംസാരിച്ചില്ല. തുടര്‍ന്ന് തിരുവനന്തപുരത്തെത്തിയപ്പോഴും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാനോ പ്രതികരിക്കാനോ പിണറായി മുതിര്‍ന്നില്ല. സുരക്ഷാ വാഹനവ്യൂഹത്തിന്റെ അകമ്പടിയൊന്നുമില്ലാതെ, എകെജി സെന്ററില്‍നിന്നു വന്ന സ്വകാര്യ വാഹനത്തിലാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് പോയത്. വി.ശിവന്‍കുട്ടി, എ.എ.റഹിം, വി.ജോയി എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. ക്ലിഫ് ഹൗസില്‍ അധികനേരം ചിലവഴിക്കാതെ അദ്ദേഹം എകെജി സെന്ററിലേക്ക് മടങ്ങി.

Read More

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു; ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ട്രംപ്

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു. ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ട്രംപ് ആരോപിച്ചു. അതിനിടെ ഇറാന്റെ ആക്രമണത്തെ അതിജീവിച്ച് യുഎസ് നാവിക സേന കപ്പലുകള്‍ ഹോര്‍മുസ് കടന്നു. ഹോര്‍മുസ് കടലിടുക്കില്‍ തിങ്കളാഴ്ച വൈകീട്ടാണ് ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണം നടന്നത്. ദുബായിലേക്ക് പോകുകയായിരുന്ന കപ്പലിന് നേരെയായിരുന്നു ആക്രമണം. പിന്നാലെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ യുഎസിന്റെ രണ്ട് യുദ്ധക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക്…

Read More

‘ഉമ്മൻ  ചാണ്ടിക്ക്  നീതി  ലഭിച്ചു’; രണ്ടര വർഷത്തെ കാത്തിരിപ്പിനുശേഷം കല്ലറ പണിയുന്നുവെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: ഉമ്മൻ ചാണ്ടിക്കെതിരെയുള്ള രാഷ്‌ട്രീയ വേട്ടയാടലുകൾക്കുള്ള മറുപടി കൂടിയാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് പുതുപ്പള്ളിയിൽ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പ്രതിപക്ഷത്തിരുന്നപ്പോഴും ഭരണത്തിലിരുന്നപ്പോഴും ഇടതുമുന്നണി അദ്ദേഹത്തെ അനാവശ്യമായി വേട്ടയാടി. ഉമ്മൻ ചാണ്ടിക്ക് നീതി ലഭിച്ച തിരഞ്ഞെടുപ്പാണിത്. അതുകൊണ്ട് അദ്ദേഹത്തിന് കല്ലറ പണിയാൻ പോവുകയാണ്. രണ്ടര വർഷം കല്ലറ പണിയാതെ കാത്തുനിൽക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Read More

‘നന്ദിഗ്രാമിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കും’; പശ്ചിമബംഗാളില്‍ വര്‍ഗീയ പരാമര്‍ശം ആവര്‍ത്തിച്ച് സുവേന്ദു അധികാരി

പശ്ചിമബംഗാളില്‍ വര്‍ഗീയ പരാമര്‍ശം ആവര്‍ത്തിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. താന്‍ നന്ദിഗ്രാമിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുമെന്നാണ് പരാമര്‍ശം. മുസ്ലീങ്ങളെല്ലാം വോട്ട് ചെയ്തത് തൃണമൂലിന് വേണ്ടിയാണെന്നും അതുകൊണ്ട് നന്ദിഗ്രാമിലെ ഹിന്ദുക്കള്‍ക്കായി പ്രവര്‍ത്തിക്കുമെന്നുമാണ് പറഞ്ഞത്. ബംഗാളില്‍ കണ്ടത് സനാതന ധര്‍മ്മത്തിനായുള്ള വിജയമെന്നും സുവേന്ദു അധികാരി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തുടനീളം ഹിന്ദു മുസ്ലിം വര്‍ഗീയ പരാമര്‍ശങ്ങള്‍ തുടര്‍ന്ന സുവേന്ദു അധികാരിക്ക് ഫലം വന്നപ്പോഴും മാറ്റമില്ലെന്നാണ് വ്യക്തമാകുന്നത്. അതേസമയം, ബംഗാളിലെ സംസ്ഥാന ഭരണവും ഒപ്പം തന്റെ മണ്ഡലവും നഷ്ടമായ മമതാ…

Read More