Headlines

ആംആദ്മിയിലെ പ്രതിസന്ധി പരിഹരിക്കാൻ നേരിട്ടിറങ്ങി അരവിന്ദ് കെജ്രിവാൾ; എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും

ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെയും ഡൽഹിയിലെയും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. പാർട്ടി പിളർപ്പിന്റെ വക്കിലെത്തിയതോടെയാണ് നിർണായക നീക്കം. നിർണായ കൂടിക്കാഴ്ച ഡൽഹിയിൽ എന്നാണ് സൂചന. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ മൻ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ ഇതുവരേയും അനുമതി ലഭിച്ചിട്ടില്ല. അതിനിടെ പാർട്ടി വിട്ട എംപിമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിങ് എംപി രാജ്യസഭ അധ്യക്ഷന് കത്ത് നൽകിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ കൂടുതൽ മുതിർന്ന നേതാക്കൾ ആം ആദ്മി…

Read More

‘ടി പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകാനാകില്ല’; സുപ്രീംകോടതി

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകാനാകില്ലെന്ന് സുപ്രീംകോടതി. വിചാരണ കോടതി രേഖകൾ സുപ്രീംകോടതി വിളിച്ച് വരുത്തി. സീൽ വച്ച കവറിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചു. ഇടക്കാല ജാമ്യം അനുവദിക്കണം എന്ന പ്രതിയുടെ ആവശ്യവും പരിഗണിച്ചില്ല. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതി ജ്യോതി ബാബുവിൻറെ ജാമ്യാപേക്ഷയിൽ എളുപ്പത്തിൽ‌ ജാമ്യം നൽകാനാകില്ലെന്നായിരുന്നു സുപ്രീം കോടതി അറിയിച്ചത്. പ്രതികൾക്കെതിരെയുള്ളത് കൊലപാതക കേസ് ആണെന്നും വിചാരണക്കോടതിയിലെ രേഖകൾ പരിശോധിക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി. ഇടക്കാല ജാമ്യം അനുവദിക്കണം എന്ന പ്രതിയുടെ…

Read More

യാത്ര നിരക്ക് വർധിപ്പിച്ച് റെയിൽവേ; പുതിയ നിരക്ക് ഇങ്ങനെ

നിരക്കുകൾ വർധിപ്പിച്ച് റെയിൽവേ .215 കിലോമീറ്ററുകൾക്ക് മുകളിലുള്ള യാത്രയ്ക്കാണ് നിരക്ക് വർധന. വർധിപ്പിച്ച യാത്രാ നിരക്ക് ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. പ്രതിവർഷ വരുമാനം 600 കോടി രൂപയാക്കി ഉയർത്താൻ ലക്ഷ്യം വെച്ചാണ് ടിക്കറ്റ് വർധന നടപ്പിലാക്കുന്നുവെന്നാണ് കേന്ദ്ര റെയിൽ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം, നോൺ-എസി കോച്ചുകളിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന യാത്രക്കാർ 10 രൂപ അധികമായി നൽകേണ്ടിവരും. 215 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്കാണ് വർധനവ്. ഓർഡിനറി ക്ലാസുകളിലെ യാത്രാ നിരക്ക്…

Read More

കൊല്ലത്ത് ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ച് യുവാവ്, മുകളിൽ കയറി അസഭ്യവർഷവും

കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം. മദ്യപനായ യുവാവ് പ്രതിമയ്ക്ക് മുകളിൽ കയറി അസഭ്യവർഷം നടത്തി. ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ചു. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്. സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തി. ഇയാൾ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ എത്തി ബഹളം ഉണ്ടാക്കിയിരുന്നു. പിങ്ക് പോലീസിന്റെ വാഹനത്തിൻറെ ചില്ലടിച്ച് തകർത്ത കേസിലെയും പ്രതിയാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുനലൂർ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Read More

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. NDA അധികാരത്തിൽ വരും. കേരളത്തിൽ UDF യും LDF ഉം മുഖ്യ എതിരാളികൾ. ഒരു നാണയത്തിന്റെ ഇരുവശമാണ് അവർ എന്നും അദ്ദേഹം വിമർശിച്ചു. വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. കേരളത്തിൽ എയിംസ് യഥാര്‍ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ…

Read More

തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം നടക്കുന്നതിനിടെ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. പ്രതി പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റൻ്റ് എൻജിനീയർ കെ. സുനിൽ കുമാറിനെതിരായി നടപടി സ്വീകരിക്കുന്നതിൽ ബോർഡ് തീരുമാനമെടുത്തേക്കും. ദേവസ്വം വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വന്നതിനു പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി. മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. സമാനമായ നടപടി തന്നെ സുനിൽ കുമാറിനെതിരെയും ഉണ്ടാവാനാണ് സാധ്യത.

Read More

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍; മറ്റന്നാള്‍ വിധിയെഴുത്ത്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് 6 മണിവരെയാണ് പരസ്യപ്രചാരണം. പ്രചാരണത്തിന്റെ അവസാന ദിവസം കൊട്ടിക്കലാശത്തോടെ ആഘോഷമാക്കാന്‍ മുന്നണികള്‍ ഒരുങ്ങി കഴിഞ്ഞു. 48 മണിക്കൂര്‍ മുമ്പുള്ള നിശബ്ദ പ്രചാരണ കാലയളവില്‍ മണ്ഡലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദനീയമല്ല. പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.

Read More

ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം എഐ സഹായവും തേടി; റിപ്പോര്‍ട്ട്

ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ആന്ത്രാപിക്കിന്റെ എ ഐ മോഡലായ ക്ലോഡ് ആണ് ഉപയോഗിച്ചത്. ആക്രമണത്തിന്റെ ആദ്യ മണിക്കൂറില്‍ 900 മിസൈലുകള്‍ അമേരിക്ക വിക്ഷേപിച്ചത് ക്ലോഡിന്റെ സഹായത്തോടെയാണ്. യുദ്ധ-ടെക് കമ്പനിയായ പലാന്തിറിന്റെ മാവെന്‍ സ്മാര്‍ട്ട് സിസ്റ്റത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള ക്ലോഡ് ആണ് യു എസ് സൈന്യം കൃത്യതയാര്‍ന്ന ആക്രമണത്തിന് ഉപയോഗിച്ചത്.

Read More

കറന്റ്, ഗ്യാസ് ബില്ലുകളടക്കാം, ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

മെസേജുകള്‍ അയയ്ക്കാന്‍ വേണ്ടി മാത്രമുള്ളൊരു പ്ലാറ്റ്‌ഫോം ആയിക്കണ്ടിരുന്ന വാട്ട്‌സ്ആപ്പ് പിന്നീട് വളരെപ്പെട്ടെന്നാണ് നമ്മുടെ തൊഴില്‍ സംബന്ധിയായ ആശയവിനിമയത്തിന്റേയും കുടുംബ കൂട്ടായ്മകളുടേയും ജീവിതത്തിലെ നല്ല മുഹൂര്‍ത്തങ്ങള്‍ പങ്കുവയ്ക്കലിന്റേയും ഇടമായി മാറിയത്. വാട്ട്‌സ്ആപ്പ് പണമയയ്ക്കലിന്റേയും കൂടി ഇടമായി മാറിയിട്ട് കാലം കുറച്ചായി. എന്നാല്‍ ഇപ്പോഴിതാ ഒരു പടികൂടി കടന്ന് ബില്ല് പേയ്‌മെന്റുകള്‍ക്കുള്ള അവസരം കൂടി ഒരുക്കുകയാണ് വാട്ട്‌സ്ആപ്പ്. ഇതോടെ വാട്ട്‌സ്ആപ്പ് നമ്മുടെ ജീവിതങ്ങളെയൊക്കെ കുറച്ചുകൂടി ആഴത്തില്‍ തൊടുകയാണ്.

Read More

ചേട്ടന്റെ ചിറകില്‍ ഇന്ത്യയ്ക്ക് കിരീടം; ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്

ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 256 റണ്‍സ് വിജയലക്ഷ്യം കിവീസിന് മുന്നില്‍ ഇന്ത്യ വയ്ക്കുകയും 96 റണ്‍സിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയുമായിരുന്നു. ഇന്ത്യയ്ക്കിത് മൂന്നാം കിരീട നേട്ടമാണ്. സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 46 പന്തില്‍ സഞ്ജു 89 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറി പിന്നിട്ട പ്രകടനങ്ങളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

Read More