ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച് എംവി ഗോവിന്ദന്‍

ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച് എംവി ഗോവിന്ദന്‍. അര മണിക്കൂറോളം ഇരുവരും സംസാരിച്ചു. ഡോ. ടി എം തോമസ് ഐസക്കും ജി സുധാകരനെ സന്ദര്‍ശിച്ചു. പുന്നപ്ര വയലാര്‍ സമര ഡയറക്ടറി സമ്മാനിച്ചാണ് തോമസ് ഐസക്ക് മടങ്ങിയത്. പരുക്ക് ഭേദമായതോടെ ജി സുധാകരന്‍ നാളെ ആശുപത്രി വിടും. രണ്ട് മാസം വിശ്രമത്തിലായിരിക്കും. ശുചിമുറിയില്‍ കാല്‍വഴുതി വീണാണ് പരുക്കേറ്റത്.

Read More

191 അടി ഉയരം, ത്രികോണാകൃതിയിലുള്ള കാവി പതാക ഉയർന്നു

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ ധര്‍മ്മ ധ്വജാരോഹണം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പതാക ഉയര്‍ത്തൽ ചടങ്ങ് നടന്നു. ഈ നിമിഷം അപൂർവവും അതുല്യവും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവുകൾ ഇന്ന് സുഖപ്പെടുന്നു. എല്ലാ രാമ ഭക്തരും ഇന്ന് സംതൃപ്തരാണ്. ഈ കൊടി മരം നമ്മുടെ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണ് എന്ന് പ്രധനമന്ത്രി വ്യക്തമാക്കി.

Read More

‘7 വർഷത്തോളം നീണ്ട വിചാരണ നടപടികൾ; ദിലീപ് അടക്കം 10 പ്രതികൾ’, കേരളത്തെ പിടിച്ചുലച്ച കേസ്

കേരളത്തെ പിടിച്ചുലച്ച നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അടക്കം 10 പ്രതികളുടെ ശിക്ഷയാണ് വിധിക്കുക. എറണാകുളം പ്രത്യേക കോടതിയാണ് വിധിപ്രസ്താവം നടത്തുക. 2020 ജനുവരി 30ന് വിചാരണ തുടങ്ങിയ കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. പൊലീസ് ഉദ്യോഗസ്ഥനായ, അനീഷ്, വിപിൻലാൽ, വിഷ്ണു എന്നിവരാണ് കേസിലെ മൂന്ന് മാപ്പു സാക്ഷികൾ. രണ്ടു പ്രതികളെ നേരത്തെ കോടതി വിട്ടയച്ചിരുന്നു. അഭിഭാഷകരായ രാജു ജോസഫ് പ്രതീഷ് ചാക്കോ എന്നിവരെയാണ് ജില്ലാ കോടതി വിട്ടയച്ചത്.

Read More

ചൈനീസ് തായ്‌പേയിയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ക്ക് കബഡിയില്‍ കിരീടം

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം കബഡിയില്‍ ലോകകിരീടം നേടി. 11 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ ഫൈനലില്‍ 35-28ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച നടത്തിയ ഇന്ത്യ, ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലിലെത്തുന്നതും കിരീടം ഉയര്‍ത്തുന്നതും. വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം. സെമി ഫൈനലില്‍ ഇറാനെ 33-21 എന്ന സ്‌കോറിലായിരുന്നു പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലടക്കം പരാജയമറിയാതെയായിരുന്നു ചൈനീസ് തായ്പേയുടെ ഫൈനല്‍ പ്രവേശം. സെമിയില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 25-18 സ്‌കോറിലാണ്…

Read More

സംസ്ഥാനത്ത് മഴ കനക്കും

സംസ്ഥാനത്ത് മഴ കനക്കും.തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട്. മലയോര മേഖലകളിൽ മഴ കനത്തേക്കും.മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

Read More

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര ( 89) അന്തരിച്ചു. മുംബൈയിലെ വസതിയിലാണ് അന്ത്യം. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ധര്‍മേന്ദ്ര മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ പലതും സൂപ്പര്‍ ഹിറ്റുകളാണ്. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2009ല്‍ രാജസ്ഥാനില്‍നിന്ന് ലോക്സഭാംഗമായി. ധർമേന്ദ്രയിലൂടെ ഒരു കാലഘട്ടമാണ് കടന്നു പോകുന്നത്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. ബോളീവുഡ് താരങ്ങളായ ബേബി ഡിയോളും സണ്ണി ഡിയോളുമാണ് ധർമേന്ദ്രയുടെ…

Read More

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 50 ലക്ഷം കടന്നു

സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 50 ലക്ഷം കടന്നു (51,38,838). വിതരണം ചെയ്ത ഫോമുകളുടെ 18.45 ശതമാനമാണിത്. കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം നാളെയും തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Read More

‘ജോലി സമ്മര്‍ദം താങ്ങാനാകുന്നില്ല’; ആത്മഹത്യ ഭീഷണിയുമായി ബിഎല്‍ഒ

ആത്മഹത്യ ഭീഷണിയുമായി ബിഎല്‍ഒ. കോട്ടയം മുണ്ടക്കയം സ്വദേശി ആന്റണിയാണ് വില്ലേജ് ഓഫീസര്‍ അടക്കമുള്ളവരുടെ ഗ്രൂപ്പില്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. ജോലി സമ്മര്‍ദം താങ്ങാനാകുന്നില്ലെന്ന് ഓഡിയോ സന്ദേശം. ഇലക്ഷന്‍ കമ്മീഷനും റവന്യൂവിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഞങ്ങളെ എല്ലാ തരത്തിലും ചൂഷണം ചെയ്യുകയാണ്. മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിട്ടാണ് ഈ അടിമപ്പണി ചെയ്യിക്കുന്നത്. ഇത് ദയവായി നിര്‍ത്തണം. എന്റെ മാനസികനില തകര്‍ന്നു പോകുന്ന അവസ്ഥയാണ്. പലരുമായി സംസാരിച്ച് മനുഷ്യന്റെ സമനിലയും മാനസികമായ ആരോഗ്യവും നഷ്ടപ്പെട്ടു. ഒന്നുകില്‍ ഞാന്‍ ആരെയെങ്കിലും കൊല്ലും. അല്ലെങ്കില്‍…

Read More

ഫാഷൻ പോക്കറ്റിന് ശേഷം Iphone Stand ;പുതിയ ആക്‌സസറി അവതരിപ്പിച്ച് ആപ്പിൾ

ഐ ഫോൺ പോക്കറ്റിന് ശേഷം ഐ ഫോൺ സ്റ്റാൻഡുമായി രംഗത്തെത്തിയിരിക്കുമായാണ് ആപ്പിൾ. ബെയ്‌ലി ഹിക്കാവയാണ് ഈ മൊബൈൽ ഗ്രിപ് സ്റ്റാൻഡ് രൂപകൽപന ചെയ്തിരിക്കുന്നത്. മൊബൈൽ ഫോൺ എളുപ്പത്തിലും വിവിധ രീതിയിലും ഹോൾഡ് ചെയ്യാവുന്ന രീതിയിലാണ് ഹോൾഡർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏത് ഐഫോണിലും ഘടിപ്പിക്കാവുന്നതും എളുപ്പത്തിൽ നീക്കം ചെയ്യാനും കഴിയുന്ന മാഗ്സേഫ് സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ചാർട്ട്രൂസ്, ക്രേറ്റർ എന്നീ രണ്ട് നിറങ്ങളിലാണ് ഹോൾഡർ ലഭ്യമാകുന്നത്. എന്നാൽ ഹിക്കാവയുടെ വെബ്‌സൈറ്റിൽ മറ്റ് നിറങ്ങളിലും ഹോൾഡർ ലഭ്യമാണ്. പുനരുപയോഗിച്ച വസ്തുക്കളിൽ…

Read More

സുപ്രിംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ ജസ്റ്റിസ് സൂര്യകാന്ത്

ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. ഹരിയാനയിലെ സാധാരണ ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് സുപ്രിംകോടതിയുടെ ഉന്നത പദവിയിലേക്ക് എത്തുന്ന 63-കാരനായ ജസ്റ്റിസ് സൂര്യകാന്ത് നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിരുന്നു. ഹരിയാനയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് ജസ്റ്റിസ് സൂര്യകാന്ത്.

Read More