കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ്; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്ന് പുനര്‍നാമകരണം ചെയ്യുന്ന ഉത്തരവില്‍ ട്രീപ് ഒപ്പുവച്ചു. തടാകത്തിന്റെ വിസ്തൃതിയുടെ ഏകദേശം 52 ശതമാനവും കാനഡയിലാണെന്നിരിക്കെയാണ് നീക്കം. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കണമെന്ന ട്രംപിന്റെ ആഹ്വാനം ഉള്‍പ്പെടെ കാനഡയ്ക്കെതിരായ ആവര്‍ത്തിച്ചുള്ള ട്രംപിന്റ സമ്മര്‍ദ്ദത്തിന്റെയും തീരുവ പ്രഖ്യാപനത്തിന്റെയും പശ്ചാത്തലത്തിലാണ് ‘ലേക്ക് ഒന്റാറിയോ’ ഉത്തരവ്. വിഷയത്തില്‍ കാനഡ ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ല. വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. അമേരിക്കയുടെ…

Read More

ചെലവ് പ്രതിവര്‍ഷം 12,000 കോടി കവിഞ്ഞു; പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് കേരളത്തിന് കനത്ത ബാധ്യത

വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്നത് കേരളത്തിന് കനത്ത ബാധ്യതയാവുന്നു. വൈദ്യുതി വാങ്ങാനുള്ള ചെലവ് പ്രതിവര്‍ഷം 12,000 കോടി കവിഞ്ഞതായി കെഎസ്ഇബി രേഖകള്‍. ഉപഭോഗം കുത്തനെ വര്‍ധിച്ചതാണ് തിരിച്ചടിയാവുന്നത്. കൊവിഡ് ലോക്ഡൗണിന് ശേഷമാണ് വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നത്. 2022-ന് ശേഷമുള്ള എല്ലാ സാമ്പത്തിക വര്‍ഷങ്ങളിലും വൈദ്യുതി വാങ്ങിയതിനുള്ള ചെലവ് 10,000 കോടി രൂപ കടന്നതായാണ് വിവരവകാശ രേഖകള്‍. 2022-2023 വര്‍ഷത്തില്‍ 11,241 കോടി രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയത്. 2023-24 സാമ്പത്തിക വര്‍ഷത്തിലാണ് ല്‍ 12,983 കോടി രൂപയായിത്…

Read More

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന് ആരംഭിക്കും. 7 വർഷത്തിന് ശേഷമാണ് കേസിൽ തിരുവനന്തപുരം സിജെഎം കോടതിൽ വിചാരണ നടക്കുന്നത്. സിപിഐഎം നേതാക്കളായ വി.ശിവൻകുട്ടിയും ഇ.പി ജയരാജനും ഉൾപ്പടെയുള്ളവരാണ് പ്രതികൾ. കെ ടി ജലീൽ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ. 2015 മാർച്ച് 13ന് കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. കെ എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയിൽ…

Read More

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

അഞ്ച് വര്‍ഷം മുന്‍പ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി. ഗീത ആവശ്യപ്പെട്ടു.

Read More

‘വനിതകൾക്കും ഗൃഹനാഥന്മാർക്കും തൊഴിലില്ലാത്ത യുവാക്കൾക്കും പ്രതിമാസം 3000 രൂപ, പശുക്കടത്തിനെതിരെ കർശന നിയമം കൊണ്ടുവരും’; ബംഗാളിൽ ബിജെപിയുടെ 15 വാഗ്ദാനങ്ങൾ

പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി അമിത് ഷായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. നുഴഞ്ഞുകയറ്റത്തിനെതിരെയുള്ള നടപടികൾ, തൃണമൂൽ കോൺഗ്രസിന്റെ അഴിമതി തുറന്നുകാട്ടുന്ന ധവളപത്രം, ഒരു കോടി പുതിയ തൊഴിലവസരങ്ങൾ എന്നിവ 15 വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തെ തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 3000 രൂപ വേതനവും പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. വനിതകളെയും യുവാക്കളെയും കർഷകരെയും പുതുവഴിയിൽ നയിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ബംഗാളിൽ ഏക സിവിൽ കോഡ് കൊണ്ടുവരും. ബിജെപി അധികാരത്തിൽ വന്നാൽ…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി 10 ന്

രണ്ടാമത്തെ പീഡന പരാതിയിൽ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് രണ്ടാമത്തെ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി. ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞായിരുന്നു ആക്രമണം. ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ല എന്നറിയിച്ചെന്നുമാണ് പരാതിക്കാരിയുടെ മൊഴി.

Read More

വാണിജ്യ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി

വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി. ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് കൂട്ടിയത്. 12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ നൽകണം. കാറ്ററിങ്, ഹോസ്റ്റൽ മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. ഇതോടെ സാധാരണക്കാരുടെ ബജറ്റ് താളം തെറ്റി. ഒരു ഊണിന് 90 രൂപയായിരുന്നു. എന്നാൽ ഇനി മുതൽ 120 രൂപ നൽകേണ്ടി വരില്ല. പൊറോട്ടയുടെ വില വർധിപ്പിച്ചതിനാൽ അതിന് മാറ്റമുണ്ടാകില്ല. അതേസമയം നോൺ വെജ് വിഭവങ്ങളുടെ വിലയിൽ…

Read More

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

നേഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരം ഇന്ന് അര്‍ധരാത്രിക്ക് ശേഷം നടക്കാനിരിക്കെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലന ക്യാമ്പ് വിട്ടു. കോച്ച് ജോര്‍ജ് ജീസസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ പോര്‍ച്ചുഗല്‍ പരിശീലന ക്യാമ്പില്‍ നിന്ന് താന്‍ പുറത്തുപോയതായി ക്രിസ്റ്റ്യാനോ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 30 നാണ് പോര്‍ച്ചുഗലിന്റെ ദേശീയ ടീം ക്യാമ്പില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറപ്പെട്ടുപോയത്. ക്യാപ്റ്റനില്ലാതെ തയ്യാറെടുക്കാന്‍ ജോര്‍ജ്ജ് യേശുവിനെ വിടുകയും കോച്ചിന്റെ കീഴില്‍ ഫോര്‍വേഡിന്റെ പങ്കിനെക്കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

Read More

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട്; റെയ്ഡിന് പിന്നാലെ അന്വേഷണം കടുപ്പിക്കാന്‍ ഇ ഡി

റെയ്ഡിന് പിന്നാലെ സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ അന്വേഷണം കടുപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍. വീണ ടി അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കി വിളിച്ചുവരുത്താനും തീരുമാനമുണ്ട്. വ്യാജ കണക്കുണ്ടാക്കാന്‍ സിഎംആര്‍എല്‍ പണം കൈമാറിയവരിലേക്കും അന്വേഷണം നീളും. ഇന്നലെ നടന്ന റെയ്ഡില്‍ 242 അക്കൗണ്ടുകളിലായി 18 കോടി രൂപയോളം മരവിപ്പിച്ചിരുന്നു. ഇതില്‍ വീണ ടിയുടെ ഒന്നരലക്ഷം രൂപയുള്ള ബാങ്ക് അക്കൗണ്ടും ഉള്‍പ്പെട്ടിട്ടുണ്ട്.

Read More