എരുമേലിയിൽ വൻ തീർഥാടക പ്രവാഹം; നഗരത്തിൽ ഒറ്റവരി ഗതാഗതം

എരുമേലി ∙ മണ്ഡലകാല തീർഥാടനത്തിനായി ശബരിമലയിൽ നട തുറക്കുന്നതിനു മുന്നോടിയായി എരുമേലിയിൽ വൻ തീർഥാടക പ്രവാഹം. ഇന്ന് വൃശ്ചികം ഒന്ന്. പതിനായിരക്കണക്കിനു തീർഥാടകരാണ് 2 ദിവസമായി എരുമേലിയിൽ എത്തി പേട്ടതുള്ളി ആചാര അനുഷ്ഠാനങ്ങളോടെ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. കെഎസ്ആർടിസി ഇന്നലെ വൈകിട്ടു വരെ 90 സർവീസുകളാണ് പമ്പയ്ക്ക് നടത്തിയത്. തീർഥാടക വാഹനങ്ങളുടെ തിരക്കുമൂലം എരുമേലി നഗരത്തിലെ പാർക്കിങ് മൈതാനങ്ങൾ നിറഞ്ഞു. ഗതാഗത നിയന്ത്രണങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും ആയി 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് എരുമേലിയിലും ശബരിമല പാതയിലും നിയോഗിച്ചിട്ടുള്ളത്.

Read More

വൈക്കം ഉപജില്ലാ ശാസ്‌ത്രോത്സവം ഇന്നും നാളെയും

വൈക്കം: വൈക്കം ഉപജില്ലാ ശാസ്‌ത്രോത്സവം കുലശേഖരമംഗലം ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ ഇന്നും നാളെയും നടത്തും. 69 സ്‌കൂളുകളിൽ നിന്നായി 2500ഓളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും . ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തിപരിചയം, ഐടി എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് മത്സരം.

Read More

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം. 80 വയസായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർപേഴ്‌സണായിരുന്നു. ബംഗ്ലാദേശിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇവർ ലിവർ സിറോസിസ്, ആർത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങി പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു.

Read More

വൈക്കം ക്ഷേത്രത്തിൽനിന്ന് 255 ഗ്രാം സ്വർണം നഷ്ടപ്പെട്ടെന്ന് ഓഡിറ്റ് റിപ്പോർട്ട്; കണക്കുകളിൽ പൊരുത്തക്കേട്

വൈക്കം: വൈക്കം ക്ഷേത്രത്തിൽ വഴിപാട് ഇനത്തിൽ ലഭിച്ച 255.830 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. വഴിപാട് ഇനങ്ങളിലായി കിട്ടുന്ന സ്വർണം, വെള്ളി ഉരുപ്പടികൾ തിരുവാഭരണം റജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം ‘മുദ്രപ്പൊതി’ എന്നെഴുതി പൊതികളായാണ് സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കുന്നത്. വൈക്കം ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ 199 സ്വർണ ഉരുപ്പടികൾ അടങ്ങിയ ഒരു പൊതിയും പിന്നെ വെള്ളി ഇനങ്ങളുടെ മറ്റൊരു പൊതിയും ഉണ്ടായിരുന്നു. ആ 2 പൊതികളിലുമായി ആകെ 2992.070 ഗ്രാം തൂക്കം ഉണ്ടെന്നാണു പൊതിയിൽ പൊതുവായി എഴുതിയിരുന്നത്….

Read More

ഇന്ത്യന്‍ ബോക്‌സോഫീസില്‍ കത്തിപ്പടർന്ന് കാന്താര ചാപ്റ്റര്‍ 1

ഇന്ത്യന്‍ ബോക്‌സോഫീസില്‍ കത്തിക്കയറുകയാണ് കാന്താര ചാപ്റ്റര്‍ വണ്‍, പ്രദര്‍ശനത്തിനെത്തി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ചിത്രം 427 കോടി കളക്ഷൻ നേടിയതായാണ് ലഭ്യമാവുന്ന പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഋഷഭ് ഷെട്ടി സംവിധായകനായും നടനും ബിഗ് സ്‌ക്രീന്‍ അടക്കിവാഴുന്ന ചിത്രം തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് വന്‍ ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. ചിത്രത്തിന് കേരളത്തിലടക്കം മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

Read More

മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല

സംസ്ഥാനത്ത് മില്‍മ പാലിന് ലിറ്ററിന് നാലുരൂപ കൂട്ടാന്‍ ധാരണ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തീരുമാനം ഉടന്‍ നടപ്പിലാക്കില്ല. മില്‍മ ബോര്‍ഡ് യോഗത്തിലാണ് സുപ്രധാന തീരുമാനം. മൂന്ന് മുതല്‍ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം. വില ഇപ്പോള്‍ വര്‍ധിപ്പിച്ചാല്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടാകുമോ എന്നാണ് ബോര്‍ഡിന്റെ ആശങ്ക. ഈ വിഷയം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടും അനുകൂലമായ മറുപടി ലഭിച്ചില്ലെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്. എന്നാല്‍ തീരുമാനം ഇപ്പോള്‍ നടപ്പാക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് ചില…

Read More

സ്പെയിൻ ലോക ചാമ്പ്യന്മാർ

ഫുട്ബോൾ ലോകകപ്പിൽ സ്പെയിൻ ചാമ്പ്യന്മാർ. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഫെറാൻ ടോറസിനൻറെ ഒറ്റ ഗോളിലാണ് അർജൻറീനയെ സ്പെയിൻ തോൽപ്പിച്ചത്. 106-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. പോസ്റ്റിനു സമീപത്തുനിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നൽകിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാൻ ടോറസിനു പിഴച്ചില്ല. ഫൈനലിൽ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി. മത്സരത്തിൽ മിന്നുന്ന പ്രകടനമായിരുന്നു സ്പെയിൻറേത്. അവസാനനിമിഷം വരെ പോരാടിയെങ്കിലും അർജൻറീനയ്ക്ക് വിജയിക്കാനായില്ല. മത്സരത്തിലെ…

Read More

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ; കാലാവധി കഴിയും മുൻപേ മാതൃ യൂണിറ്റുകളിലേക്ക് മടക്കിയയച്ചു

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ. കാലാവധി കഴിയുന്നതിന് മുന്നേയാണ് മാതൃ യൂണിറ്റുകളിലേക്ക് ഇവരെ മടക്കിയയച്ചത്. കാലാവധി കഴിയും മുന്നേയുള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധമുണ്ട്. കാലാവധിക്ക് ‌ഒരാഴ്ച മുമ്പേയാണ് നടപടി. ഈ മാസം 31 വരെയായിരുന്നു ഗൺമാൻ മാർക്ക് കാലാവധി. യുഡിഎഫ് സർക്കാർ അധികാരമേറ്റത്തിന് പിന്നാലെയാണ് മുൻഗണന്മാരെ മടക്കിയത്. രണ്ടുദിവസം മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. കാലാവധി കഴിയും മുന്നേ ഉള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധം. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ അടക്കമുള്ള ആ മുൻ…

Read More

ആഗോള അയ്യപ്പ സംഗമം; കണക്കുകളിലെ പിഴവിൽ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിന്, കെ ജയകുമാർ

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചിലവ് കണക്കുകളിൽ മുൻ ദേവസ്വം ബോർഡിന്റേതാണ് പിഴവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. യുദ്ധ കാലാടിസ്ഥാനത്തിൽ പോരായ്മകൾ പരിഹരിക്കാനായി ടാസ്ഫ് ഫോഴ്സ് രൂപീകരിച്ചു. പിഴവ് ഓഡിറ്ററുടേതല്ലെന്നും ഓഡിറ്റർക്ക് ദേവസ്വം ബോർഡ് കൃത്യമായ മറുപടി നൽകിയില്ലെന്നും കെ ജയകുമാർ പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ടിൽ വസ്തുതാപരമായ പിശകുകൾ ഉണ്ടായി. ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ലെന്നും പുതുക്കിയ ഓഡിറ്റ് റിപ്പോർട്ട് ഈമാസം 26 ന് കോടതിയിൽ സമർപ്പിക്കുമെന്നും കെ ജയകുമാർ കൂട്ടിച്ചേർത്തു.

Read More

ജാപ്പനീസ് കിമോണോയും മുടിയിൽ റോസാപ്പൂക്കളും; മഞ്ജു വാര്യരുടെ പുതിയ ലുക്ക് ആരാധകർ സ്വീകരിച്ചു

മഞ്ജു വാര്യർ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ സൈബർ ലോകത്ത് ശ്രദ്ധ നേടുകയാണ്. ജപ്പാനിൽ നിന്നുള്ള കിമോണോ വസ്ത്രത്തിൽ മഞ്ജു ചിത്രങ്ങൾ പങ്കിട്ടു. പരമ്പരാഗത ജാപ്പനീസ് വസ്ത്രമാണ് കിമോണോ. പിങ്ക് തുണിയിൽ വെളുത്ത ലില്ലി പൂക്കൾ കൊണ്ട് അച്ചടിച്ച കിമോണോയാണ് താരം ധരിച്ചിരിക്കുന്നത്. ബൺ ഹെയർസ്റ്റൈലിൽ മുടിയിൽ റോസാപ്പൂവുമായി മഞ്ജു ഫോട്ടോകൾക്ക് പോസ് ചെയ്തിട്ടുണ്ട്. നോ മേക്കപ്പ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പച്ച ഫ്രെയിം ചെയ്ത സൺഗ്ലാസുകളാണ് അദ്ദേഹം ആക്സസറിയായി ധരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പും മഞ്ജു…

Read More