കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, ഖർഗയുടെ വസതിയിൽ നിർണ്ണായക ഇന്ന് കൂടിക്കാഴ്ച നടക്കും. രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച ഇന്ന് വൈകിട്ട് 5.30 ന് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയിട്ടും ഇതുവരെ ആരാകും മുഖ്യമന്ത്രി എന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കസേരയ്ക്കുവേണ്ടി കടുംപിടിത്തം പിടിക്കുന്നതാണ് തീരുമാനത്തിലെത്തിച്ചേരാൻ വൈകുന്നതിന് കാരണം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക് പുറപ്പെട്ടു. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തിൽ…

Read More

അറസ്റ്റുണ്ടാകില്ല; കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും; രേഖകൾ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് ED

മാസപ്പടി കേസിലെ ഇഡി നടപടിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരുടെയും അറസ്റ്റ് ഇന്നുണ്ടാകില്ല. രേഖകൾ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ വ്യക്തമാക്കി. പിണറായി വിജയന്റെ മകൾ വീണ വിജയനെ ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അനിൽ ആനന്ദ പണിക്കർ, സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്ത എന്നിവരെ ഇഡി ചോദ്യം ചെയ്യുന്നുണ്ട്. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും. പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ല എന്നും…

Read More

‘രക്ഷാപ്രവര്‍ത്തനത്തില്‍’ നടപടി; ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരെയാണ് നടപടി. പിണറായി വിജയന്‍ രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച പൊലീസ് നടപടിയിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ നടപടി. അനില്‍കുമാര്‍, സന്ദീപ്, വിപിന്‍, ഷൈജു, അരുണ്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കും. കേസിന്റെ പുനരന്വേഷണത്തില്‍ പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാത്ത ഉദ്യോഗസ്ഥനെ കോടതി ശകാരിച്ചു. പ്രത്യേക അന്വേഷണ സംഘമല്ല ആരായാലും അന്വേഷണ റിപ്പോര്‍ട്ടില്ലാതെ എങ്ങനെ…

Read More

CMRL – എക്സാലോജിക് ഇടപാട് ; പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് ED

സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് ഇ ഡി. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളിലാണ് തെളിവുകൾ ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ. ടി യെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്ന് ഇ ഡി വ്യക്തമാക്കി. ഇടപാടിൽ വീണക്ക് സമൻസ് അയച്ചേക്കും. നോട്ടീസിൽ നൽകുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. കണ്ടെത്തിയ ഡയറിയിലുള്ള മറ്റ് പേരുകളെ കേന്ദ്രികരിച്ച് തെളിവ് ശേഖരണം ആരംഭിച്ചിട്ടുണ്ട്. വീണയുടെ പൂട്ടിയ അക്കൗണ്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഇ ഡി. വീണയ്ക്ക് പുറമെ…

Read More

ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർ; പരാമർശം PSC ആഭ്യന്തര വിജിലൻസ് റിപ്പോർട്ടിൽ

ആസൂത്രണ ബോർഡിലേക്കുള്ള പി എസ് സി പരീക്ഷ ക്രമക്കേടിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് പരീക്ഷാ തട്ടിപ്പുമായി ബന്ധമുണ്ട്.വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.ആഭ്യന്തരവിജൻസിന്റെ റിപ്പോർട്ട് പി എസ് സി യോഗത്തിൽ ചർച്ച ചെയ്തു. കഴിഞ്ഞദിവസം എസ് പി സിനി എഫ് ഡെന്നിസിന്റെ നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ട് പി എസ് സിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലാണ് ആസൂത്രണം ബോർഡിലേക്കുള്ള പരീക്ഷാ ക്രമക്കേടിൽ ഗുരുതര കണ്ടെത്തലുകൾ ഉള്ളത്. പരീക്ഷ വിഭാഗത്തിലെ…

Read More

പ്രതിസന്ധി പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ

ഇൻഡിഗോ പ്രതിസന്ധിയിൽ ആഭ്യന്തര അന്വേഷണം. പ്രതിസന്ധിയെ കുറിച്ച് പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ. ഇൻഡിഗോ സി ഇ ഓ പീറ്റർ എൽബേഴ്സ് ഡിജിസിയെ നാലംഗ സമിതിക്ക് മുന്നിൽ ഹാജരായി. വിമാന സർവീസിലെ തടസ്സങ്ങൾ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെ പരിശോധിക്കാനാണ് നാലംഗ സമിതിയെ നിയമിച്ചത്. ഇൻഡിഗോ പ്രതിസന്ധിയിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഡിജിസിയുടെ നീക്കം. സമീപകാലത്തുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലുദ്യോഗസ്ഥരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.

Read More

കൊച്ചി മെട്രോയുടെ പേരുമാറ്റ ശിപാര്‍ശ: എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി; മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റാനുള്ള ശിപാര്‍ശയില്‍ വിവാദം. എറണാകുളം എംപി ഹൈബി ഈഡന്‍ പേരുമാറ്റത്തില്‍ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. ‘കേരളം മെട്രോ’ എന്ന് മാറ്റാനുള്ള കെഎംആഐര്‍എല്‍ നീക്കം വിചിത്ര നടപടിയെന്നാണ് അദ്ദേഹം കത്തിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. കൊച്ചി മെട്രോ എന്ന പേര് തന്നെ നിലനിര്‍ത്തണമെന്ന് ഹൈബി ഈഡന്‍ എംപി കത്തിലൂടെ ആവശ്യപ്പെട്ടു. അഭിപ്രായ ഐക്യമില്ലാതെ തീരുമാനം എടുക്കരുതെന്നാണ് ഹൈബി ഈഡന്‍ എംപി കത്തിലൂടെ സൂചിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മുഴുവനും നഗര ഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും കൊച്ചി മെട്രോയുടെ…

Read More

പോളിംഗിനുള്ള സാമഗ്രികളുടെ വിതരണം തുടങ്ങി

കോട്ടയം: നാളെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗിനുള്ള സാമഗ്രികളുടെ വിതരണം തുടങ്ങി. ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ നിശ്ചയിച്ചിട്ടുള്ള വിതരണകേന്ദ്രങ്ങളിലാണ് വിതരണം പുരോഗമിക്കുന്നത്. 2241 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 2420 വി.വി പാറ്റ് യന്ത്രങ്ങളുമാണ് വോട്ടെടുപ്പിന് തയ്യാറാക്കി വിതരണം ചെയ്യുന്നത്. പോളിംഗ് സാമഗ്രികളും ഉദ്യോഗസ്ഥരെയും വിതരണ കേന്ദ്രങ്ങളിൽനിന്ന് വിവിധ പോളിംഗ് സ്റ്റേഷനുകളിലെത്തിക്കുന്നതിന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Read More

പവന് 640 രൂപ കൂടി; സ്വർണ വില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10,260 രൂപയാണ്.

Read More

നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ. വോട്ടെണ്ണലിനുളള നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ കൂടി വന്നതോടെ യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചിട്ടുണ്ട്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തിരുത്തുന്ന ഫലം ഉണ്ടാകുമെന്നുംഭരണത്തുടർച്ച ഉണ്ടാകുമെന്നുമാണ് എൽ.ഡി.എഫ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് ഫലത്തിന് രണ്ടു നാൾ ബാക്കി നിൽക്കെ കൂട്ടലും കിഴിക്കലുമായി മുന്നണി ക്യാമ്പുകൾ സജീവം. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാക്കി നേതാക്കൾ….

Read More