Headlines

സമയം തേടി കേന്ദ്രം; രാജിയില്ലെങ്കിൽ രാജ്യവ്യാപക സമരമെന്ന് സിജെപി, സിജെപി-കേന്ദ്രം ചർച്ച നാളെയും തുടരും

കേന്ദ്രസർക്കാരും സിജെപിയുമായി നടത്തിയ രണ്ടാംഘട്ട ചർച്ച പൂർത്തിയായി. സിജെപി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിൽ രണ്ട് കാര്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു.ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കില്ലെന്നാണ് വിവരം. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് യോഗം ചേർന്നത്. സിജെപി പ്രതിനിധികളുമായി നടത്തിയ ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. ചർച്ച നാളെയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് നിഷ്പക്ഷ വേദി വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്രം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്നുവരുന്ന പ്രതിഷേധ സമരം 35-ാം ദിവസത്തിലേക്ക് കടന്ന…

Read More

ചക്രവാതചുഴി: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും, ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ഇടവിട്ടുള്ള മഴയ്ക്ക് കാരണമാകുന്നുണ്ട്. മണിക്കൂറിൽ 40 മുതൽ…

Read More

നവരാത്രിക്ക് ഒരു ദിവസം കൂടി അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 30 ചൊവ്വാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും എന്നാണ് സർക്കാരിന്റെ അറിയിപ്പ്.

Read More

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിലെ അറവു മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ്കട്ട്‌ അടച്ചുപൂട്ടാനുള്ള കരാറിൽ ഒപ്പിട്ടു. കമ്പനി ഉടമകളും സമരസമിതി നേതാക്കളും തമ്മിലാണ് കരാർ ഒപ്പിട്ടത്. 2027 മാർച്ച് 31 വരെ ഫ്രഷ്കട്ട് താമരശേരിയിൽ പ്രവർത്തിക്കും. ഇതിനുശേഷം മറ്റൊരു ഇടത്തേക്ക് കമ്പനി മാറ്റി സ്ഥാപിക്കും. കൊടുവള്ളി എംഎൽഎ പി കെ ഫിറോസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഫ്രഷ് കട്ടിന് പൂട്ട് വീഴുന്നത്. ഇതോടെ വർഷങ്ങളായി പ്രദേശവാസികൾ അനുഭവിച്ചിരുന്ന വലിയൊരു പാരിസ്ഥിതിക പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. 2026 ആഗസ്റ്റ്…

Read More

മഴ മുന്നറിയിപ്പിൽ മാറ്റം, അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 5 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾക്കാണ് മുന്നറിയിപ്പ്. 5 ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത….

Read More

പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്

പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം. ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്‌ലാമബാദില്‍ ഇരു രാജ്യങ്ങളുംതമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. പാകിസ്താന്റെ മധ്യസ്ഥതയിലും ചൈനയുടെ ഇടപെടലിലും രൂപപ്പെട്ട 10 പോയിന്റ് നിര്‍ദ്ദേശങ്ങള്‍ തുടര്‍ചര്‍ച്ചകള്‍ക്ക് പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണെന്ന് ട്രംപ് വിലയിരുത്തി. ഇറാനിലെ പുതിയ പരമോന്നത നേതാവായ ആയത്തുള്ള മുജ്തബ ഖമേനിയാണ് ഈ വെടിനിര്‍ത്തല്‍ കരാറിന് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.

Read More

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

മുംബൈ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസായിരുന്നു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ​ഗാഡ്​ഗിൽ.പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി 10 ന്

രണ്ടാമത്തെ പീഡന പരാതിയിൽ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് രണ്ടാമത്തെ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി. ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞായിരുന്നു ആക്രമണം. ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ല എന്നറിയിച്ചെന്നുമാണ് പരാതിക്കാരിയുടെ മൊഴി.

Read More

അയ്യപ്പസംഗമം വിളമ്പര ജാഥ

വൈക്കം: ആഗോള അയ്യപ്പ സംഗമത്തിന്റെപ്രചാരണത്തിന്റെ ഭാഗമായി ദേവസ്വംബോർഡ് വൈക്കം ഗ്രൂപ്പിലെ ജീവനക്കാരുടേയും ക്ഷേത്ര കലാപീഠത്തിന്റേയും നേതൃത്വത്തിൽ വൈക്കം നഗരത്തിൽ ഇന്ന് വിളംബര ഘോഷയാത്ര നടത്തും. രാവിലെ 11.30 നു വടക്കേ കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ശബരിമല മുൻ മേൽശാന്തി വി മുരളീധരൻ ഉത്‌ഘാടനം ചെയ്യും.

Read More

നഗരസഭകളെ ആരുനയിക്കും? ചെയര്‍പേഴ്‌സണ്‍, മേയര്‍ തിരഞ്ഞെടുപ്പുകള്‍ ഇന്ന്

മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേയും, കോര്‍പ്പറേഷനുകളിലെയും ചെയര്‍പേഴ്സണ്‍, മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10.30നാണ് ചെയര്‍പേഴ്സണ്‍, മേയര്‍ തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും. കോര്‍പറേഷനുകളില്‍ വരണാധികാരികളായി ജില്ലാ കലക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഒന്നിലധികം സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ വോട്ടെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖേന ആയിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാള്‍ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ…

Read More