Headlines

അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് അപകടം; ഒരാൾ മരിച്ചു

അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് ഒരാൾ മരിച്ചു. പിക്കപ്പ് വാനിന് മുകളിലേക്ക് ​ഗർഡറുകൾ പതിക്കുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവറായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. നിർമാണത്തിനിടെ രണ്ട് ഗർഡറുകൾ താഴേക്ക് വീഴുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. പിക്കപ്പ് വാനിൽ‌ നിന്ന് രാജേഷിനെ പുറത്തെടുക്കാൻ‌ കഴിഞ്ഞിട്ടില്ല. വാൻ മറ്റണമെങ്കിൽ താഴേക്ക് പതിച്ച ​ഗർഡറുകൾ മാറ്റണമെന്നാണ് പൊലീസ് അറിയിക്കുന്നത്.

Read More

ടി20 ലോകകപ്പ് 2026; സഞ്ജു ടീമിൽ, ഗിൽ പുറത്ത്

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടീമിൽ. ശുഭ്മാൻ ഗിൽ ടീമിൽ ഇല്ല. ജിതേഷ് ശർമ്മക്കും സ്‌ക്വാഡിൽ ഇടമില്ല. ഇഷാൻ കിഷൻ രണ്ടാം വിക്കറ്റ് കീപ്പർ.ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെയാണ് പ്രഖ്യപിച്ചത്. ലോകകപ്പിനൊപ്പം അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിലും ഇതേ ടീം തന്നെയാണ് കളിക്കുക.

Read More

ശബരിമല സ്വർണ മോഷണത്തിൽ ബിജെപി പ്രതിഷേധം

സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറേറ്റുകളിലേക്ക് ബിജെപി പ്രതിഷേധം. അയ്യപ്പന്റെ സ്വത്ത് സർക്കാർ കൊള്ളയടിച്ചെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധം. കാസർകോടും കോഴിക്കോടും പാലക്കാടും ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് സമരപരിപാടികൾ സംഘടിപ്പിക്കുന്നത്.

Read More

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം; പ്രവത്തകരെ അറസ്റ്റ് ചെയ്ത നീക്കി

കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര. കോൺഗ്രസിന്റെ ഉറപ്പ് ഉടൻ പാലിക്കണമെന്ന് മഹിളാമോർച്ച പ്രതിഷേധം. കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നടത്തി പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ രംഗത്തെത്തി. കാസർഗോഡും കോഴിക്കോടും തിരുവനന്തപുരത്തുമാണ് പ്രതിഷേധം നടന്നത്. കാസർഗോഡ് മഹിളാമോർച്ച പ്രവർത്തകർ കയറിയ ബസ് നിർത്തിയിട്ടു. ബസ് പുറപ്പെടും വരെ പ്രതിഷേധം തുടരുമെന്ന് മഹിളാ മോർച്ച പ്രവർത്തകർ ആവശ്യപ്പെട്ടു. അനുമതി ഇല്ലാതെ ബസ് പുറപ്പെടില്ലെന്ന് ബസ് ജീവനക്കാർ വ്യകത്മാക്കി. തുടർന്ന് മഹിളാമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കി. സംസ്ഥാനത്തിന് ഉടനീളം…

Read More

‘ഉദ്യോഗസ്ഥ ക്ഷാമം, എസ്.ഐ.ആർ നിർത്തിവെക്കണം’; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്.ഐ.ആർ നിർത്തിവെക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേസമയത്താണ് നടക്കുന്നതെന്നും ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഇക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും എസ്.ഐ.ആറിന് അടിയന്തര പ്രാധാന്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.

Read More

ഓണാഘോഷം നടത്തി

വൈക്കം : തെക്കെനട സംസ്‌കൃതി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷം നടത്തി. നഗരസഭ മുൻ പ്രതിപക്ഷ നേതാവ് എം.ടി അനിൽകുമാർ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എസ് ധനബാലൻ അധ്യക്ഷത വഹിച്ചു. പി.ജി മനോഹരൻ, ഹരികൃഷ്ണൻ മരോട്ടിക്കൽ, സന്തോഷ് പച്ചയിൽ എന്നിവർ പ്രസംഗിച്ചു. 75 പിന്നിട്ട വയോജനങ്ങളെ ആദരിക്കലും ഓണക്കോടി വിതരണവും നടത്തി. കുടുംബാംഗങ്ങൾ ചേർന്ന് കലാപരിപാടികളും അവതരിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.

Read More

കാത്തിരിപ്പിന് വിരാമം; കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

പത്ത് ദിവസം നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കൊടുവിൽ കേരളത്തിലെ മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങളുടെ ആവർത്തനമായിരുന്നു ഇന്നലെയും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നടത്തിയ ചർച്ചയിൽ നേതൃത്വം ഒറ്റപേരിലേക്ക് എത്തിയെന്നാണ് സൂചന. പ്രഖ്യാപനത്തിന് മുൻപ് വരെ തീരുമാനം അതീവ രഹസ്യമാക്കി വെക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഘടകകക്ഷി എം എൽഎമാരോടും തിരുവനന്തപുരത്ത് എത്താൻ നിർദേശം…

Read More

ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്താന്‍ നടപടികളുമായി ട്രംപ് ഭരണകൂടം; ഉത്തരവ് തടഞ്ഞ് ഫെഡറല്‍ കോടതി

വാഷിങ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് ഫെഡറല്‍ കോടതി തടഞ്ഞു. ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്താന്‍ നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോകവേയാണ് കോടതിയുടെ ഇടപെടല്‍. കുട്ടികളുടെ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെ പൗരത്വ രേഖയോ കുടിയേറ്റ നിലയോ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് പുതിയ ആവശ്യം. കുട്ടികളുടെ പാസ്പോര്‍ട്ടിന് കുടിയേറ്റ പദവി രേഖകള്‍ ആവശ്യപ്പെടുന്ന നീക്കം ഇതാദ്യമാണ്. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജനിക്കുന്ന കുട്ടികളുടെയും ശത്രുരാജ്യങ്ങളിലുള്ളവര്‍ക്ക് ജനിക്കുന്ന കുട്ടികളുടെയും…

Read More

തേനീച്ചവളർത്തലിൽ സൗജന്യ പരിശീലനം

കേന്ദ്ര ഗവൺമെന്റിന്റെ MSME മന്ത്രാലയത്തിന്റെ ധനസഹായത്തോടെ തിരുവനന്തപുരം വെള്ളായണി കാർഷികകോളേജിലെ ദക്ഷിണ മേഖലാ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിന്റെ കീഴിൽ വരുന്ന അഖിലേന്ത്യാ സംയോജിത തേനീച്ച പരാഗണ ഗവേഷണ കേന്ദ്രത്തിൽ “തേനീച്ചവളർത്തൽ” എന്ന വിഷയത്തിൽ 2026 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്ന ആറാഴ്ച്ചത്തെസൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.ശാസ്ത്രീയമായ തേനീച്ച വളർത്തൽ, തേനീച്ച കൂട്ടിൽ നിന്നും ലഭിക്കുന്ന തേൻ,മെഴുക് എന്നിവയുടെ സംസ്ക്കരണവും, മൂല്യവർദ്ധനവും വിപണനവും,ശാസ്ത്രീയമായ തേനീച്ച വളർത്തലിലൂടെ സുസ്ഥിരമായ വരുമാന മാർഗ്ഗം ഉണ്ടാക്കുക, ചെറുതേനീച്ച വളർത്തൽ എന്നിവയുമായി…

Read More

26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രത്തിന് എതിരെ 26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്. പുലര്‍ച്ചെ ഒന്നേകാലോടെ കേന്ദ്ര മന്ത്രിമാരായ ജെപി നഡ്ഡ, ജിതേന്ദ്ര സിങ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിച്ചത്. സിജെപി സമരം പടര്‍ന്നുപിടിച്ചതോടെ പ്രതിഷേധം ശമിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചയാകാമെന്ന സമരക്കാരുടെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചു. നിര്‍ണായക കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 12.30ന് ഡല്‍ഹി കണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്ന്…

Read More