ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; ഡോക്ടർമാരെ സ്ഥലംമാറ്റി

ഡോക്ടേഴ്സിന്റെ തർക്കത്തെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ നടപടി. ആശുപത്രിയിലെ സർജനെയും അനസ്തേഷ്യയിലെ ഡോക്‌ടറെയും സ്ഥലം മാറ്റി. സർജൻ ഡോ. ഗണേഷ് കുമാർ , അനസ്തേഷ്യ വിഭാഗം മേധാവി ഡോക്ടർ ബിനിൽ എന്നവർക്കാണ് സ്ഥലംമാറ്റം. കോട്ടയം ഇഎസ്ഐ ആശുപത്രിയിലേക്ക് മാറ്റി ഇ എസ് ഐ ഡയറക്ടർ ഉത്തരവിറക്കി.

Read More

നാളെ മുതൽ ട്രെയിനുകൾക്ക് പുതിയ സമയക്രമം

കോട്ടയം: റെയിൽവേയുടെ പുതിയ സമയക്രമം നാളെമുതൽ പ്രാബല്യത്തിൽ. ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി വൈകിട്ട് 4.55നു പകരം 5.05നാണ് എറണാകുളത്ത് എത്തുന്നത്.തിരുവനന്തപുരം– സിക്കന്ദരാബാദ് ശബരി എക്സ്പ്രസ് 30 മിനിറ്റ് നേരത്തേ രാവിലെ 10.40ന് എറണാകുളം ടൗണിലെത്തും. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. ചെങ്കോട്ട വഴിയുള്ള കൊല്ലം– ചെന്നൈ എക്സ്പ്രസ് ഒന്നര മണിക്കൂർ നേരത്തേ രാവിലെ 6.05ന് ചെന്നൈ താംബരത്ത് എത്തും.

Read More

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ

വിലക്കിനും വിവാദത്തിനുമൊടുവിൽ ജനനായകൻ ഇന്ന് തിയേറ്ററിൽ. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ അവസാനം അഭിനയിച്ച ചിത്രം ആഘോഷമാക്കാൻ ഒരുങ്ങി ആരാധകർ. മൂന്ന് പതിറ്റാണ്ട് മുമ്പ് തമിഴ് സിനിമയിൽ ബാലതാരമായി തുടങ്ങി പിന്നീട് ദളപതി എന്ന സിംഹാസനത്തിലേക്ക് ഉയർന്നതാണ് വിജയ്‌യുടെ സിനിമാ ജീവിതം. 1992-ൽ തന്റെ പതിനെട്ടാം വയസ്സിലാണ് നാളൈയ തീർപ്പ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. രൂപത്തിന്റെ പേരിലും അഭിനയത്തിന്റെ പേരിലും കടുത്ത വിമർശനങ്ങളും മാധ്യമ പരിഹാസങ്ങളും നേരിട്ടെങ്കിലും, 1996-ൽ പുറത്തിറങ്ങിയ ‘പൂവേ ഉനക്കാക’…

Read More

കടുത്ത നടപടികളുമായി എക്സൈസ് വകുപ്പ്, സർക്കാർ നയം മദ്യ വ്യാപനം കുറയ്ക്കുക; 14,722 കേസുകൾ രജിസ്റ്റർ ചെയ്‌തു; ‘മയങ്ങില്ല കേരളം’ ക്യാമ്പയിൻ ഉടൻ ; മന്ത്രി എം ലിജു

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ കർശന നടപടികളുമായി എക്സൈസ് വകുപ്പ് മുന്നോട്ട് പോവുകയാണെന്ന് എക്സൈസ് മന്ത്രി എം. ലിജു. സർക്കാരിന്റെ ലക്ഷ്യം കേരളത്തിൽ നിന്നും ലഹരി നിർമാർജനം ചെയ്യൽ. ‘മയങ്ങില്ല കേരളം’ എന്ന ലഹരി വിരുദ്ധ ക്യാമ്പയിന് ഉടൻ തുടക്കമാകും. ക്യാമ്പയിന്റെ എൻഫോഴ്സ്മെന്റ് സൈഡാണ് ഓപ്പറേഷൻ തണ്ടർ. അവയർനെസ്സും റീഹാബിലിറ്റേഷനും സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങൾ. രാജ്യതാദ്യമായി ഒരു റിപ്പോർട്ടിംഗ് പോർട്ടൽ ആരംഭിക്കാൻ കേരള എക്സൈസ് വകുപ്പിനായി. ലഹരി നിർമാർജനത്തിന് വകുപ്പ് രൂപം നൽകിയിരിക്കുന്നത് ദീർഘകാല പദ്ധതികൾ. ഓപ്പറേഷൻ തണ്ടർ…

Read More

കോളും എസ്.എം.എസും മാത്രമുള്ള മൊബൈൽ പ്ലാനുകൾ ലഭ്യമാക്കണം; നിർദ്ദേശവുമായി ട്രായ്

കുറഞ്ഞ നിരക്കിൽ കോളും എസ്.എം.എസും ലഭ്യമാക്കുന്നതിനായുള്ള പ്ലാനുകൾ നിർബന്ധമാക്കാൻ ടെലികോം ഓപ്പറേറ്റർമാർക്ക് നിർദ്ദേശവുമായി ട്രായ്. നിലവിൽ ലഭ്യമായി കൊണ്ടിരിക്കുന്ന പ്ലാനുകളിൽ ഡാറ്റ ഉൾപ്പെടെയാണ് നൽകുന്നത്. ഇതിന് വലിയ ചാർജാണ് ടെലികോം കമ്പനികൾ ഈടാക്കുന്നത്. ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾ പോലും അധിക പണം നൽകി റീചാർജ്ജ് ചെയ്യേണ്ടതായി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ട്രായ് യുടെ പുതിയ നിർദ്ദേശം.

Read More

ഇന്ത്യന്‍ ബോക്‌സോഫീസില്‍ കത്തിപ്പടർന്ന് കാന്താര ചാപ്റ്റര്‍ 1

ഇന്ത്യന്‍ ബോക്‌സോഫീസില്‍ കത്തിക്കയറുകയാണ് കാന്താര ചാപ്റ്റര്‍ വണ്‍, പ്രദര്‍ശനത്തിനെത്തി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ചിത്രം 427 കോടി കളക്ഷൻ നേടിയതായാണ് ലഭ്യമാവുന്ന പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഋഷഭ് ഷെട്ടി സംവിധായകനായും നടനും ബിഗ് സ്‌ക്രീന്‍ അടക്കിവാഴുന്ന ചിത്രം തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് വന്‍ ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. ചിത്രത്തിന് കേരളത്തിലടക്കം മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

Read More

കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴ മുതല്‍ കാസര്‍ഗോഡ് വരെയുള്ള 11 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മുന്നറിയിപ്പില്ല. വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, പാലക്കാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാവിലെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍…

Read More

കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിന് ബേംബ് ഭീഷണി

കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിന് ബേംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് വഴി തിരിച്ചുവിട്ടു. ടിഷ്യു പേപ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാർ സുരക്ഷിതരെന്നും എല്ലാ പരിശോധനകളും പൂർത്തിയാക്കിയതായും ഇൻഡിഗോ കമ്പനി അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

Read More

‘ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധന വേണമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിനെതിരെ വീണ്ടും കർശന നിലപാടുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ആവശ്യമായ പരിശോധനകൾ നടത്താതെയാണ് പല കാര്യങ്ങളും നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച് കർശന പരിശോധനയും നിയമനടപടികളും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ജീപ്പുകളിൽ വലിയ വലുപ്പത്തിലുള്ള ടയറുകൾ ഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ അപകടങ്ങൾക്ക് ഇടയാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം, കാസർഗോഡ് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളും കോടതി പരാമർശിച്ചു.നിർമാതാക്കൾ നിശ്ചയിച്ച…

Read More

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്നതിൽ നീതി തേടി അതിജീവിത, ഹൈക്കോടതിയിൽ ഹർജി നൽകി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയിൽ നിന്ന് മെമ്മറി കാർഡ് ചോർന്നതിൽ നീതി തേടി അതിജീവിത.പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അന്വേഷണ റിപ്പോർട്ട് റദ്ദ് ചെയ്ത് ഹൈക്കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നും ആവശ്യം. കേസ് അട്ടിമറിക്കപ്പെട്ടെന്നാണ് ആരോപണം. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തത്. കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നു. മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തൃപ്തികരമല്ലെന്ന നിലപാടിലാണ്…

Read More