‘വൈകാതെ ഇന്ത്യയിൽ സൂര്യപ്രകാശം കിട്ടാതെവരും, പിന്നീട് സംഭവിക്കുന്നത്’; പ്രത്യാഘാതം വലുതെന്ന് ഗവേഷകർ

പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് സൂര്യപ്രകാശം പ്രധാനപ്പെട്ട ഘടകമാണ്. പ്രകാശസംശ്ലേഷണം പോലെ സസ്യങ്ങളിൽ നടക്കുന്ന രാസമാ​റ്റങ്ങളിൽ നിർണായക പങ്കുവഹിക്കുന്നതും സൂര്യപ്രകാശമാണ്. ന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യയിൽ നേരിട്ട് ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയുന്നുവെന്ന പഠനങ്ങൾ പുറത്തുവന്നു. ഇന്ത്യയിലുടനീളം ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. വടക്കേ ഇന്ത്യാ സമതലങ്ങളിലാണ് സൂര്യപ്രകാശ ദൈർഘ്യത്തിൽ ഏ​റ്റവും കുറവ് സംഭവിക്കുന്നതെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു.

Read More

സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടം; രണ്ടു പൈലറ്റുമാര്‍ക്ക് വീരമൃത്യു

ഇന്നലെ അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി.

Read More

കെഎസ്ആർടിസിയുടെ പുത്തൻ പദ്ധതി ‘ഓൺ’ ആയി; ‘കെഎൽ 15’ ബ്രാൻഡിൽ കുപ്പിവെള്ളം, ജീവനക്കാർക്ക് അധികവരുമാനം

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ‘കെഎൽ 15’ എന്ന ബ്രാൻഡിൽ കുപ്പിവെള്ളം വിൽക്കാൻ പദ്ധതിയുമായി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. ഒരു കുപ്പി വെള്ളം 13 രൂപയ്ക്ക് വിൽക്കാനാണ് നീക്കം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കുപ്പിവെള്ള ബ്രാൻഡായ ‘ഹില്ലി അക്വ’ ആണ് കെഎൽ 15 എന്ന ബ്രാൻഡിൽ നൽകുന്നത്. ഒരു കുപ്പി വെള്ളം വിറ്റാൻ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മിഷനായി ലഭിക്കും.

Read More

ശബരിമല സ്വര്‍ണക്കൊള്ള; നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം; ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി

ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ച് നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി. തന്ത്രിയെ തെളിവില്ലാതെ ജയിലിലടച്ചുവെന്ന് കെ ബാബു എംഎല്‍എ ആരോപിച്ചു. കെ ബാബുവിന്റെ പ്രസ്താവന കോടതിയലക്ഷ്യമെന്നും അത് സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. തന്ത്രിക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന് മന്ത്രി എം ബി രാജേഷ് ചോദിച്ചു.

Read More

MSC എൽസ കപ്പൽ മുങ്ങിയ കേസ്: നാവികർക്ക് ആശ്വാസം, മൂന്ന് പേർക്ക് നാട്ടിലേക്ക് മടങ്ങാം

കേരളാ തീരത്ത് കടലിൽ MSC എൽസ കപ്പൽ മുങ്ങിയതുമായ ബന്ധപ്പെട്ട കേസിൽ, നാവികർക്ക് ആശ്വാസം. മൂന്ന് നാവികർക്ക് നാട്ടിലേക്ക് മടങ്ങാം. പത്ത് ലക്ഷം രൂപയുടെ ജാമ്യ ബോണ്ട് അടക്കം കർശന വ്യവസ്ഥകളോടെ ആണ് ഹൈക്കോടതി അനുമതി നൽകിയത്. അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപെടുബോൾ എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹോർദിയേവ് വലേരി (ഇലക്ട്രോ ടെക്നിക്കൽ ഓഫീസർ),കാസ്റ്റനെഡ റൊണാൾഡ് പുൻസലാൻ(കപ്പലിലെ ഡെക്ക് ജീവനക്കാരൻ), വെലാസ്കോ റയാൻ ഒന്റോളൻ(എഞ്ചിൻ റൂം ജീവനക്കാരൻ) എന്നിവർക്കാണ് നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച…

Read More

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയുള്ള സമയങ്ങളില്‍ വൈദ്യുതി തടസപ്പെട്ടേക്കും. വൈകിട്ട് ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാനാണ് സാധ്യത. ഇന്നലെ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ദേശീയതലത്തില്‍ വൈദ്യുതിയുടെ കുറവ് ഉണ്ടായതാണ് കാരണമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 600 മുതല്‍ 700 മെഗാവാട്ടിന്റെ കുറവ് പീക്ക് സമയങ്ങളില്‍ കേരളത്തില്‍ ഉണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കാത്തതും…

Read More

വാട്ടര്‍ അതോറിറ്റിയിലെ തസ്തികകള്‍ വെട്ടിക്കുറച്ചു; കുറച്ചത് ശാസ്ത്ര തസ്തികകള്‍

വാട്ടര്‍ അതോരിറ്റിയിലെ ശാസ്ത്ര തസ്തികകള്‍ വെട്ടിക്കുറച്ചതായി പരാതി. ക്ലെറിക്കല്‍ തസ്തികകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയപ്പോള്‍ ജലപരിശോധനകള്‍ക്ക് ആവശ്യമായ മൈക്രോബയോളജിസ്റ്റ് തസ്തിക രണ്ടായി ചുരുക്കി. സാനിറ്ററി കെമിസ്റ്റ് തസ്തിക പൂര്‍ണമായി ഒഴിവാക്കിയെന്നും വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. വാട്ടര്‍ അതോരിറ്റിയിലെ ശാസ്ത്ര തസ്തികകള്‍ വെട്ടിക്കുറച്ചതായി പരാതി. ക്ലെറിക്കല്‍ തസ്തികകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയപ്പോള്‍ ജലപരിശോധനകള്‍ക്ക് ആവശ്യമായ മൈക്രോബയോളജിസ്റ്റ് തസ്തിക രണ്ടായി ചുരുക്കി. സാനിറ്ററി കെമിസ്റ്റ് തസ്തിക പൂര്‍ണമായി ഒഴിവാക്കിയെന്നും വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങള്‍…

Read More

ശബരിമല സ്വർണ്ണക്കൊള്ള; ‘കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ?’ ചോദ്യവുമായി ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ളയിൽ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ എന്ന് ആവർത്തിച്ച് കോടതി. ചെമ്പ് പൊതിഞ്ഞതെന്ന് ദേവസ്വം മുൻ പ്രസിഡന്റ് എൻ വാസു ജാമ്യപേക്ഷയിൽ പറഞ്ഞിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആണ് ചോദ്യം. യഥാർത്ഥത്തിൽ സ്വർണ്ണപ്പാളികളായിരുന്നോ അവയെന്നത് നിർണ്ണായക ചോദ്യമാണെന്നും ഹൈക്കോടതി പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടോയെന്നതൊക്കെ വിചാരണക്കോടതിയുടെ പരിധിയിൽ വരുന്ന കാര്യമെന്ന് ഹൈക്കോടതി ജാമ്യാപേക്ഷയിൽ പറഞ്ഞു. കട്ടിളപ്പാളിയിൽ സ്വർണ്ണം പൊതിഞ്ഞതിന് തെളിവായി മൊഴികളാണുള്ളതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. മറ്റ് രേഖകൾ രേഖകൾ ഹാജരാക്കാൻ സർക്കാരിനായില്ല. എന്നാൽ സ്വർണ്ണം പൊതിഞ്ഞിട്ടുണ്ടെന്ന് ദേവസ്വം…

Read More

വൈക്കം മാനേജ്മെന്റ് അസോസിയേഷന് പുതിയ നേതൃത്വം

വൈക്കം:വൈക്കം മാനേജ്മെൻറ് അസോസിയേഷൻ പതിനാറാം ജനറൽ ബോഡി യോഗം വൈക്കം റോട്ടറി കമ്മ്യൂണിറ്റി ഹാളിൽവച്ച് നടത്തി.2026-27ലേക്കുള്ള ഭാരവാഹികളായി ഡോ. എൻ കെ ശശിധരൻ (പ്രസിഡൻ്റ്) രൂപേഷ് ആർ മേനോൻ (സെക്രട്ടറി ജനറൽ)രാജു എം (ട്രഷറർ)കെ പി ശിവജി &ഗീതാദേവി കെ എസ് (വൈസ് പ്രസിഡൻ്റുമാർ)ഷിജോ മാത്യു (സെക്രട്ടറി അഡ്മിൻ) മനോജ് കുമാർ പി ജി (സെക്രട്ടറി പ്രോഗ്രാം) സുരേഷ് ടി ആർ സെക്രട്ടറി പിആർ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു. 2025 മെയ്…

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ്: അന്തിമ റിപ്പോര്‍ട്ട് ഈ മാസം 25ന് മുന്‍പ് സമര്‍പ്പിക്കും; അന്വേഷണ പുരോഗതിയില്‍ കോടതിക്ക് തൃപ്തി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഈ മാസം 25ന് മുന്‍പ് സമര്‍പ്പിക്കുമെന്ന് എസ്‌ഐടി. അന്വേഷണ പുരോഗതിയും ഹൈകോടതി ദേവസ്വം ബെഞ്ച് തൃപ്തി രേഖപ്പെടുത്തി. എസ്‌ഐടി തലവന്‍ എസ് പി എസ് ശശിധരന്‍ നേരിട്ട് ഹാജരായാണ് അന്വേഷണം പുരോഗതി റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചത്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസം ഉണ്ടാകരുതെന്ന് കോടതി നിര്‍ദേശിച്ചു. കട്ടിളപ്പാളി കേസില്‍ അന്വേഷണം പൂര്‍ത്തിയായി. ദ്വാരപാലക ശില്‍പ കേസിലെ അന്വേഷണം അവസാനഘട്ടത്തിലാണ്. ശാസ്ത്രിയ പരിശോധന ഫലം കൂടി ചേര്‍ത്ത് അന്തിമ റിപ്പോര്‍ട്ട്…

Read More