നട തുറക്കുമ്പോൾ ഭക്തർക്ക് പ്രസാദം ലഭിക്കണം, ഒരു സ്പെഷ്യൽ ടീമിനെ വച്ച് ഉത്സവം നടത്തണോ എന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കും: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിട്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. നട തുറന്ന സമയത്ത് പ്ലാന്റ് ശുദ്ധീകരിക്കാൻ നിന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം. സർക്കാരിന് അതിന്റെതായ ഉത്തരവാദിത്വം ഉണ്ട്. വേണ്ടിവന്നാൽ ഹൈക്കോടതിയിൽ സർക്കാരിന്റെ ആശങ്ക അറിയിക്കും. ഒരു സ്പെഷ്യൽ ടീമിനെ വച്ച് ഉത്സവം നടത്തണോ എന്ന കാര്യം മുഖ്യമന്ത്രിയുമായി കൂടി ആലോചിക്കും. ഒരു കാരണവശാലും ഈ പരീക്ഷണത്തിന് നിന്ന് കൊടുക്കാനാകില്ല. ഭക്തർക്കുള്ള ഒരു അനുകൂല്യവും മുടങ്ങാൻ…

Read More

കൊട്ടിക്കലാശം കഴിഞ്ഞു: ഇന്ന് നിശബ്ദ പ്രചാരണം, നാളെ വിധിയെഴുത്ത്

തദ്ദേശതിരഞ്ഞെടുപ്പില്‍ ആദ്യഘട്ടവോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളാണ് നാളെ പോളിങ് ബൂത്തിലെത്തുക. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളില്‍ ഉള്‍പ്പെടെ ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്. വികസനം മുഖ്യചര്‍ച്ചയായ തദ്ദേശതിരഞ്ഞെടുപ്പില്‍, ഒന്നാംഘട്ട വോട്ടെടുപ്പിന്റെ വാശിയേറിയ പ്രചാരണത്തിനാണ് സമാപനമായിരിക്കുന്നത്. തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. പലയിടത്തായി പലകേന്ദ്രങ്ങളില്‍ ആവേശത്തോടെ പ്രചാരണം കൊട്ടിക്കലാശിച്ചു.

Read More

അർജന്റീന മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത് കരാറില്ലാതെ; ഗുരുതര വീഴ്ച

കൊച്ചി: അർജന്റീനയുടെ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കലൂർ രാജ്യാന്തര സ്റ്റേഡിയം സ്പോൺസർ ആന്റോ അഗസ്റ്റിന് വിട്ടുനൽകി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് കരാർ പോലും ഒപ്പിടാതെ. ഒരു കരാറും ഇല്ലാതെയാണ് സ്പോൺസർക്ക് സ്റ്റേഡിയം വിട്ടുനൽകി  കോടികൾ ചെലവഴിച്ചുള്ള നിർമ്മാണ പ്രവൃത്തികൾ ചെയ്തിരിക്കുന്നത്. ഇത് പൊതുമുതൽ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സംവിധാനങ്ങൾക്കും ജിസിഡിഎക്കും (ഗ്രേറ്റർ കൊച്ചിൻ ഡവലപ്‌മെന്റ് അതോറിറ്റി) സംഭവിച്ച ഗുരുതരമായ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.

Read More

ഒരു ജനതയുടെ പ്രതീക്ഷകളുടെ പാലം; പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

ഒരു ദ്വീപിന്റെ സ്വപ്നസാക്ഷാത്കാരമായ ആലപ്പുഴയിലെ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമെന്ന റെക്കോര്‍ഡാണ് കിഫ്ബി ഫണ്ടില്‍ നിന്ന് നൂറ് കോടി രൂപമുടക്കി നിര്‍മ്മിച്ച പാലത്തിന് ലഭിച്ചിരിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്നവരുണ്ടായിരുന്നുവെന്നും എതിര്‍ക്കുന്നവരുടെ കൂടെ നില്‍ക്കാനല്ല സര്‍ക്കാരെന്നും പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതെല്ലാം ഏത് സര്‍ക്കാരായാലും ചെയ്യുമെന്ന് പറയുന്നവര്‍ മറ്റേത് സര്‍ക്കാരാണ് ഇതെല്ലാം ചെയ്തിട്ടുള്ളതെന്ന് ചിന്തിച്ച് നോക്കണമെന്നും പറഞ്ഞു. ഒരിക്കലും നടക്കില്ലെന്ന് പലരും വിധിയെഴുതിയ…

Read More

ജാപ്പനീസ് കിമോണോയും മുടിയിൽ റോസാപ്പൂക്കളും; മഞ്ജു വാര്യരുടെ പുതിയ ലുക്ക് ആരാധകർ സ്വീകരിച്ചു

മഞ്ജു വാര്യർ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ സൈബർ ലോകത്ത് ശ്രദ്ധ നേടുകയാണ്. ജപ്പാനിൽ നിന്നുള്ള കിമോണോ വസ്ത്രത്തിൽ മഞ്ജു ചിത്രങ്ങൾ പങ്കിട്ടു. പരമ്പരാഗത ജാപ്പനീസ് വസ്ത്രമാണ് കിമോണോ. പിങ്ക് തുണിയിൽ വെളുത്ത ലില്ലി പൂക്കൾ കൊണ്ട് അച്ചടിച്ച കിമോണോയാണ് താരം ധരിച്ചിരിക്കുന്നത്. ബൺ ഹെയർസ്റ്റൈലിൽ മുടിയിൽ റോസാപ്പൂവുമായി മഞ്ജു ഫോട്ടോകൾക്ക് പോസ് ചെയ്തിട്ടുണ്ട്. നോ മേക്കപ്പ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പച്ച ഫ്രെയിം ചെയ്ത സൺഗ്ലാസുകളാണ് അദ്ദേഹം ആക്സസറിയായി ധരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പും മഞ്ജു…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു,കേരളത്തിൻറെ വിവിധ ആവശ്യങ്ങൾ ഉന്നയിക്കാൻ വേണ്ടി. ഇത്തവണ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഉപഹാരമായി കൈമാറിയത് ഭൈരവൻ തെയ്യത്തിന്റെ ശില്പമായിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ സെവൻ ലോക് കല്യാൺ മാർഗിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ മലബാറിലെ പ്രശസ്തമായ ഭൈരവൻ തെയ്യത്തിന്റെ ശില്പം മോദിക്ക് കൈമാറുകയും ഭൈരവൻ തെയ്യത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രി അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തു. മലബാറിൽ 400 ൽ അധികം തെയ്യങ്ങൾ ഉണ്ടെന്നും കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ക്ഷേത്രങ്ങളിലും കാവുകളിലും ഭൈരവൻ…

Read More

കരിപ്പൂരിൽ വീണ്ടും സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങൾ; 13 പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിന് സമീപം വീണ്ടും സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങൾ സജീവമാകുന്നെന്ന് സൂചന. സംശയമുള്ള 13 പേർ പൊലീസ് പിടിയിലായി. രണ്ട് കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളും പിടികൂടി. രണ്ട് സംഘങ്ങളിൽപ്പെട്ടവരാണ് കരിപ്പൂർ പൊലീസിന്റെ പിടിയിലായിട്ടുള്ളത്. വിമാനത്താവളത്തിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടിയത്. വിദേശത്ത് നിന്ന് സ്വർണവുമായി എത്തുന്നവരെ തട്ടിക്കൊണ്ടുപോയി സ്വർണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികൾ പൊലീസിനോട് കുറ്റസമ്മതം നടത്തി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കുകയാണ് പൊലീസ്. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനെ കാണാനില്ലെന്ന…

Read More

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്‌ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും

തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്‌ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും. സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ പി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് വിവരം തേടുക. സിഎംആര്‍എല്‍ എംഡി എസ്എന്‍ ശശിധരന്‍ കര്‍ത്തയുടെ ഡയറിക്കുറിപ്പിലെ യുഡിഎഫ് നേതാക്കളുടെ പേരും പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയും എസ്‌ഐടി വിളിപ്പിക്കും. കൂടുതല്‍ രേഖകളും ഇഡിയില്‍ നിന്ന് എസ്‌ഐടി ആവശ്യപ്പെട്ടേക്കും. ഇതിനു ശേഷമാകും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ…

Read More

ഓപ്പറേഷൻ   നുംഖോർ: നടൻ  ദുൽഖർ  സൽമാന്റെ കാർ വിട്ടുകൊടുത്തു

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാനിൽ നിന്ന് പിടിച്ചെടുത്ത കാർ കസ്റ്റംസ് ഉപാധികളോടെ വിട്ടുകാെടുത്തു. ലാൻഡ് റോവർ ഡിഫൻഡർ കാറാണ് വിട്ടുകൊടുത്തത്. തൃശൂർ സ്വദേശി റോബിന്റെ കാറും ഇന്ന് വിട്ടുകൊടുത്തു. ഭൂട്ടാനിൽനിന്ന് കടത്തിക്കൊണ്ടുവന്നതെന്ന് സംശയിക്കുന്ന 43 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതിൽ ദുൽഖറിന്റെ ഒരുവാഹനം ഉൾപ്പെടെ നാലുവാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കസ്റ്റംസിന്റെ പക്കലുള്ളത്. ബാക്കിയെല്ലാം വിട്ടുകൊടുത്തു.

Read More

ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്ന സൂചന നല്‍കി ഇറാന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്ന സൂചന നല്‍കി ഇറാന്‍. വെടിനിര്‍ത്തല്‍ ധാരണ തുടരാന്‍ സമ്മതിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി. മിസൈല്‍ ആക്രമണം ഭയന്നാണ് നാറ്റോ ഉച്ചകോടിക്കെത്തിയ ട്രംപ് വിമാനം മാറിക്കയറിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 60 ദിവസത്തെ കാലയളവ് നീട്ടാന്‍ സമ്മതിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി. അമേരിക്കയെയും ഇറാനെയും ചര്‍ച്ചകളിലേക്ക് മടക്കിക്കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഹോര്‍മുസില്‍ അമേരിക്കയ്ക്ക്…

Read More