Headlines

നീരജ് മാധവ് അൽത്താഫ് സലീം ചിത്രം ‘പ്ലൂട്ടോയുടെ’ ചിത്രീകരണം പൂര്‍ത്തിയായി

നീരജ് മാധവ് അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന “പ്ലൂട്ടോ “എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിൻ്റെ ചിത്രീകരണം പൂര്‍ത്തിയായി. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ,രശ്മി രെജു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ,സഹീർ മുഹമ്മദ്,തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

Read More

‘മിഷൻ 2026’; നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ ബിജെപി

നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ ബിജെപി. ജനുവരി അവസാനത്തോടെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ‘മിഷൻ 2026’ പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ നേതാക്കൾ മത്സരിക്കാൻ ഉദ്ദേശിക്കുന്ന സീറ്റുകളിൽ കൂടുതൽ ശ്രദ്ധയോടെ കേന്ദ്രീകരിക്കാൻ നിർദേശം നൽകി. നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ എന്നിവർ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ 36 നിയമസഭാ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടി തീരുമാനം. പ്രധാനപ്പെട്ട സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടക്കും.

Read More

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

അഞ്ച് വര്‍ഷം മുന്‍പ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി. ഗീത ആവശ്യപ്പെട്ടു.

Read More

ആഭ്യന്തര, അന്തർദ്ദേശീയ വിമാന നിരക്കുകൾ വർദ്ധിപ്പിച്ച് എയർ ഇന്ത്യ

ഡല്‍ഹി: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര, അന്തര്‍ദ്ദേശീയ സര്‍വീസുകളുടെ ഇന്ധന സര്‍ചാര്‍ജ് എയര്‍ ഇന്ത്യ പരിഷ്‌കരിച്ചു. ദൂരത്തിനനുസരിച്ചുള്ള പുതിയ സര്‍ചാര്‍ജ് നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്കും ഈ വര്‍ദ്ധനവ് ബാധകമായിരിക്കും.ആഭ്യന്തര യാത്രകള്‍ക്കായി നേരത്തെയുണ്ടായിരുന്ന ഏകീകൃത നിരക്കിന് പകരം സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചുള്ള പുതിയ സ്ലാബ് രീതിയാണ് എയര്‍ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്. വിമാന ഇന്ധനത്തിന്റെ വിലവര്‍ദ്ധനവ് 25 ശതമാനമായി പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണിത്.

Read More

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീഷൻ നിർദേശം നൽകി. ഛത്തീസ്​ഗഢിലെ റായ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിക്കും ഡീലർക്കുമാണ് നിർദേശം. കാർ മാറ്റി നൽകിയില്ലെങ്കിൽ 20.50 ലക്ഷം രൂപ തിരികെ നൽകണം. മാനസിക പ്രയാസമുണ്ടാക്കിയതിന് ഒരു ലക്ഷം രൂപയും. കോടതി ചെലവുകൾക്ക് പതിനായിരം രൂപയും നൽകാൻ നിർദ്ദേശം നൽകി. 45…

Read More

സർക്കാർ നിർമിച്ച ടൗൺഷിപ്പിൽ ഏഴു കുടുംബങ്ങൾക്ക് താക്കോൽ കൈമാറി; ഒന്നിച്ചു മാത്രമേ താമസം തുടങ്ങൂവെന്ന് ദുരന്തബാധിതർ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച ടൗൺഷിപ്പിൽ ഏഴു കുടുംബങ്ങൾക്ക് താക്കോൽ കൈമാറി. 178 കുടുംബങ്ങളിലെ 7 കുടുംബങ്ങൾക്കാണ് ആദ്യഘട്ടം എന്ന നിലയിൽ താക്കോൽ നൽകിയത്. എന്നാൽ കുടുംബങ്ങൾ ഇപ്പോൾ താമസം തുടങ്ങുന്നില്ല. 178 കുടുംബങ്ങളും ഒന്നിച്ചു മാത്രമേ താമസം തുടങ്ങൂവെന്ന് ദുരന്തബാധിതർ. ‘നാളെ വേണമെങ്കിലും താമസം തുടങ്ങാം. എന്നാൽ എല്ലാവരും ഒരുമിച്ചേ താമസം തുടങ്ങൂവെന്നാണ് ഞങ്ങളുടെ തീരുമാനം’ ദുരന്തബാധിതർ പറഞ്ഞു. ക്ലസ്റ്ററുകൾ ആയി വീടുകൾ കൈമാറുമെന്ന് ഊരാളുങ്കൽ സി ഒ ഒ അരുൺ ബാബു വ്യക്തമാക്കി. 178…

Read More

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; ജാഗ്രതാ നിർദേശം

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത. ത്രിശൂലി നദിയിലെ അവശിഷ്ടങ്ങൾ ഒഴുക്ക് തടസ്സപ്പെടുത്തുന്നതായി കണ്ടെത്തി. മണ്ണിടിച്ചിലിനെ തുടർന്ന് നദിയിൽ താത്കാലിക തടയണകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ​തടയണകൾ പൊട്ടിയാൽ ശക്തമായ രണ്ടാം പ്രളയ തരംഗത്തിന് സാധ്യതയെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് (ICIMOD) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. തുടർന്നാണ് ജാഗ്രതാ നിർദേശം നൽകിയത്. അതേസമയം, നേപ്പാളിലെ മിന്നൽ പ്രളയത്തിൽ വഴിയിൽ കുടുങ്ങിയ മലയാളികളുടെ സംഘം സുരക്ഷിത സ്ഥലത്ത് എത്തി. കൊച്ചിയിലെ ട്രാവൽ ഏജൻസി…

Read More

ഓപ്പറേഷന്‍ തൂഫാന്‍; പെരുമ്പാവൂരില്‍ ആഭ്യന്തരമന്ത്രി നേരിട്ടെത്തും; സന്ദര്‍ശം ജൂണ്‍ 15ന്

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ നേരിട്ടെത്തും. ബോധവത്കരണത്തിന്റെ ഭാഗമായാണ് എത്തുന്നത്. ജൂണ്‍ 15നായിരിക്കും സന്ദര്‍ശനം. ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍കോ ഹണ്ട് ഊര്‍ജിതമായി തുടരുകയാണ്. ഇന്ന് നടന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ വിവിധ ജില്ലകളില്‍ നിന്നായി അഞ്ചര കിലോ കഞ്ചാവ് പിടികൂടി. കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് കൈമാറുന്ന അതിഥി തൊഴിലാളിയാണ് പിടിയിലായത്. മൂന്ന് കിലോ കഞ്ചാവുമായി അന്‍വര്‍ ഹുസൈനെയാണ് ഡാന്‍സഫ് പിടികൂടിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. 10…

Read More

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

20-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 131 കോടി രൂപ പരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങൾക്കും, കോച്ചിങ് സ്റ്റാഫിനും അഭിനന്ദനം അറിയിച്ച് ബിസിസിഐ സെക്രട്ടറി രംഗത്തെത്തി. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികള്‍ വ്യക്തമാക്കി. ഓരോ അംഗത്തിന്റെയും കഠിനാധ്വാനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Read More

മകരവിളക്ക് മഹോത്സവം, ശബരിമല നട നാളെ തുറക്കും; ഇക്കൊല്ലം ദർശനം നടത്തിയത് 36,33,191 പേർ

മകരവിളക്ക് മഹോത്സവത്തിനായി നാളെ (ഡിസംബർ 30 ചൊവ്വാഴ്ച) വൈകിട്ട് 5ന് ശബരിമല ക്ഷേത്രം നട തുറക്കും. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പാടി ചവിട്ടി ദർശനം നടത്താം. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 27ന് രാത്രി 10നു ഹരിവരാസനം പാടി നടയടച്ചിരുന്നു. മണ്ഡലകാലപൂജയ്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം തുറന്നത് മുതൽ ഡിസംബർ 27ന് നടയടക്കുന്നത് വരെ സന്നിധാനത്ത് 36,33,191 പേർ…

Read More