Headlines

പക്ഷിപ്പനി: ആലപ്പുഴയില്‍ കോഴി വിഭവങ്ങള്‍ക്ക് വിലക്കെർപ്പെടുത്തി

ആലപ്പുഴ: പക്ഷിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ കോഴി വിഭവങ്ങള്‍ക്ക് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ(എഫ്എസ്എസ്എഐ)യുടെ വിലക്ക് ഏർപ്പെടുത്തി. നടപടയില്‍ പ്രതിഷേധിച്ച് ഈ മാസം 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകള്‍ വ്യക്തമാക്കി. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ഉദ്യോഗസ്ഥര്‍ ഇറക്കി വിട്ടതിന് പിന്നാലെയാണ് ഉടമകള്‍ രംഗത്തെത്തിയത്. എഫ്എസ്എസ്എഐ നടപടി മുന്നറിയിപ്പ് ഇല്ലാതെയാണെന്നും ഉടമകള്‍ വ്യക്തമാക്കി. ഈ മാസം 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടാനാണ് ഉടമകളുടെ തീരുമാനിച്ചിരിക്കുന്നത്.

Read More

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി; വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമെന്നും അധികാര പരിധിക്ക് പുറത്തുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ സമർപ്പിച്ചത്. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ആണ്. സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇതിൽ ഇടപെടാൻ അധികാരമില്ല. കൃത്യമായി വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്.

Read More

പരീക്ഷാ ക്രമക്കേട്: NTAയിൽ കൂടുതൽ അഴിച്ചുപണിക്ക് കേന്ദ്ര സർക്കാർ

പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയിൽ കൂടുതൽ അഴിച്ചുപണിക്ക് കേന്ദ്ര സർക്കാർ. അടുത്ത നീറ്റ് യുജി പരീക്ഷയ്ക്ക് പുതിയ പ്രോട്ടോക്കോൾ പ്രകാരം വിദഗ്ധരെ നിയമിക്കും. ഇതിനിടെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷാ ചോദ്യങ്ങളിൽ പിഴവെന്ന ഹർജിയിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ UPSC-ക്ക് നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം മെയിൻസ് പരീക്ഷ നടക്കാനിരിക്കെയാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടൽ. എൻടിഎ ആസ്ഥാനം ഒഖ്‌ലയിൽ നിന്ന് മിന്റോ റോഡിലേക്ക് മാറ്റും. UGC നെറ്റ് പരീക്ഷയിലെ വീഴ്ച് എൻ ടി…

Read More

സിജെപി പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനും ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെയാണ് ജന്തര്‍ മന്ദറില്‍ സിജെപി വലിയ പ്രതിഷേധം നടത്താനിരിക്കുന്നത്. സിജെപി പ്രതിഷേധത്തിനെതിരെ സേവ് ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിഷേധത്തിന് ഒരു വലിയ ജനക്കൂട്ടം എത്തുമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട…

Read More

പ്രിയദര്‍ശിനി സൗജന്യ യാത്രയ്ക്ക് ഒരു മാസം; വന്‍ വിജയമാക്കി സ്ത്രീ യാത്രക്കാര്‍; വഴിമുട്ടി പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദര്‍ശനി പദ്ധതി ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. ഇന്ദിര ഗ്യാരണ്ടിയിലെ ആദ്യ പ്രഖ്യാപനം വിജയകരം എന്ന് യാത്രക്കാരും ഗതാഗതമന്ത്രി സി പി ജോണും പറഞ്ഞു. സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയാകുകയാണ്. പദ്ധതി പ്രഖ്യാപനത്തില്‍ പ്രതീക്ഷിച്ചതില്‍ നിന്നും 30 കോടി രൂപ പ്രതിമാസം അധികം നല്‍കേണ്ടി വരുമെന്നത് സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധി. അതേസമയം പ്രിയദര്‍ശിനി പദ്ധതി വിജയിച്ചതോടെ ജീവിതം വഴിമുട്ടിയെന്ന് പറയുകയാണ് പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും. ദിവസ ജോലിക്കാരും, വിദ്യാര്‍ത്ഥികളുമുള്‍പ്പടെ…

Read More

വൈക്കം – വെച്ചൂർ റോഡ് ഗതാഗത യോഗ്യമാക്കണം : രൂപേഷ് ആർ മേനോൻ

വൈക്കം: നിത്യവും അപകടങ്ങൾ പതിയിരിക്കുന്ന വൈക്കം വെച്ചൂർ റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി കോട്ടയം സെക്രട്ടറി രൂപേഷ് ആർ മേനോൻ ആവശ്യപ്പെട്ടു.തോട്ടുവക്കം പാലം മുതൽ ബണ്ട് റോഡ് ജംഗ്ഷൻ വരെയുള്ള റോഡ് മാസങ്ങളായി വലിയ ഗർത്തങ്ങൾ രൂപം കൊണ്ട് അപകടാവസ്ഥയിലാണ്.റോഡിലെ വലിയ കുഴികളിൽ അകപ്പെട്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും ഇവിടെ പതിവാണ് .വലിയ കുഴികളിൽ പെയ്ത്തു വെള്ളം നിറഞ്ഞു കിടക്കുന്നതുകൊണ്ട് കുഴികളുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങളും കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് നിത്യ സംഭവമാണ്. വൈക്കം വെച്ചൂർ…

Read More

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, ഖർഗയുടെ വസതിയിൽ നിർണ്ണായക ഇന്ന് കൂടിക്കാഴ്ച നടക്കും. രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച ഇന്ന് വൈകിട്ട് 5.30 ന് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയിട്ടും ഇതുവരെ ആരാകും മുഖ്യമന്ത്രി എന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കസേരയ്ക്കുവേണ്ടി കടുംപിടിത്തം പിടിക്കുന്നതാണ് തീരുമാനത്തിലെത്തിച്ചേരാൻ വൈകുന്നതിന് കാരണം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക് പുറപ്പെട്ടു. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തിൽ…

Read More

കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനീഷ് കുമാറിനെ സന്ദർശിച്ച് എൻഡിഎ സ്ഥാനാർഥി കെ അജിത്

കെ പി എം എസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനീഷ് കുമാറിനെ വൈക്കം നിയോജക മണ്ഡലം എൻ ഡി എ സ്‌ഥാനാർഥി കെ അജിത് വീട്ടിലെത്തി ആശംസ അറിയിക്കുകയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. വൈക്കത്തിന്റെ വികസനത്തിന് വേണ്ടി എന്നും കൂടെ ഉണ്ടാകുമെന്ന് കെ പി എം എസ് സംസ്ഥാന പ്രസിഡന്റ് സനീഷ് കുമാർ അറിയിച്ചു.

Read More

‘വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാനുള്ള ഊർജം പകരട്ടെ’; റിപ്പബ്ലിക് ദിനാശംസ നേർന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായിട്ടാണ് റിപ്പബ്ലിക് ദിനം ആചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകൾ നേർന്നു. മഹത്തായ ദേശീയോത്സവം ജനങ്ങളുടെ ജീവിതത്തിൽ പുതിയ ഊർജ്ജവും ആവേശവും കൊണ്ടുവരണമെന്നും വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്രം വളർച്ചയുടെയും വികസനത്തിന്റെയും പാതയിൽ മുന്നേറുമ്പോൾ ഐക്യത്തിന്റെയും പുരോഗതിയുടെയും ചൈതന്യം പൗരന്മാരെ തുടർന്നും നയിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

Read More

പോറ്റി ചോദ്യമുനയിൽ, നിർണായക വഴിത്തിരിവ്, ശബരിമല സ്വർണക്കൊള്ളയിൽ നടപടി; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; അറസ്റ്റ് ചെയ്യാൻ സാധ്യത

ശബരിമല സ്വർണ്ണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നു. SIT സംഘം കസ്റ്റഡിയിൽ എടുത്താണ് ചോദ്യം ചെയ്യൽ. അറസ്റ്റ് ചെയ്യാൻ സാധ്യത. രഹസ്യ കേന്ദ്രത്തിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ. സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

Read More