വണ്ടാനം മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ കുറവ് നികത്താന്‍ നടപടി; നഴ്‌സിങ് അസിസ്റ്റന്റുമാരെ അടിയന്തരമായി നിയമിക്കും

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവിന് പിന്നാലെ നടപടി തുടങ്ങി ആരോഗ്യവകുപ്പ്. ജീവനക്കാരുടെ ഒഴിവുകള്‍ നികത്താനാണ് അടിയന്തര നടപടി. ജീവനക്കാരുടെ എണ്ണത്തിലെ കുറവാണ് ഉദരത്തില്‍ മെഡിക്കല്‍ ഉപകരണം മറന്നു വെച്ചതിലെ ന്യായീകരണമായി ആശുപത്രി അധികൃതരും ഡോക്ടേഴ്‌സും പറഞ്ഞിരുന്നത്. തൊട്ടുപിന്നാലെ പ്രശ്‌നം പരിഹരിക്കാന്‍ നടപടി തുടങ്ങി ആരോഗ്യവകുപ്പ്. കുറവുള്ള ജീവനക്കാരുടെ എണ്ണം അറിയിക്കാനും ഒഴിവുകള്‍ നികത്താനുള്ള ഇടപെടല്‍ നടത്താനും വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ ഇറക്കി. നഴ്‌സിംഗ് അസിസ്റ്റന്റുമാരെ അടിയന്തരമായി നിയമിക്കണമെന്നും വകുപ്പ് മേധാവിമാര്‍ക്ക് നിര്‍ദേശം.

Read More

ഇറാന്റെ ആക്രമണം; യുഎഇയിൽ ആകെ മരണം എട്ടായി

പതിനെട്ടാം ദിവസവും ആശങ്കയ്ക്കും ആക്രമണത്തിനും അയവില്ല. ഇറാൻ ആക്രമണത്തിൽ യുഎഇയിൽ ആകെ മരണം എട്ടായി. അബുദാബി ബനിയാസിയിലുണ്ടായ മിസൈൽ ആക്രമണത്തിൽ പാകിസ്താൻ സ്വദേശി കൂടി കൊല്ലപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. യുഎഇയിൽ സൗദിയിലും കാര്യമായ ആക്രമണമാണ് ഇന്ന് പുലർച്ചെയുണ്ടായത്. മൂന്ന് തവണ ദുബായിയെയും അബുദാബിയെയും കേന്ദ്രീകരിച്ച് ആക്രമണം ഉണ്ടായി. ഇടയ്ക്ക് ഒരു മണിക്കൂർ യുഎഇ വ്യോമാതിർത്തി അടച്ചിട്ടു. അബൂദാബിയിലെ ഷാഹ് ഓയിൽ ഫീൽഡിലും ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ സോണിലും തീപിടിത്തമുണ്ടായി.

Read More

കുടുംബമേളയും മെറിറ്റ് അവാർഡ് വിതരണവും

കടുത്തുരുത്തി: എൻ എസ് എസ് 302 ആം നമ്പർ കടുത്തുരുത്തി കരയോഗത്തിന്റെ കുടുംബമേളയും മെറിറ്റ് അവാർഡ് വിതരണവും വൈക്കം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി. വേണുഗോപാൽ ഉൽഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജീവൻ ശാരദാമന്ദിരം അധ്യക്ഷനായി. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബിന്ദു നിലയത്തിൽ ശ്രീ പ്രിയ സത്യരാജനെയും കിഴക്കേടത്ത് അഭിജിത് കെ . അരുണിനെയും ചടങ്ങിൽ ആദരിച്ചു. യൂണിയൻ കമ്മറ്റിയംഗം ദിനേശ് കുമാർ വെട്ടൂർ, ശ്രീനിവാസ് കൊയ്ത്താനം, കരയോഗം വൈസ് പ്രസിഡന്റ് വിനോദ് മാങ്കോട്ടായിൽ,…

Read More

നിങ്ങള്‍ എവിടെയാണെന്ന് മൈക്രോസോഫ്റ്റ് ടീംസ് മേലധികാരിയെ അറിയിക്കും; പുതിയ ഫീച്ചര്‍ വരുന്നു

പുതിയ ലൊക്കേഷന്‍-ട്രാക്കിംഗ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ മൈക്രോസോഫ്റ്റ് ടീംസ്. ഓഫീസ് വൈ-ഫൈ ഉപയോഗിച്ച് ജീവനക്കാരുടെ സ്ഥാനം കണ്ടെത്താന്‍ ടീംസിനെ അനുവദിക്കുന്നതാണ് ഈ അപ്ഡേറ്റ്. 2025 ഡിസംബറില്‍ പുറത്തിറങ്ങുന്ന ഈ അപ്ഡേറ്റ് ഹൈബ്രിഡ് ജീവനക്കാരെ അവരുടെ സ്ഥാപനങ്ങള്‍ക്ക് നിരീക്ഷിക്കാന്‍ അവസരം നല്‍കുന്നതാണ്. ഇത് പ്രവര്‍ത്തനക്ഷമമാക്കണോ എന്ന് ടെനന്റ് അഡ്മിനുകള്‍ക്ക് തീരുമാനിക്കാമെന്നും, ഉപയോക്താക്കള്‍ ഇത് ഉപയോഗിക്കണമോ എന്നകാര്യം സ്വയം തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു. ഈ ഫീച്ചര്‍ വിന്‍ഡോസിലും മാക്ഒഎസിലും ലഭ്യമാകും.

Read More

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച;എങ്ങനെ സംഭവിച്ചു? മേല്‍നോട്ട സമിതി മേല്‍നോട്ടം നടത്തുന്നുണ്ടോ? ചോദ്യങ്ങളുമായി സുപ്രീംകോടതി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി. എന്തുകൊണ്ട് വീഴ്ചകള്‍ സംഭവിക്കുന്നുവെന്ന് ജസ്റ്റിസ് പിഎസ് നരസിംഹ. കേസില്‍ കേന്ദ്രസര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ച എങ്ങനെ സംഭവിച്ചു. മേല്‍നോട്ട സമിതി മേല്‍നോട്ടം നടത്തുന്നുണ്ടോ. എന്തുകൊണ്ട് വീഴ്ചകള്‍ സംഭവിക്കുന്നു – എന്നെല്ലാമാണ് സുപ്രീംകോടതിയുടെ ചോദ്യം.ഹ്രസ്വകാലത്തേക്ക് നടത്തിയ 60 ശുപാര്‍ശകളില്‍ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടുണ്ട് എന്ന് ഉന്നത അധികാര സമിതി ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചു.അടുത്തമാസം നടക്കാനിരിക്കുന്ന പുനഃപരീക്ഷയ്ക്ക്…

Read More

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പ്രതികള്‍ക്ക് വീണ്ടും ജാമ്യം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബ് വധക്കേസില്‍ പ്രതികള്‍ക്ക് വീണ്ടും ജാമ്യം. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കിടെയാണ് പ്രതികളുടെ ജാമ്യം തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി 3 റദ്ദാക്കിയത്. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ തലശ്ശേരി കോടതിയിലെ വിചാരണ നടപടികളുടെ രേഖ ട്വന്റിഫോറിന് ലഭിച്ചിരുന്നു. പ്രതികളും അഭിഭാഷകരും മനപൂര്‍വം കേസിന്റെ വിചാരണ തടസപ്പെടുത്താന്‍ ശ്രമിച്ചതായി കോടതി പറയുന്നു. മതിയായ അവസരം നല്‍കിയിട്ടും അഭിഭാഷകനും പ്രതിയും ബോധപൂര്‍വം സാക്ഷിയെ ക്രോസ്…

Read More

നിയമസഭാ തിരഞ്ഞെടുപ്പ് മത്സരചിത്രം വ്യക്തമാകും; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം ഇന്ന് വ്യക്തമാകും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിലവില്‍ 985 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നതെങ്കിലും സൂക്ഷ്മ പരിശോധനയില്‍ 269 പേരുടെ പത്രികകള്‍ തള്ളിപ്പോയിരുന്നു. ഡമ്മി സ്ഥാനാര്‍ഥികളും പത്രിക പിന്‍വലിച്ചു തുടങ്ങി. വൈകുന്നേരത്തോടെ മാത്രമേ വിമതര്‍ എത്ര പേരുണ്ട്, അപരന്മാര്‍ എത്ര പേരുണ്ട് എന്നതിനെക്കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കുകയുള്ളു. പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികളുടെയെല്ലാം പത്രിക അംഗീകരിച്ചിട്ടുണ്ട്.

Read More

ട്രെയിന്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥിനിയ്ക്ക് റെയില്‍വേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

ലക്‌നൗ: ട്രെയിന്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥിനിയ്ക്ക് റെയില്‍വേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. ഉത്തര്‍പ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്. 45 ദിവസത്തിനകം റെയില്‍വേ നഷ്ടപരിഹാരത്തുക നല്‍കണമെന്നും ഇതില്‍ വീഴ്ചവരുത്തിയാല്‍ 12 ശതമാനം പലിശ കൂടി നല്‍കണമെന്നുമാണ് ഉത്തരവില്‍ ഉള്ളത്. ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് ഉപഭോക്തൃ കമ്മിഷനില്‍ നിന്ന് അനുകൂല വിധിയുണ്ടായതെന്ന് സമൃദ്ധിയുടെ അഭിഭാഷകനായ പ്രഭാകര്‍…

Read More

ഇനി ജനവാസം; വി ഡി സതീശന്‍ മുഖ്യമന്ത്രി; പ്രഖ്യാപനം നടത്തി എഐസിസി

വി ഡി സതീശന്‍ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി. എഐസിസി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനമായത്. ഇതോടെ പ്രകടനങ്ങളും ഫ്ളക്സുകളും വാര്‍ത്തകല്‍ നിറഞ്ഞു നിന്ന ഉദ്വേഗജനകമായ കാത്തിരിപ്പിന് വിരാമമായി. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. കെ.സി. വേണുഗോപാലിന്റെ പേര് അവസാന നിമിഷം…

Read More

പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്

പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം. ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്‌ലാമബാദില്‍ ഇരു രാജ്യങ്ങളുംതമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. പാകിസ്താന്റെ മധ്യസ്ഥതയിലും ചൈനയുടെ ഇടപെടലിലും രൂപപ്പെട്ട 10 പോയിന്റ് നിര്‍ദ്ദേശങ്ങള്‍ തുടര്‍ചര്‍ച്ചകള്‍ക്ക് പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണെന്ന് ട്രംപ് വിലയിരുത്തി. ഇറാനിലെ പുതിയ പരമോന്നത നേതാവായ ആയത്തുള്ള മുജ്തബ ഖമേനിയാണ് ഈ വെടിനിര്‍ത്തല്‍ കരാറിന് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.

Read More