Headlines

അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ്

മധ്യപൂർവ്വേഷ്യൻ സംഘർഷം അയവില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില ഇന്ന് വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് ഓഹരി വിപണികൾ ഇടിഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ ഷിപ്പിംഗ്, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടർന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കും.

Read More

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, കൂക്കുവിളിയും പ്രതിഷേധവും

ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന എൽഎൽഎ പുറത്തുവന്നത്. 15 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. പറയാനുള്ളത് കോടതിയിൽ പറയുമെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രദേശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി.

Read More

പോളിങ് ഉദ്യോഗസ്ഥർക്കു ഭക്ഷണം വിളമ്പി കുടുംബശ്രീ നേടിയത് 2.44 കോടി

തിരുവനന്തപുരം: കേരളത്തിൽ നിയമസഭതിരഞ്ഞെടുപ്പിലെ പോളിങ് ഉദ്യോഗസ്ഥർക്കു ഭക്ഷണം വിളമ്പിയപ്പോൾ കുടുംബശ്രീ നേടിയത് 2.44 കോടി രൂപ. പാചകവാതക ക്ഷാമത്തെ തുടർന്ന് സംസ്ഥാ നത്തെ ഹോട്ടലുകൾ പലതും അടച്ചിടേണ്ടി വന്നപ്പോഴാണ് കുടുംബശ്രീക്ക് ഈ വരുമാനം നേടാനായത്. പോളിംഗ് സ്‌റ്റേഷനുകളിൽ പോളിങ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഭക്ഷണവിതരണം നടത്തിയാണ് ഈമികച്ച വരുമാനം നേടിയത്. കഫേ യൂണിറ്റുകൾ, അയൽക്കൂട്ടങ്ങൾ എന്നിവ വഴിയായിരുന്നു കുടുംബശ്രീയുടെ ഭക്ഷണ വിതരണം. സംസ്ഥാനത്താകെ പ്രവർത്തിച്ച 11,272 പോളിങ് ബൂത്തുകളിലും 85 സ്വീകരണ കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവർക്കും കുടുംബശ്ര…

Read More

22 ദിവസം കൊണ്ട് മോദിയെ വധിക്കാം എന്ന് ഇമെയിൽ; ബിഹാറിൽ മൂന്നുപേർ അറസ്റ്റിൽ, പ്രതികൾ അമേരിക്കൻ ചാരസംഘടനയായ CIAയെ സമീപിച്ചെന്നും റിപ്പോർട്ട്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതി. ബിഹാറിൽ മൂന്നുപേർ അറസ്റ്റിലെന്ന് പൊലീസ്. പ്രതികൾ അമേരിക്കൻ ചാരസംഘടനയായ CIAയെ സമീപിച്ചെന്നും റിപ്പോർട്ട്‌. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടപടി. ബക്സർ ജില്ലയിലെ ദുമ്രോൺ സബ് ഡിവിഷനിലെ സിമ്രി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തിൽ നിന്നാണ് യുവാക്കളെ പിടികൂടിയത്. അറസ്റ്റിലായവരിൽ പ്രധാനി അമൻ തിവാരി എന്ന ബക്സർ സ്വദേശിയാണ്. ഇയാളെ സഹായിച്ച മറ്റ് രണ്ടുപേരും അറസ്റ്റിലായി. CIA യോട് വലിയ തുക പാരിതോഷികവും ഇവർ ആവശ്യപ്പെട്ടു. 22 ദിവസം…

Read More

അതിജീവിതയെ അധിക്ഷേപിച്ച് വിഡിയോ, മാര്‍ട്ടിന്‍ ആന്റണിക്കെതിരെ കേസെടുത്തു

അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. അധിക്ഷേപ വിഡിയോ ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാവും.

Read More

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി. ഫിലിപ്പീൻസിലെ തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം ഉണ്ടായി. 38 ഓളം കെട്ടിടങ്ങൾ തകർന്നു. ഫിലിപ്പീൻസിലെ മിൻഡാനാവോയിലെ ആറിടങ്ങളിൽ സുനാമി തിരകൾ എത്തിയെന്ന് റിപ്പോർട്ട്. ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജിയുടേതാണ് റിപ്പോർട്ട്. ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു. ഇന്ന് പുലർച്ചെ ഫിലിപ്പീൻസിലുണ്ടായ ഭൂചലനത്തിൽ മൂന്ന് മരണം ഉണ്ടായി. തെക്കൻ ഫിലിപ്പീൻസിലാണ് റിക്ടർ സ്കെയിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നിരവധി ബഹുനില കെട്ടിടങ്ങൾ അപകടത്തിൽ തകർന്നുവീണു. സ്കൂൾ -സർവകലാശാല…

Read More

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി

പാലാ നഗരസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാര്‍ അവിവിശ്വാസത്തെ പിന്തുണച്ചു. വൈസ് ചെയര്‍മാന്‍ മായാ രാഹുലും അവിശ്വാസത്തെ അനുകൂലിച്ചു. മൂന്ന് ജോസഫ് ഗ്രൂപ്പ് കൗണ്‍സിലര്‍മാരും രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിട്ടു നിന്നു. പുളിക്കകണ്ടത്തെ കൗണ്‍സിലര്‍മാരും യോഗത്തിന് എത്തിയില്ല. അവിശ്വാസം പരാജയപ്പെടുത്താന്‍ നിലവില്‍ ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് ജില്ലാ നേതൃത്വം വിപ്പ് നല്‍കിയിരുന്നു. പുളിക്കകണ്ടം കൗണ്‍സിലര്‍മാരുമായി യോജിച്ച് പോകാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍….

Read More

പവന് ഒറ്റയടിക്ക് പതിനായിരത്തിലേറെ രൂപ കൂടി

ഇറങ്കുമതി തീരുവ ഉയര്‍ത്തിയതിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റദിവസം കൊണ്ട് മാത്രം പതിനായിരം രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സ്വര്‍ണവില 1,20000 രൂപ കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 10,200 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,23,120 രൂപയായി. ഗ്രാമിന് 1275 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 15,390 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,960 രൂപയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ്…

Read More

ഐരാണിക്കുളം കാർത്തിക മഹോത്സവം

മാള :ചരിത്ര പ്രസിദ്ധമായ ഐരാണിക്കുളം മഹാദേവക്ഷേത്രത്തിലെ കാർത്തിക ഉത്സവം ആരംഭിച്ചു.രാവിലെ 7 ന് ശ്രീപാർവതി ദേവിയുടെ നീരാട്ട് നടന്നു. 9 നു ശീവേലിയിൽ തിരുവമ്പാടി ചന്ദ്രശേഖരൻ, പാമ്പാടി രാജൻ തുടങ്ങി 10 ഗജവീരന്മാർ അണിനിരന്നു. ചൊവ്വല്ലൂർ മോഹനൻ മേളം നയിച്ചു.വൈകിട്ട് 4 നു വെള്ളിത്തിരുത്തി ഉണ്ണിനായർ, നേതൃത്വം നൽകുന്ന പഞ്ചാരി മേളത്തോടെയുള്ള കാഴ്ച ശീവേലി. 6.30 നു ദേവസംഗമമായ കാർത്തിക ദീപ കാഴ്ച. തുടർന്ന്തി രുവാതിരക്കളി. രാത്രി 9.30 നു പ്രസിദ്ധമായ കാർത്തിക വിളക്ക്. പറക്കാടു തങ്കപ്പ…

Read More

അടിമാലി മണ്ണിടിച്ചിൽ; സന്ധ്യയുടെ ചികിത്സാ ചെലവ് NHAI വഹിക്കും

ഇടുക്കി: ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിൽ പരുക്കേറ്റ സന്ധ്യയുടെ ചികിത്സാ ചെലവ് നാഷണൽ ഹൈവേ അതോറിറ്റി വഹിക്കുമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ചികിത്സാ ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ NHAI പ്രൊജക്റ്റ് ഡയറക്ടർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. കരാർ കമ്പനി അപകടമുണ്ടായതിന് ശേഷം ബന്ധപ്പെടുകയോ വിവരങ്ങൾ അന്വേഷിക്കുകയോ ചെയ്തിരുന്നില്ലെന്ന് സന്ധ്യയുടെ സഹോദരൻ സന്ദീപ് വ്യക്തമാക്കിയിരുന്നു.

Read More