ക്ലീൻസ് 24 പ്രൊഫഷണൽ ഡ്രൈ ക്ലീൻ സ്റ്റുഡിയോ വൈക്കത്ത് ആരംഭിച്ചു

വൈക്കം: ശുചിത്വത്തിന്റെ കാര്യത്തിലെന്നപോലെതന്നെ വൃത്തിയും വെടിപ്പുമുള്ള വസ്ത്രം ധരിക്കുന്ന കാര്യത്തിലും നാം മലയാളികൾ മുന്നിലാണെന്നും അതു മനസിലാക്കി ഒരു ആധുനിക ഡ്രൈക്ലീൻ സെന്റർ ആരംഭിച്ച സഹകരണ സംഘംഭാരവാഹികൾ അഭിനന്ദനമർഹിക്കുന്നുവെന്ന് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഹേമലത പ്രേംസാഗർപറഞ്ഞു. വൈക്കം താലൂക്ക് ഫാമിങ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായ ക്ലീൻസ് 24 പ്രൊഫെഷണൽ ഡ്രൈ ക്ലീൻ സ്റ്റുഡിയോ വൈക്കത്തു ഉൽഘാടനം ചെയ്യുകയായിരുന്നു ഹേമലത പ്രേം സാഗർ കൊച്ചാലും ചുവടിനും കൊച്ചുകവലക്കുമിടയിൽ തിട്ടപ്പള്ളിൽ ആർക്കേഡിലാണ് ഈ സ്ഥാപനം. വസ്ത്രങ്ങൾക്കു…

Read More

’48 വർഷം എൻ്റെ കൂടെ സഞ്ചരിച്ച എല്ലാവർക്കും നന്ദി’: പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി മോഹൻലാൽ

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. എല്ലാവർക്കും നന്ദിയെന്ന് മോഹൻലാൽ അറിയിച്ചു. 2023 ലെ പുരസ്‌കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മോഹൻലാലിന് അവാര്‍ഡ് സമ്മാനിക്കും. രാജ്യത്തെ പരമോന്നത ബഹുമതിയാണ് ലഭിച്ചിരിക്കുന്നത്.

Read More

വൈക്കം ബോട്ട് ജെട്ടി നവീകരണം മൂന്ന് മാസത്തിനകം പൂർത്തിയാകും

വൈ​ക്കം: സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്റെ​യും വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തിൻറെയും പ്രതാപo പേറുന്ന വൈക്കം ബോട്ട് ജെട്ടി പഴമ നില നിർത്തി പുതുമോടിയണിയുന്നു. വൈക്കം സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി വൈക്കത്ത് എത്തിയത് ഇവിടെ ബോട്ട് ഇറങ്ങിയാണ്. മേജർ ഇമിഗ്രേഷൻ വകുപ്പിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം.

Read More

രാജ്യത്തെ 1000 സര്‍ക്കാര്‍ ഐടിഐകള്‍ നവീകരിക്കും; 62,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

രാജ്യത്തുടനീളം വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവയ്ക്ക് ഉത്തേജനം നല്‍കുന്ന വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കായി 62,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ബീഹാറിന് വേണ്ടി നവീകരിച്ച ‘മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായത ഭട്ട യോജന’യ്ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഈ പദ്ധതി പ്രകാരം, എല്ലാ വര്‍ഷവും ഏകദേശം അഞ്ച് ലക്ഷം ബിരുദധാരികളായ യുവാക്കള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനത്തോടൊപ്പം രണ്ട് വര്‍ഷത്തേക്ക് പ്രതിമാസം ആയിരം രൂപ അലവന്‍സും ലഭിക്കും.

Read More

താഴത്തങ്ങാടി കോട്ടയം മത്സരവള്ളംകളിക്ക് ഒരുക്കമായി

കോട്ടയം: 124 ആമത് താഴത്തങ്ങാടി കോട്ടയം മത്സരവള്ളം കളിക്കും ചാംപ്യൻസ് ബോട്ട് ലീഗിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകരായ വെസ്റ്റ് ക്ലബ്ബും ടൂറിസം വകുപ്പും അറിയിച്ചു. 27 നു ഉച്ചക്ക് 2 മണിക്ക് ജില്ലാ കളക്ടർ ചേതൻകുമാർ മീണ പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ ആരംഭിക്കും. സമ്മേളനം മന്ത്രി വി എൻ വാസവൻ ഉൽഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിക്കും

Read More