കുത്തനെ ഉയർന്ന് സ്വർണം; ഒറ്റയടിക്ക് പവന് കൂടിയത് 3960 രൂപ
സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത് 3,960 രൂപ. 1,17,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 495 രൂപ ഉയർന്ന് 14640 രൂപയിലെത്തി. ഈ മാസം ഇതുവരെ പവന് കൂടിയത് 18080 രൂപയാണ്. വെള്ളിയും സർവകാല റെക്കോഡിലാണ് ഇന്ന്. ഗ്രാമിന് 15 രൂപ കൂടി 340 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു. കഴിഞ്ഞ കുറച്ച്…


