Headlines

കപ്പലുകൾക്ക് തീയിടുമെന്ന് ഭീഷണി; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലിന് തീയിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് കടലിടുക്ക് അടച്ചത്. ഇറാന്റെ നിയന്ത്രണത്തിലുള്ള ഈ കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയായി കണക്കാക്കപ്പെടുന്നു, ആഗോള എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. ആഗോള ഊർജ്ജ വ്യാപാരം ഇതിനകം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് ഈ നീക്കം എണ്ണവില കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നത്.ക്രൂഡ് ഓയിൽ വില 6 ശതമാനത്തിലധികം ഉയർന്നു, ഇത്…

Read More

വർക്കലയിലെ ട്രെയിൻ അതിക്രമം; പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

ട്രെയിനില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിർദേശം. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനാണ് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. മെഡിക്കൽ കോളജിലെ ചികിത്സയിൽ തൃപ്തിയില്ലെന്നും വിദഗ്ദ ചികിത്സ ഉറപ്പാക്കണമെന്നും പെൺകുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി നിലവിൽ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നിലവിൽ പെൺകുട്ടി അപകടാവസ്ഥ തരണം ചെയ്തിട്ടില്ല.തലച്ചോറിന് ഒന്നിൽ കൂടുതൽ ക്ഷതം സംഭവിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ വിദഗ്ദ…

Read More

കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ അമ്പിളി; 75ന്റെ നിറവില്‍ ജഗതി ശ്രീകുമാര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍. അസാധാരണ അഭിനയശേഷി കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വര്‍ഷം മുന്‍പ് നടന്ന അപകടത്തിനുശേഷം അപൂര്‍വമായി മാത്രമേ ജഗതി ശ്രീകുമാര്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. അഭിനയത്തിന്റെ ഓരോ അണുവിലും നവരസങ്ങള്‍ ഒരേപോലെ സന്നിവേശിപ്പിച്ച അത്ഭുതമാണ് ജഗതി ശ്രീകുമാര്‍. ജഗതിയെപ്പോലെ അപാര നിരീക്ഷണ പാടവവും അസാധാരണ പ്രതിഭയും ഒത്തുചേര്‍ന്ന മറ്റൊരു താരം മലയാളത്തിലില്ല.

Read More

റോക്കറ്റ് ആക്രമണം; ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു. റോക്കറ്റാക്രമണത്തിലാണ് കപ്പലിന് തീപിടിച്ചത്. കപ്പല്‍ ജീവനക്കാരെ രക്ഷിച്ചതായാണ് വിവരം. ഗ്രീക്ക് ഷിപ്പിംഗ് കമ്പനിയായ ഡൈനാകോമിന്റെ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഒമാന്റെ വടക്ക് – പടിഞ്ഞാറന്‍ പ്രദേശത്തുവച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് വ്യക്തമാക്കി. ഇന്ന് രണ്ട് കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കിയിരുന്നു. കപ്പലിലെ തീ അണയ്ക്കാനായിട്ടില്ല. കപ്പല്‍ കടലില്‍ ഒഴുകി നടക്കുകയാണ്. കപ്പല്‍ ആക്രമിച്ചത് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

Read More

സംസ്ഥാനത്തെ മെഡി. കോളജ്​ ഡോക്ടർമാർ ഇന്ന്​ ഒ.പി ബഹിഷ്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടേഴ്സ് ഇന്ന് ഒപി ബഹിഷ്കരിക്കും. ലേബർ റൂം , തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ ഒഴികെയുള്ള മുഴുവൻ ഡ്യൂട്ടിയിൽ നിന്നും വിട്ടുനിൽക്കും. ശമ്പള കുടിശിക ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. ശമ്പള-ക്ഷാമബത്ത കുടിശ്ശിക നൽകുക, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പളനിർണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജൂനിയര്‍ ഡോക്ടര്‍മാരുടെയും പിജി ഡോക്ടര്‍മാരുടെയും സേവനം മെഡിക്കല്‍ കോളജുകളില്‍ ഉണ്ടായിരിക്കും.

Read More

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 50 ലക്ഷം കടന്നു

സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 50 ലക്ഷം കടന്നു (51,38,838). വിതരണം ചെയ്ത ഫോമുകളുടെ 18.45 ശതമാനമാണിത്. കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം നാളെയും തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Read More

ഹെൽത്ത്കെയർ സ്റ്റെറൈൽ പ്രോസസ്സിംഗ് അസോസിയേഷൻ (HSPA) ഇന്ത്യൻ ചാപ്റ്റർ നിലവിൽ വന്നു

കോഴിക്കോട്: ലോകത്തിലെ മുഴുവൻ സ്റ്റെറൈൽ പ്രോസസ്സിംഗ് ടെക്നീഷ്യന്മാർക്കുള്ള വിദ്യാഭ്യാസവും സർട്ടിഫിക്കറ്റും നൽകുന്ന അസോസിയേഷനായ എച്ച്എസ്പിഎ യുടെ ഇന്ത്യൻ ചാപ്റ്ററിന് അമേരിക്കയിലെ പ്രൊഫഷണൽ സംഘടനയായ ദി ഹെൽത്ത്കെയർ സ്റ്റെറൈൽ പ്രോസസ്സിംഗ് അസോസിയേഷൻ അംഗീകാരം നൽകി.യുഎസ്എ ക്ക് പുറത്ത് സ്ഥാപിതമാകുന്ന നാലാമത്തെ ചാപ്റ്ററാണ് എച്ച്എസ്പിഎ ഇന്ത്യ. ഇന്ത്യൻ ചാപ്റ്ററിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളുടെ ലോഗോ പ്രകാശനം എൻഎബിഎച്ച് പ്രിൻസിപ്പൽ അസ്സെസ്സറും ബിഎംഎച്ച് ഹോസ്പിറ്റലുകളുടെ ക്വാളിറ്റി വിഭാഗം മേധാവിയുമായ ഗ്രേസി മത്തായി നിർവ്വഹിച്ചു.

Read More

ചൈനയിൽ റഗാസ കൊടുങ്കാറ്റ് തീരം തൊട്ടു; തായ്‌വാനിൽ 15 പേർ മരിച്ചു, ഫിലിപ്പീൻസിൽ 9 മരണം

തായ്‌പേയ്: ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. തായ്‌വാനിൽ റഗാസയെ തുടർന്നുണ്ടായ പേരിയിൽ 15 മരണം. 46 പേർക്ക് പരിക്കേറ്റു. കഴിഞ്ഞയാഴ്ച പസഫിക് സമുദ്രത്തിൽ രൂപം കൊണ്ട ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് റഗാസ. മെട്രോ റെയിൽ സർവീസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം നിർത്തിവച്ചു. സ്കൂളുകക്ക് അവധി പ്രഖ്യാപിച്ചു. 1,000 വിമാന സർവീസുകൾക്കാണ് തടസം നേരിട്ടത്. ഇത് അധികൃതർ പരിഹരിച്ചതോടെ ഹോങ്കോംഗ് പതുക്കെ സാധാരണ നിലയിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

Read More

മൂന്ന് വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; തുന്നിച്ചേർത്തെങ്കിലും പഴുപ്പ് കയറി, ചെവിയുടെ ശസ്‌ത്രക്രിയ പരാജയപ്പെട്ടു

തെരുവ് നായ കുട്ടിയുടെ ചെവി കടിച്ചെടുത്ത സംഭവത്തിൽ കുഞ്ഞിന്റെ ചെവിയുടെ ശസ്‌ത്രക്രിയ പരാജയപ്പെട്ടു. ചെവിയുടെ ഭാഗം തുന്നി ചേർത്തിരുന്നെങ്കിലും പിന്നീട് പഴുപ്പ് കയറുകയായിരുന്നു. എറണാകുളം വടക്കൻ പറവൂർ നീണ്ടുരിൽ മൂന്നര വയസുകാരിയുടെ ചെവി ആയിരുന്നു തെരുവ് നായ കടിച്ചെടുത്തിരുന്നത്. പിന്നീട് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. മിറാഷിൻ്റെ മകൾ മൂന്നര വയസുകാരി നിഹാരയുടെ ചെവിയാണ് തെരുവ് നായ കടിച്ചെടുത്തത്. ഞായറാഴ്ച വൈകുന്നേരം നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിനു സമീപം മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ചെവി തെരുവുനായ…

Read More

സാഹിത്യ നൊബേൽ; ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്നഹോർകായിക്ക്

സ്റ്റോക്ക്‌ഹോം: 2025ലെ സാഹിത്യ നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരനായ ലാസ്‌ലോ ക്രാസ്നഹോർകായിക്കാണ് ഇത്തവണത്തെ സാഹിത്യ നൊബേൽ പുരസ്‌കാരം. ഹാന്‍ കാംഗിലൂടെ ആദ്യമായാണ് ദക്ഷിണകൊറിയയിലേക്ക് നൊബേല്‍ എത്തിയത്. 1954ൽ റൊമാനിയൻ അതിർത്തിക്കടുത്തുളള ഒരു പട്ടണത്തിലാണ് ലാസ്‌ലോ ക്രാസ്നഹോർകായി ജനിച്ചത്.

Read More