നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

ഇ. ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി. നിലവിലെ മാതൃകയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് ഇ ശ്രീധരനെയും കേന്ദ്രത്തെയും അറിയിച്ചു. രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനാണ് റെയിൽവേ മന്ത്രാലയത്തിന്റെ മറുപടി. ഇ. ശ്രീധരൻ സമർപ്പിച്ച തിരുവനന്തപുരം – കണ്ണൂർ ഹൈസ്പീഡ് റെയിൽവേ പദ്ധതി നിർദേശം നിലവിലുള്ള രൂപത്തിൽ നടപ്പിലാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അറിയിച്ചത്. കേരളത്തിൽ റെയിൽവേ വികസനത്തിന് മുൻ നിശ്ചയിച്ച പദ്ധതികളുണ്ടെന്നും സിൽവർ ലൈൻ പദ്ധതി സംസ്ഥാന…

Read More

പെട്രോളിന് 5.30, ഡീസലിന് 3 രൂപ, എണ്ണ വില അപ്രതീക്ഷിതമായി വർദ്ധിപ്പിച്ച് നയാര

ന്യൂഡൽഹി:പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പെട്രോൾ ഡീസൽ വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി. പെട്രോളിന് ലി​റ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ക്രൂഡോയിൽ ദൗർലഭ്യം ചൂണ്ടിക്കാട്ടിയാണ് വില കൂട്ടിയത്. എന്നാൽ രാജ്യത്തെ മറ്റ് എണ്ണക്കമ്പനികൾ വില കൂട്ടിയിട്ടില്ല. നയാരയുടെ ചുവടുപിടിച്ച് അവരും വില വർദ്ധിപ്പിക്കുമോ എന്ന് വ്യക്തമല്ല.

Read More

ശബരിമല യുവതി പ്രവേശന കേസ്: ‘അവിശ്വാസി ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ശബരിമല യുവതി പ്രവേശന കേസിൽ സുപ്രിംകോടതിയിലെ വാദത്തിനിടെ, സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന. ഒരു വിശ്വാസി യുക്തിയെ ചോദ്യം ചെയ്യില്ല. അവിശ്വാസി അവിശ്വാസിയായി തുടരുന്നതിനാൽ ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷണം. ഓരോ ക്ഷേത്രത്തിലെ ആചാരങ്ങളും ചടങ്ങുകളും വ്യത്യസ്തമാണെന്ന് മുൻ തന്ത്രി കണ്ഠരവ് രാജീവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിവി ഗിരി വാദിച്ചു. ഏതൊരു ക്ഷേത്രത്തിലും പിന്തുടരുന്ന ചടങ്ങുകളും അനുഷ്ഠാനങ്ങളും മതത്തിന്റെ അവിഭാജ്യ ഘടകമാണ്. ആരാധന നിയമങ്ങളിൽ ഏതെങ്കിലും വ്യതിചലനമോ ലംഘനമോ ഉണ്ടായാൽ…

Read More

തോല്‍ക്കാന്‍ മനസില്ല; രണ്ട് തവണ പിന്നിലായിട്ടും പൊരുതിക്കയറി ഇറാന്‍; ഫിഫ ലോകകപ്പില്‍ ന്യൂസീലന്‍ഡുമായുള്ള മത്സരം സമനിലയില്‍

രണ്ട് തവണ പിന്നിലായിട്ടും പൊരുതിക്കയറി ഇറാന്‍. ഫിഫ ലോകകപ്പില്‍ ഇറാന്‍ – ന്യൂസീലന്‍ഡ് പോരാട്ടം സമനിലയില്‍. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ന്യൂസീലന്‍ഡിനായി എലിജാ ജസ്റ്റ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഇറാനുവേണ്ടി റാമിന്‍ റെസയാനും മുഹമ്മദ് മൊഹിബിയും ഗോളുകള്‍ നേടി. മത്സരത്തിന്റെ തുടക്കം മുതല്‍ കളെ നിറഞ്ഞ് കളിക്കുന്ന ഇറാനെയാണ് കണ്ടത്. ന്യൂസിലന്‍ഡിന്റെ ഗോള്‍ മുഖത്തേക്ക് പലപ്പോഴും ഇരച്ച് കയറുന്ന കാഴ്ചയായിരുന്നു. എന്നാല്‍ ഏഴാം മിനിറ്റില്‍ എല്ലാം തകിടം മറിഞ്ഞു. എലിജാ ജസ്റ്റ് പന്ത്…

Read More

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; താമരശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം

അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പീച്ചി ഡാമിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും മലയോര മേഖലയിലുള്ള രാത്രി യാത്രക്കും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച്…

Read More

ഹാപ്പി ന്യൂയർ; 2026 നെ വരവേറ്റ് നാടും ന​ഗരവും

ശുഭാപ്തി വിശ്വാസത്തിന്റെ ഒരു ഒഴുക്കാണ് ഓരോ പുതുവർഷപ്പുലരിയും. കേരളത്തിൽ ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റു ജില്ലകളിലും വിവിധ ആഘോഷ പരിപാടികളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ശംഖുമുഖം, കോവളം ബീച്ചുകളിൽ വിപുലമായ ആഘോഷമാണ് സംഘടിപ്പിച്ചത്. തിരുവനന്തപുരം കനകക്കുന്നിലെ വസന്തോത്സവത്തിൽ ആയിരങ്ങൾ പുതുവർഷത്തെ വരവേൽക്കാൻ ഒത്തുകൂടി. ഫോര്‍ട്ട് കൊച്ചിയിൽ വെളി, പരേഡ് ഗ്രൗണ്ടുകളിൽ വിപുലമായ പുതുവത്സരാഘോഷം നടന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകളാണ് ആഘോഷത്തിൽ പങ്കെടുക്കാനായി വിവിധ ജില്ലകളിൽ നിന്നായി എത്തിച്ചേർന്നത്. കാർണിവൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ…

Read More

എടായിപ്പാലത്തെ വൻ മണ്ണിടിച്ചിൽ; വിശദ പരിശോധന ഇന്ന്

മലപ്പുറം പാണക്കാട് എടായിപ്പാലത്ത് സംസ്ഥാന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഇന്ന് വിശദമായ പരിശോധനകൾ നടക്കും. മണ്ണ് ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ കുന്ന് സുരക്ഷിതമാണോ എന്നും പരിശോധിക്കും. ഇടയ്ക്കിടെ മണ്ണ് ഇടിയുന്നതിനാൽ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ ആളുകളെ പാണക്കാട് ഹൈസ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. തുടർച്ചയായി മഴ പെയ്യാതിരുന്നാൽ മാത്രമേ മണ്ണ് നീക്കം സാധ്യമാകു എന്നാണ് ജില്ല ഭരണകൂടം അറിയിക്കുന്നത്. റോഡിലെ മണ്ണ് ഉടൻ നീക്കം ചെയ്യുമെന്ന് മലപ്പുറം നഗരസഭാ ചെയർപേഴ്സൺ റിനിഷ റഫീഖ് ട്വന്റിഫോറിനോട്…

Read More

സർവ്വ റെക്കോർഡും ഭേദിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം, ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തി

കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയർന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പീക്ക് സമയത്തെ ആവശ്യകത 6000 മെഗാവാട്ട് എന്ന നാഴികക്കല്ല് പിന്നിടുന്നത്. ഈ മാസം 14ന് രേഖപ്പെടുത്തിയ 6012 മെഗാവാട്ട് എന്ന റെക്കോർഡാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തിരുത്തപ്പെട്ടത്.

Read More

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ 30 കോടി തൊഴിലാളികൾ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. രാത്രി 12 മണിക്ക് ആരംഭിക്കുന്ന 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി 12 മണി വരെയാണ്. സ്വകാര്യബസ് –കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഗതാഗതം സ്തംഭിക്കും. പാൽവിതരണം, പത്രങ്ങൾ, ആശുപത്രികൾ,…

Read More

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

മുംബൈ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസായിരുന്നു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ​ഗാഡ്​ഗിൽ.പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

Read More