അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ല; ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ജാഗ്രതയോടെ ധനനയം പ്രഖ്യാപിച്ച് ആര്‍ബിഐ

ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ജാഗ്രതയോടെ ധനനയം പ്രഖ്യാപിച്ച് ആര്‍ബിഐ. അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ലാതെയാണ് നയപ്രഖ്യാപനം. നിരക്കധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് കുറയില്ല. ഇന്ധന പ്രതിസന്ധി മൂലമുണ്ടാകാവുന്ന വിലക്കയറ്റം മുന്‍കൂട്ടി കണ്ടാണ് തീരുമാനം. പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യത്തില്‍ ദീര്‍ഘകാല വീക്ഷണത്തോടെയായിരുന്നു നയപ്രഖ്യാപനം. ഭൗമ-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മികച്ചതാണെന്ന് ധനനയക്കമ്മിറ്റി വിലയിരുത്തി. അടിസ്ഥാന നിരക്കുകള്‍ തത്കാലം മാറ്റുന്നില്ലെന്ന തീരുമാനത്തെ എല്ലാ കമ്മിറ്റി അംഗങ്ങളും അനുകൂലിച്ചെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

Read More

പോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനാകില്ല; അവസരം നൽകണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: പോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. ഉദ്യോഗസ്ഥരുടെ വോട്ടിന്റെ കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. പോസ്റ്റല്‍ വോട്ടിന് ഇനി അവസരം നല്‍കാനാവില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഹൈക്കോടതി അംഗീകരിച്ചു. എൻജിഒ യൂണിയൻ ഉൾപ്പെടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തിരഞ്ഞെടുപ്പ് ഹർജിയിലൂടെയാണെന്നും റിട്ട് ഹർജിയിലൂടെ അല്ലെന്നും കോടതി വ്യക്തമാക്കി.

Read More

ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

തിരുവനന്തപുരം: പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർക്കുകയും ബഹിഷ്കരിക്കുകയും ചെയ്ത, ലോക കേരളസഭ തുടരാൻ യുഡിഎഫ് സർക്കാർ. പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി. ഭരണപരമായ ചെലവുകൾക്ക് രണ്ട് കോടി രൂപ അനുവദിച്ചു. പ്രതിപക്ഷത്തിരിക്കെ യുഡിഎഫ് ലോക കേരള സഭയെ എതിർത്തിരുന്നു. ധൂർത്ത് ആരോപിച്ച് ലോകകേരളസഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവാസി സംഘടനയുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ലോക കേരള സഭ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രവാസികളെ അംഗീകരിക്കുന്ന പരിപാടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറരുതെന്ന് ചൂണ്ടിക്കാട്ടിയാണ് സമ്മര്‍ദം…

Read More

നിതിൻ രാജിന്റെ മരണം: നാളെ ഹർത്താൽ; ബസ് സർവീസ് മുടങ്ങില്ല, അവശ്യസർവീസുകളെ ഒഴിവാക്കി

കണ്ണൂർ ∙ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ നാളെ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹർത്താലിൽ നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കും.

Read More

’48 വർഷം എൻ്റെ കൂടെ സഞ്ചരിച്ച എല്ലാവർക്കും നന്ദി’: പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി മോഹൻലാൽ

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. എല്ലാവർക്കും നന്ദിയെന്ന് മോഹൻലാൽ അറിയിച്ചു. 2023 ലെ പുരസ്‌കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മോഹൻലാലിന് അവാര്‍ഡ് സമ്മാനിക്കും. രാജ്യത്തെ പരമോന്നത ബഹുമതിയാണ് ലഭിച്ചിരിക്കുന്നത്.

Read More

അരവണ തയാറാക്കാനുള്ള അവശ്യസാധനങ്ങളുടെ കരാര്‍ ആയില്ല, കടകളുടെയും ഹോട്ടലുകളുടെയും ലേലം അനിശ്ചിതത്വത്തില്‍; ശബരിമലയില്‍ പ്രതിസന്ധി

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മുന്നൊരുക്കങ്ങളിലെ വീഴ്ചയ്ക്ക് പിന്നാലെ ശബരിമല തീര്‍ഥാടനത്തില്‍ കൂടുതല്‍ പ്രതിസന്ധി. കടകളുടെയും ഹോട്ടലുകളുടെയും ലേലം അനിശ്ചിതത്വത്തില്‍. അരവണ തയ്യാറാക്കാനുള്ള അവശ്യസാധനങ്ങളുടെ കരാറും ആയില്ല. അതിനിടെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രി കെ മുരളിധരനുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്കിടെ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഇന്ന് മുഖ്യമന്ത്രിയെക്കാണും. മുഖ്യമന്ത്രിയെ കാണണമെന്ന് കെ ജയകുമാര്‍ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. നിലവിലെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിക്കും. ശബരിമല അരവണ പ്രതിസന്ധിയില്‍ ദേവസ്വം ബോര്‍ഡിനതിരെ വീണ്ടും ആഞ്ഞടിച്ച് മന്ത്രി കെ…

Read More

16 മുതൽ ‘വസ്‌മ്‌’ സീസൺ; കുവൈത്തിൽ മഴക്കാലത്തിന് തുടക്കം

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വാഭാവിക മഴക്കാലമായ ‘വസ്‌മ്‌’ സീസൺ 16ന്‌ ആരംഭിക്കുമെന്ന് അൽ- അജൈരി സയന്റിഫിക് സെന്റർ. മരുഭൂമിയിലെ കടുത്ത വേനലിനുശേഷം തണുപ്പും പുതുമയും പകരുന്ന സീസൺ 52 ദിവസം നീണ്ടുനിൽക്കും. കുവൈത്തിലെ പ്രകൃതിജീവിതത്തിന് പുതുജീവൻ പകരുന്ന നിർണായക കാലഘട്ടങ്ങളിലൊന്നാണിത്‌. വസ്‌മ്‌ സീസൺ ആരംഭിക്കുന്നത് പ്രകൃതിയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തും. കർഷകർക്കും യാത്രക്കാർക്കും സമാനമായി ആശ്വാസം പകരുന്ന ഈ കാലം, കുവൈത്തിലെ പ്രകൃതിയുടെ പുതുജന്മത്തിന്റെ പ്രതീകമായും കണക്കാക്കപ്പെടുന്നു.

Read More

സ്വർണവില ചരിത്രകാല റെക്കോർഡിൽ; ഒരൊറ്റ ദിവസം കൂടിയത് 1800 രൂപ

സംസ്ഥാനത്ത് സ്വർണവില റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന് 97,680 രൂപയായി. ഒരൊറ്റ ദിവസം കൊണ്ട് പവന് കൂടിയത് 1800 രൂപയാണ്. ഗ്രാമിന് 12,210 രൂപയായി. രാജ്യാന്തര തലത്തിൽ സ്വർണവില ഉയർന്നതും രൂപയുടെ ഇടിവും സ്വർണവില ഉയരാൻ കാരണമായി. രാവിലെ 97,280 രൂപയായിരുന്നു സ്വർണവില. ഉച്ച കഴിഞ്ഞപ്പോൾ വീണ്ടും സ്വർണവില വർധിക്കുകയായിരുന്നു.

Read More

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയം; സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയത്തില്‍ സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും. മൂല്യനിര്‍ണയത്തിനായി ഒഎസ്എം പ്ലാറ്റ്ഫോം ഉപയോഗിക്കും. കോഎംപ്റ്റ് സെര്‍വറുകളില്‍ നിന്ന് ഉത്തരക്കടലാസിന്റെ വിവരങ്ങളും രേഖകളും സിബിഎസ്ഇ സെര്‍വറുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പുനര്‍ മൂല്യനിര്‍ണയ പോര്‍ട്ടലിലെ സൈബര്‍ ആക്രമണത്തില്‍ സിബിഎസ്ഇ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ യൂണിറ്റായ ഇന്റലിജന്‍സ് ഫ്യൂഷന്‍ & സ്ട്രാറ്റജിക് ഓപ്പറേഷന്‍സില്‍ (ഐഎഫ്എസ്ഒ) ആണ് പരാതി നല്‍കിയത്. പോര്‍ട്ടലില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ആവര്‍ത്തിച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി….

Read More

കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനം ഇന്ത്യയിലേക്കും?നിർണായക നീക്കവുമായി കേന്ദ്രസർക്കാർ

ഓസ്ട്രേലിയയ്ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഇതിനായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി ചർച്ച നടക്കുന്നതായി ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read More