Headlines

കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ കേസിൽ സിപിഎം നഗരസഭ കൗൺസിലർ അറസ്റ്റിൽ

കണ്ണൂർ കൂത്തുപറമ്പ് കണിയാർ കുന്ന് കുന്നുമ്മൽ ഹൗസിൽ പി.ജാനകിയുടെ ഒന്നേകാൽ പവന്റെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ കേസിൽ സിപിഎം നഗരസഭ കൗൺസിലർ പി. രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് വീടിനരികെ നിന്നു മീൻ മുറിക്കുന്നതിനിടെ സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആൾ ജാനകിയുടെ കഴുത്തിലെ മാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷണം ജാനകിയുടെ കയ്യിലായി. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാവ് സ്ഥലം വിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ…

Read More

ഇ ഡി ആക്രമണ കേസിൽ ഒരാൾ കൂടി പിടിയിൽ; DYFI പ്രവർത്തകൻ ആദർശ് പിടിയിൽ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതികൂടി പിടിയിൽ. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ആദർശാണ് പിടിയിലായത്. വിദേശത്തേക്ക് പോയ 27-ാമത്തെ പ്രതി ആദർശാണ് പിടിയിലായത്. വിദേശത്തായിരുന്ന ആദർശ് ചെന്നൈയിലെത്തിയപ്പോൾ പിടികൂടുകയായിരുന്നു. ആദർശിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് അറസ്‌റ്റ് ചെയ്തത്. പൊലീസ് ചെന്നൈയിൽ എത്തി പിടികൂടുകയായിരുന്നു. ഇയാൾക്കായി നേരത്തെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിക്കായി മ്യൂസിയം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു.അതേസമയം,…

Read More

ചെങ്കോട്ട സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിചിരിക്കുന്നത്. സ്‌ഫോടനത്തില്‍ അംഗവൈഗല്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് ധനസഹായം. എക്‌സ് അകൗണ്ടിലൂടെയാണ് രേഖ ഗുപ്ത ഇക്കാര്യം വ്യക്തമാക്കിയത്.സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഡല്‍ഹി സര്‍ക്കാര്‍ ഉറപ്പാക്കുന്നതായി രേഖ ഗുപ്ത അറിയിച്ചു. ഇന്നലെ വൈകിട്ടോടെയുണ്ടായ അപകടത്തില്‍ 13 മരണവും 20-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്…

Read More

ഇൻഡ്യൻ നാഷണൽ സോഷ്യൽ പാർട്ടി നിലവിൽ വന്നു

സംസ്ഥാനം കേന്ദ്രമാക്കി പുതിയ രാഷ്ട്രീയ പാർട്ടി നിലവിൽ വന്നു.ഇൻഡ്യൻ നാഷണൽ സോഷ്യൽ പാർട്ടി ( ഐഎൻഎസ്പി) എന്നാണ് പാർട്ടിയുടെ പേര് പൊതുരംഗത്ത് സജീവമായിരുന്ന പ്രമുഖ പാർട്ടികളിലെഏഴോളം പ്രവർത്തകരാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് നേതൃത്വം നൽകുന്നത് സമൂഹത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം പേർ തങ്ങൾക്കൊപ്പം അണിചേരുമെന്ന് ഇവർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളും പാർട്ടിയുടെ ഭാഗമായി എത്തും ഏഴംഗ സംസ്ഥാന സെക്രട്ടറിയേറ്റും നിലവിൽ വന്നുസംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വക്കേറ്റ്. സി. സത്യരാജിനെയും സംസ്ഥാന സെക്രട്ടറിമാരായി എസ്….

Read More

കെഎസ്ആര്‍ടിസിക്ക് 93.72 കോടി രൂപ ധനസഹായം

കെ.എസ്.ആര്‍.ടി.സിക്ക് ധനസഹയമായി 93.72 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ധനകാര്യ മന്ത്രി കെഎൻ ബാല​ഗോപാലാണ് കാര്യം അറിയിച്ചത്. പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമായത്.

Read More

പറവൂർ നഗരസഭ ബജറ്റ് അവതരിപ്പിച്ചു

വടക്കൻ പറവൂർ നഗരസഭയുടെ 2026-27വർഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റും വൈസ് ചെയർപേഴ്സൺ ലൈജി ബിജു കൗൺസിലിൽ അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷനായി. മുപ്പത്തഞ്ചോളം വരുന്ന വിവിധ മേഖലകളിൽ വികസന പ്രവർത്തനങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അംബേദ്കർ പാർക്കിൽ ഓപ്പൺ എയർ ഹാൾ, പാർക്ക് നവീകരണം, വിവിധ സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, ഓപ്പൺ ജിം സ്ഥാപിക്കൽ, പാലിയേറ്റീവ് കെയർ പ്രോഗ്രാം പദ്ധതി, വയോജനങ്ങൾക്കായി യോഗ ക്ലബ്ബുകൾ, എൻ. എച്ച് 66 നോട് ചേർന്ന് പെരുമ്പടന്നയിൽ പുതിയ…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി കേരളത്തിലേക്ക്

തൃശ്ശൂർ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തും. എൻഡിഎ സ്ഥാനാർത്ഥിയായ പത്മജ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നാണ് പുറത്ത് വരുന്ന വിവരം .പ്രധാനമന്ത്രി റോഡ് ഷോയിലും പങ്കെടുക്കും എന്നാണ് വിവരം. ആദ്യം പാലക്കാട് സന്ദർശിച്ച ശേഷം തൃശ്ശൂരിലേക്ക് എത്തുമെന്നാണ് സൂചന.

Read More

ഒടുവില്‍ തീര്‍പ്പ്; അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിക്കുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ 40 ദിവസത്തെ സ്തംഭനാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട് ഷട്ട്ഡൗണ്‍ അവസാനിക്കുന്നു. സെനറ്റില്‍ ഒത്തുതീര്‍പ്പായതോടെയാണ് അടച്ചുപൂട്ടല്‍ അവസാനിക്കുന്നത്. ജനുവരി 31 വരെ ധനവിനിയോഗത്തിന് അനുമതിയായി. ആരോഗ്യ പരിരക്ഷാ നികുതി ഇളവ് ഇപ്പോഴില്ല. ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയും മരവിപ്പിക്കും. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ഉടനുണ്ടാകും. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാര്‍ ഉടന്‍ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഞായറാഴ്ച പറഞ്ഞിരുന്നു. സ്തംഭനാവസ്ഥ ഉടന്‍ അവസാനിക്കുമെന്നതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read More

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാനത്ത് ഇന്ന് തുടക്കം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയുയരും. ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഇന്ന് മുതൽ എട്ടു ദിവസം തലസ്ഥാന നഗരം കൗമാര കായിക കുതിപ്പിന് സാക്ഷിയാവും. 67-ാ മത് കായികമേള ഒളിമ്പിക്സ് മാതൃകയിലെ രണ്ടാം തവണത്തേതാണ്. ശിക്ഷക്സദൻ കേന്ദ്രമാക്കി 16 ഓളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദിവസങ്ങളായി ഒരുക്കങ്ങളുടെ തിരക്കാണ്. കായിക മത്സരങ്ങൾ നാളെ രാവിലെ മുതലായിരിക്കും തുടങ്ങുക.

Read More

കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല; വിറ്റാമിൻ എ മരുന്ന് വിതരണം പൂർണമായി നിലച്ച നിലയിൽ

തിരുവനന്തപുരം: കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വിറ്റാമിൻ എ മരുന്ന് വിതരണം പൂർണമായി നിലച്ച അവസ്ഥയിലാണ്. കുട്ടികൾക്ക് നൽകേണ്ട വാക്സിനും ലഭ്യമല്ല. അതേസമയം സർക്കാർ ആശുപത്രികളിൽ സ്റ്റോക്ക് ഇല്ലാത്ത 28 മരുന്നുകൾ ഈ മാസം പകുതിയോടെ ആശുപത്രികളിൽ എത്തുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സംസ്ഥാനത്തെ മരുന്നു ക്ഷാമം എങ്ങനെ പരിഹരിക്കും? ചോദ്യത്തിന് ആരോഗ്യവകുപ്പിന് വ്യക്തമായ ഉത്തരമില്ല. പഞ്ഞി മുതൽ ജീവിതശൈലി രോഗങ്ങൾക്ക് ഉപയോഗിക്കേണ്ട മരുന്നുകൾക്ക് വരെ ആശുപത്രിയിൽ വലിയ ക്ഷാ. സ്റ്റോക്ക്…

Read More