വിഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി; ജനസാഗരങ്ങളെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സ്റ്റേഡിയത്തിന് അകത്തും പുറത്തും വൻ ജനക്കൂട്ടമാണ്.

Read More

ഇലക്ഷൻ പ്രചരണ ബോർഡുകളടക്കം ഏപ്രിൽ 17 നകം നീക്കം ചെയ്യണം

വൈക്കം: ഇലക്ഷൻ പ്രചരണ ബോർഡുകളടക്കം ഏപ്രിൽ 17 നകം സ്വമേധയാ നീക്കണമെന്ന് വൈക്കം നഗരസഭ അറിയിപ്പ്. അല്ലാത്തപക്ഷം ഇവ നീക്കാനുള്ള ചെലവും പിഴയും അടച്ചാൽ മാത്രം പോര പോലീസ് കേസും ഉണ്ടാകും. നഗരസഭയിലെ പൊതുനിരത്തുകളിലും, പരിധിയിലുള്ള റോഡരികുകളിലും മറ്റിടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്‌സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നഗരസഭ അറിയിക്കുന്നത്. കേരള ഹൈക്കോടതിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള പ്രചരണ സാമഗ്രികളും, കൊടി തോരണങ്ങളും, താൽക്കാലിക പ്രചരണ…

Read More

സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്ന് ലഭിച്ച അറിവും പ്രോത്സാഹനവും സിനിമ ലോകത്തേക്ക് വഴികാട്ടിയായി

വൈക്കം : നേടിയ കലകളുടെ അറിവുകള്‍ മറ്റുള്ളവര്‍ ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് അത് വിജയകരമാകുന്നതെന്ന് സംവിധായകന്‍ തരുണ്‍മൂര്‍ത്തി പറഞ്ഞു. കലയുടെ പഠനം മത്സരങ്ങള്‍ക്ക് വേണ്ടി മാത്രമാകരുതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കലോത്സവ മത്സരവേദികളില്‍ നിന്നും തനിക്ക് ലഭിച്ച അംഗീകാരവും പ്രോത്സാഹനവുമാണ് സിനിമ ലോകത്തേക്ക് കടന്ന് കയറാന്‍ വഴികാട്ടിയാതെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. 64-ാമത് വൈക്കം ഉപജില്ലാ സ്‌കൂള്‍ കലോത്സവം സെന്റ് ലിറ്റില്‍ തെരേസാസ് ഗോള്‍സ് എച്ച്. എസ്. എസ് ല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ സ്‌കൂള്‍…

Read More

ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്.കളക്ടർക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നൽകും. അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പൊട്ടി വീണായിരുന്നു അപകടം. പരുക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെട്ടിരുന്നു. അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങൾ പാർക്കിൽ ഇല്ലായിരുന്നു. ആംബുലൻസ് എത്താൻ വൈകിയെന്നും പ്രദേശവാസികൾ പറഞ്ഞു. ഹാപ്പി ലാൻഡിൽ മുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ലൈസൻസ് പുനഃപരിശോധധിക്കാനുള്ള ഉത്തരവാദിത്വം…

Read More

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ; നിയമനം രണ്ട് വർഷത്തേക്ക്, ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. രണ്ട് വർഷത്തേക്കാണ് നിയമനം. വെള്ളിയാഴ്‌ച മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ ഹൈക്കോടതി പരാമർശം വന്ന സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് പുറത്തു നിന്നൊരാളെ പ്രസിഡന്റാക്കാനുള്ള തീരുമാനമെടുത്തത്. മുൻ മന്ത്രി കെ രാജുവിനും ദേവസ്വം ബോർഡ് അംഗമായി നിയമനം നൽകിയിട്ടുണ്ട്.

Read More

പോളഭീഷണിയിൽ വൈക്കം, തവണക്കടവ്; ബോട്ട് സർവീസിന് പോള ഭീഷണിയെന്നു യാത്രക്കാർ

വൈക്കം: വേമ്പനാട്ടുകായലിൽ പോളശല്യം രൂക്ഷം. വൈക്കം-തവണക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന ബോട്ട്, ജങ്കാർ, സർവീസുകൾക്കും മത്സ്യത്തൊഴിലാളികൾക്കും ഇതു ഭീഷണിയാകുന്നു. യന്ത്രത്തിന്റെ പങ്കയിൽ പായൽ ചുറ്റി തകരാറിലാകുന്നത് സർവീസുകൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വൈക്കം, തവണക്കടവ് ജെട്ടി എന്നിവിടങ്ങളിൽ ബോട്ടും ജങ്കാറും അടുക്കുന്ന ഭാഗത്ത് പോള നിറഞ്ഞതു മൂലം ഗതാഗതത്തിന് ഏറെ സമയ നഷ്ടം വരുത്തുന്നതായി ജീവനക്കാർ അറിയിച്ചു. കായൽത്തീരങ്ങളിൽ പോള അടിഞ്ഞതോടെ മീൻപിടിക്കാൻ പറ്റാത്ത സാഹചര്യമാണ്.

Read More

ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയില്‍ വിജിലന്‍സ് പരിശോധന

ശബരിമലയില്‍ അഭിഷേകം ചെയ്ത നെയ് വില്‍പ്പനയിലെ ക്രമക്കേടില്‍ സന്നിധാനത്തു പരിശോധന. വിജിലന്‍സ് ആണ് പരിശോധന നടത്തുന്നത്. സന്നിധാനത്ത് നാല് സ്ഥലങ്ങളില്‍ പരിശോധന. കൗണ്ടറുകളില്‍ ഉള്‍പ്പടെ രേഖകള്‍ പരിശോധിക്കുന്നുണ്ട്. ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യിന്റെ വില്‍പ്പനയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയ എടുത്ത കേസിലായിരുന്നു നടപടി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്‍കുകയും…

Read More

സി.എസ്.പി; എന്‍സിപി എസും കോണ്‍ഗ്രസ് എസും സംയോജിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

കൊച്ചി: എന്‍സിപി എസും കോണ്‍ഗ്രസ് എസും സംയോജിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. സി.എസ്.പി എന്ന പേരിലാണ് പാര്‍ട്ടി. കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടി, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നീ പേരുകള്‍ തിരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ചു. ഇന്നു മുതല്‍ ഒരു പാര്‍ട്ടിയെന്ന് മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. എ കെ ശശീന്ദ്രനാണ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍. പാര്‍ട്ടികള്‍ ഒരുമിച്ചതിന്റെ പൊതുസമ്മേളനം ഒക്ടോബര്‍ 24, 25 തീയതികളില്‍ എറണാകുളത്ത് വച്ച് നടക്കും.

Read More

ശബരിമല സ്വർണ്ണക്കൊള്ള; നടൻ ജയറാമിന് ഇഡി സമൻസ്

ശബരിമല സ്വർണ്ണക്കൊള്ളയിൽ വിവരങ്ങൾ ചോദിച്ചറിയാൻ നടൻ ജയറാമിന് ഇഡി സമൻസ് അയച്ചു. അടുത്ത ചൊവ്വാഴ്ച്ച ഹാജരാകാനാണ് നിർദേശം. ശബരിമല കട്ടിളപ്പാളി ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതുവഴി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ച് അറിയാനാണ് ജയറാമിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

Read More

‘ബിജെപി വളർന്നുകൊണ്ടിരിക്കുകയാണ്, 30 സീറ്റ് ഉറപ്പ്’; ക്രൈസ്‌തവരുടെ വോട്ടും ലഭിക്കുമെന്ന് അനിൽ ആന്റണി

ന്യൂഡൽഹി: കേരളത്തിൽ ബിജെപി ഭരിക്കുന്ന കാലം അടുത്തുവരികയാണെന്ന് പാർട്ടി ദേശീയ സെക്രട്ടറി അനിൽ ആന്റണി. 30 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് പറഞ്ഞത് കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. ഇടത് വലത് മുന്നണികൾ കേരളത്തിൽ കപട മത്സരമാണ് നടത്തുന്നത്. ക്രൈസ്‌തവ വിഭാഗത്തിന്റെ വോട്ടും ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നും അനിൽ ആന്റണി പറഞ്ഞു.

Read More