അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്കിയാന്
ടെഹ്റാന്: അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തില് വലഞ്ഞ് ഇറാന്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്നും കയറ്റുമതിയിലും ഇറക്കുമതിയിലും 35 ശതമാനത്തിലേറെ ഇടിവുണ്ടായെന്നും ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്. സംഘര്ഷം അവസാനിപ്പിക്കാന് മുന്പുണ്ടാക്കിയ ധാരണ പിന്തുടരാന് സന്നദ്ധരെന്ന് ഇറാന് വ്യക്തമാക്കി. ഉപരോധം തുടര്ന്നാല് സാധനസാമഗ്രികളുടെ വില ഇനിയും ഉയരുമെന്നും മസൂദ് പെസഷ്കിയാന് വ്യക്തമാക്കി. അതേസമയം, ഹോര്മുസ് കടലിടുക്ക് വിഷയത്തില് ഇറാനും അമേരിക്കയും തമ്മിലുള്ള വാക് പോര് തുടരുകയാണ്. ഹോര്മുസ് കടലിടുക്കിനു മേല് നിര്ണായക നിയന്ത്രണം തങ്ങള്ക്കുണ്ടെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്ഡ്…


