മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക കണക്ക്

സ്ഫോടനസമയത്ത് മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്നത് 34 പേർ. പൊലീസിന്റെ പ്രാഥമിക കണക്കാണിത്. സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അപകടം അന്വേഷിക്കും. സംഭവത്തിൽ പൊലീസ് സ്വമേധയ കേസെടുത്തിരുന്നു. നിലവിൽ 13 പേർ മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഫോടന സ്ഥലത്ത് നിന്ന് ശരീര ഭാ​ഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഡിഎൻഎ പരിശോധന നടത്തും. ഒമ്പത് സിഐമാർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്ന് രണ്ട് ശരീര ഭാ​ഗങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെടുത്തത്. വീണ്ടും ശരീരഭാ​ഗങ്ങൾ ലഭിച്ചതിനാൽ പാടശേഖരത്തിൽ രണ്ടുദിവസം തുടർച്ചയായി തിരച്ചിൽ നടത്താനാണ് പൊലീസ് തീരുമാനം. കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. അപകടസ്ഥലത്തും കുട്ടംകുളം പാടത്തും തിരച്ചിൽ പുരോഗമിക്കുകയാണ്. ശരീരഭാഗങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേഗത്തിലാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *