‘യുവര്‍ അല്‍ഗൊരിതം’ ; റീലുകൾ ഇനി ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം ; പുത്തൻ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാം ഫീഡുകൾ ഇനി ഉപയോക്താവിന്റെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി തന്നെയാണ് ഈ ഫീച്ചറിനെ പറ്റിയുള്ള അപ്‌ഡേറ്റ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് . ഉപയോക്താവിന്റെ ഫീഡുകളിൽ ഏത് കണ്ടന്റുകളാണോ അവർക്ക് കാണാൻ താല്പര്യമുള്ളത് അവ മാത്രം തിരഞ്ഞെടുക്കാനുള്ള നിയന്ത്രണം നൽകുന്നതാണ് പുതിയ ഫീച്ചർ. ‘യുവര്‍ അല്‍ഗൊരിതം’ എന്ന ഈ ഫീച്ചർ ഉപയോഗിച്ച് അൽഗോരിതം നമുക്ക് തന്നെ സെറ്റ് ചെയ്യാവുന്നതാണ്. പഴയത് പോലെ നിങ്ങൾ എന്ത് കാണണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം അല്‍ഗൊരിതത്തിനുണ്ടാവില്ല. ഇഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനും…

Read More

ക്ലൗഡ് ഐഒടി ഹാക്കത്തോണുമായി തോഷിബ

കൊച്ചി: തോഷിബ സോഫ്റ്റ്‌വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് തോഷിബ ഡിജിറ്റൽ സൊല്യൂഷൻസ് കോർപ്പറേഷൻ 2026 ജനുവരി 31 മുതൽ ഫെബ്രുവരി 1 വരെ ബെംഗളൂരുവിൽ രണ്ട് ദിവസത്തെ ആദ്യ ഗ്രിഡ് ഡിബി ക്ലൗഡ് ഐഒടി ഹാക്കത്തോൺ പരിപാടി സംഘടിപ്പിക്കുന്നു. മൈക്രോസോഫ്റ്റ് അഷ്വർ മാർക്കറ്റ്പ്ലേസിൽ ലഭ്യമായ തോഷിബയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള ടൈം സീരീസ് ഡാറ്റാബേസായ ഗ്രിഡ് ഡിബി ക്ലൗഡ് ഉപയോഗിച്ച് തത്സമയ ഐഒടി ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന ചലഞ്ചിലേക്ക് സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, ഡെവലപ്പർമാർ എന്നിവരെയാണ് ക്ഷണിക്കുന്നത്.ഈ വർഷം ഏപ്രിൽ…

Read More

റഫാലിൽ പറന്ന് രാഷ്ട്രപതി

ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക പോർവിമാനമായ റഫാലിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ നിന്നാണ് രാഷ്ട്രപതി റഫാൽ പറത്തിയത്. ഇതോടെ റഫാലിൽ പറക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രസിഡൻറ് എന്ന ചരിത്രനേട്ടമാണ് രാഷ്ട്രപതി സ്വന്തമാക്കിയത്. രാവിലെ അംബാല വ്യോമസേനത്താവളത്തിൽ എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. 30 മിനിറ്റോളം നീണ്ട യാത്രയിൽ രാഷ്ട്രപതി ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷിയും, റഫാൽ വിമാനത്തിൻറെ മികവും അടുത്തറിഞ്ഞു.

Read More

നിങ്ങള്‍ എവിടെയാണെന്ന് മൈക്രോസോഫ്റ്റ് ടീംസ് മേലധികാരിയെ അറിയിക്കും; പുതിയ ഫീച്ചര്‍ വരുന്നു

പുതിയ ലൊക്കേഷന്‍-ട്രാക്കിംഗ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ മൈക്രോസോഫ്റ്റ് ടീംസ്. ഓഫീസ് വൈ-ഫൈ ഉപയോഗിച്ച് ജീവനക്കാരുടെ സ്ഥാനം കണ്ടെത്താന്‍ ടീംസിനെ അനുവദിക്കുന്നതാണ് ഈ അപ്ഡേറ്റ്. 2025 ഡിസംബറില്‍ പുറത്തിറങ്ങുന്ന ഈ അപ്ഡേറ്റ് ഹൈബ്രിഡ് ജീവനക്കാരെ അവരുടെ സ്ഥാപനങ്ങള്‍ക്ക് നിരീക്ഷിക്കാന്‍ അവസരം നല്‍കുന്നതാണ്. ഇത് പ്രവര്‍ത്തനക്ഷമമാക്കണോ എന്ന് ടെനന്റ് അഡ്മിനുകള്‍ക്ക് തീരുമാനിക്കാമെന്നും, ഉപയോക്താക്കള്‍ ഇത് ഉപയോഗിക്കണമോ എന്നകാര്യം സ്വയം തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു. ഈ ഫീച്ചര്‍ വിന്‍ഡോസിലും മാക്ഒഎസിലും ലഭ്യമാകും.

Read More

അഭിമാനം : കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ച ‘ഐഎൻഎസ് മാഹി’ നാവികസേനയ്‌ക്ക് കൈമാറി

കൊച്ചി: തദ്ദേശീയമായി വികസിപ്പിച്ച് അത്യാധുനിക സാങ്കേതികത്തികവോടെ നിർമിച്ച ‘ഐഎൻഎസ് മാഹി’ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ നാവികസേനയ്‌ക്ക് കൈമാറി കൊച്ചിൻ ഷിപ്പ്‌യാർഡ്. നാവികസേനയ്‌ക്കുവേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന 8 അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് മാഹി. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലിൽ അത്യാധുനിക അണ്ടർവാട്ടർ സെൻസറുകൾ, വെള്ളത്തിൽനിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോർപ്പിഡോകൾ, റോക്കറ്റുകൾ, മൈനുകൾ വിന്യസിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്.

Read More

എഐ നിർമ്മിത ഉള്ളടക്കങ്ങൾ ലേബല്‍ ചെയ്യണം, ദുരുപയോഗം തടയാന്‍ നിയമഭേദഗതിക്ക് നീക്കവുമായി കേന്ദ്ര ഐടി മന്ത്രാലയം

എഐ ഉപയോഗിച്ചുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ നിയമഭേദഗതിക്ക് നീക്കവുമായി കേന്ദ്ര ഐടി മന്ത്രാലയം. എ ഐ യുടെ നിയന്ത്രണത്തിനും ഇന്റര്‍നെറ്റിലെ അതിന്റെ ദുരുപയോഗത്തിനുമെതിരെ നടപടിയിലേക്കു കടക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുതിയ ഭേദഗതി കൊണ്ട് വരാൻ ഒരുങ്ങുന്നത്. പുതിയ ഭേദഗതി പ്രകാരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അവരുടെ ഉപയോക്താക്കള്‍ ഏതെങ്കിലും എഐ വഴി സൃഷ്ടിച്ചതോ രൂപമാറ്റം വരുത്തിയതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുമ്പോള്‍ അത് ലേബല്‍ ചെയ്യേണ്ടിവരുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്…

Read More

ഗൂഗിള്‍ പേ, വാട്‌സാപ്പ് പേ സേവനങ്ങളെ വെല്ലുവിളിച്ച് സോഹോ പേമെന്റ് ആപ്പ് വരുന്നു

പുതിയ ഡിജിറ്റല്‍ പേമെന്റ് ആപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടെക്ക് കമ്പനിയായ സോഹോ. ഉഭോക്താക്കള്‍ക്ക് പണമയക്കാനും സ്വീകരിക്കാനും പരിധിയില്ലാതെ ഇടപാടുകള്‍ നടത്താനും ഈ ആപ്പിലൂടെ സാധിക്കും. സോഹോയുടെ അരട്ടൈ മെസേജിങ് പ്ലാറ്റ്‌ഫോമിലും ഈ പേമെന്റ് സേവനം ലഭ്യമാവും. ഗൂഗിള്‍പേ, ഫോണ്‍ പേ, വാട്‌സാപ്പ് പേ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ പേമെന്റ് സേവനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് സോഹോയുടെ രംഗപ്രവേശം. പേമെന്റ്‌സിന് പുറമെ മറ്റ് സാമ്പത്തിക സേവനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സോഹോ പദ്ധതിയിടുന്നത്.

Read More

എസ്.യു.വികളുടെ ഗോഡ്ഫാദർ; ഇതാ ടാറ്റ സിയേറ തിരിച്ചെത്തുന്നു, കാത്തിരിപ്പ് അവസാനിപ്പിക്കാം

വാഹനപ്രേമികൾക്കൊപ്പം ടാറ്റ മോട്ടോഴ്‌സും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിലൊന്നാണ് സിയേറയുടെ തിരിച്ചുവരവ്. 1990-കളിൽ ടാറ്റയുടെ എസ്‌യുവി പാരമ്പര്യത്തിന്റെ പ്രതീകമായിരുന്ന സിയേറ, ആധുനിക രൂപത്തിലും ഭാവത്തിലും 2025 നവംബറിൽ തിരിച്ചെത്താൻ ഒരുങ്ങുകയാണ്. ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025-ൽ പ്രൊഡക്ഷൻ-റെഡി രൂപത്തിൽ ആദ്യമായി പ്രദർശിപ്പിച്ച പുതിയ ടാറ്റ സിയേറ, യഥാർഥ മോഡലിന്റെ തനിമ നിലനിർത്തിക്കൊണ്ട് ഒരു സമകാലിക എസ്‌യുവിയായാണ് എത്തിയത്.

Read More

പണിയെല്ലാം എഐ ചെയ്‌തോളും, ചാറ്റ് ജിപിടി അറ്റ്‌ലസ് വെബ് ബ്രൗസറുമായി ഓപ്പണ്‍ എഐ

പുതിയ വെബ് ബ്രൗസര്‍ അവതരിപ്പിച്ചിരിക്കുകയാണ് ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ. ചാറ്റ് ജിപിടി അറ്റ്‌ലസ് എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രൗസര്‍ ചാറ്റ് ജിപിടിയുടെ കഴിവുകളില്‍ അധിഷ്ടിതമായി ഒരുക്കിയതാണ്. വെബ്ബിന്റെ അടുത്ത യുഗത്തിലേക്കുള്ള ബ്രൗസര്‍ എന്നാണ് കമ്പനി ഈ പുതിയ വെബ് ബ്രൗസറിനെ വിശേഷിപ്പിക്കുന്നത്. മാക്ക് ഒഎസില്‍ ആണ് അറ്റ്‌ലസ് ആദ്യം എത്തിയിരിക്കുന്നത്. വിന്‍ഡോസ്, മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് താമസിയാതെ എത്തും. ഉപഭോക്താക്കള്‍ക്ക് വെബ് പേജുകളുമായി നേരിട്ട് ചാറ്റ് ചെയ്യാനും തിരച്ചില്‍ നടത്താനും എഐ ഏജന്റിന്റെ സഹായത്തോടെ ചില…

Read More

വാട്‌സ്ആപ്പിൽ ഇനി തുടരെ തുടരെ സന്ദേശങ്ങൾ അയക്കാൻ കഴിയില്ല, പുതിയ മാറ്റവുമായി മെറ്റ

വാട്‌സ്ആപ്പ് സ്‌പാമിനും അനാവശ്യ സന്ദേശങ്ങൾക്കും കടിഞ്ഞാണിടാൻ ഒരുങ്ങുകയാണ് മെറ്റാ കമ്പനി. മറുപടി നൽകാത്ത ആളുകൾക്കും ബിസിനസ് അക്കൗണ്ടുകൾക്കും അയയ്ക്കാൻ കഴിയുന്ന സന്ദേശങ്ങളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കുന്നതിനുള്ള പരീക്ഷണം ആരംഭിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. സാധാരണ ആശയവിനമയത്തെ ബാധിക്കാതെ സ്‌പാം സന്ദേശങ്ങൾ കുറയ്ക്കുകയെന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. നമ്മൾ സ്ഥിരമായി ആശയവിനിമയം നടത്തുന്ന കോൺടാക്റ്റുകൾക്ക് ഈ നിയമം ബാധകമല്ല. പതിവായി സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുന്നവർക്കാണ് ബാധകമല്ലാത്തത്. അജ്ഞാത നമ്പറുകളിലേക്ക് സ്ഥിരമായി സന്ദേശങ്ങൾ അയക്കുന്നവരും സമ്മതമില്ലാതെ വിവരങ്ങൾ കൈമാറുന്നവരുമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.

Read More