
ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി രക്ത ദാനത്തിനായുള്ള “നമോ ദാൻ” ആപ്പ് പുറത്തിറക്കി
കോട്ടയം: സേവാ പാക്ഷിക ഘോഷങ്ങളുടെയും വികസിത കേരളം ഹെൽപ് ഡെസ്‌ക് സംരംഭത്തിന്റെയും ഭാഗമായി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാനത്തിനും രക്താവശ്യത്തിനുമുള്ള പുതിയ മൊബൈൽ ആപ്പ് “നമോ ദാൻ” പുറത്തിറക്കി.മുൻ കേന്ദ്രമന്ത്രി കൂടിയായ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ വി. മുരളീധരൻ ആപ്പിൻ്റെ പ്രകാശനം നിർവ്വഹിച്ചു. ആപ്പ് വികസിപ്പിച്ചത് ജില്ലാ സെക്രട്ടറി രൂപേഷ് ആർ. മേനോൻ, ആണ്.രക്തദാതാക്കളും സ്വീകരിക്കുന്നവരും എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാവുന്ന സൗകര്യവും,ആവശ്യമായ ബ്ലഡ് ഗ്രൂപ്പ്, കാരണം, ആവശ്യത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി…