ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷൻ അംഗങ്ങൾ വൈക്കം ബീച്ചിൽ

വൈക്കം: അന്താരാഷ്ട്ര സംഘടനയായ IOTC( ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷൻ), FSI( ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യ), ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷറീസ്, ഗവൺമെന്റ് ഓഫ് ഇന്ത്യയും ചേർന്ന് നടത്തുന്ന സെമിനാറിന് വന്ന 11 വിദേശരാജ്യങ്ങളിലെ പ്രതിനിധികളും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മുതിർന്ന ഫിഷറീസ് ഉദ്യോഗസ്ഥരും, വൈക്കം മുനിസിപ്പാലിറ്റിയുടെ ഒക്ടോബർ രണ്ടിന് നടത്തിയ ശുചിത്വ ഉത്സവത്തിന് ഭാഗമായി. അവരോടൊപ്പം ചേർന്ന വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, ഹെൽത്ത്‌ കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഷാജി, വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി…

Read More

ബിജെപി മീനച്ചിൽ പഞ്ചായത്ത് തല ശില്പശാല നടന്നു

ബിജെപി മീനച്ചിൽ പഞ്ചായത്ത് അധ്യക്ഷൻ ശ്രീ സജീവ് അധ്യക്ഷത വഹിച്ച ശില്പശാല ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.. ബിജെപി കോട്ടയം വെസ്റ്റ് ജില്ല സെക്രട്ടറി ശ്രീ രൂപേഷ് ആർ മേനോൻ വിഷയാവതരണം നടത്തി. ബിജെപി ഭരണങ്ങാനം മണ്ഡലം അധ്യക്ഷൻ ശ്രീ ഷാനു വി എസ് ബിജെപി ഭരണങ്ങാനം മണ്ഡലം സെക്രട്ടറിയും, മീനച്ചിൽ പഞ്ചായത്ത് പ്രഭാരിയുമായ ശ്രീ അരുൺ സി മോഹന്‍, മഹിളാമോർച്ച ജില്ലാ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ശ്രീമതി ബിന്ദു ശശികുമാർ,…

Read More

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

വൈക്കം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മറവൻതുരുത്ത് രാഘവമന്ദിരത്തിൽ ശിവൻകുട്ടി നായർ (74) ആണ് മരിച്ചത്. റിട്ട.സർക്കാർ ഉദ്യോഗസ്ഥനാണ്. വീട്ടിൽനിന്ന് ഇരുചക്രവാഹനത്തിൽ സാധനങ്ങൾ വാങ്ങാൻ കടിയിലേക്കു പോകുന്പാഴായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് വയോധികനെ മു​ട്ടു​ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചിരുന്നു. ഭാ​ര്യ: പി. ​പ​ത്മി​നി​ദേ​വി.

Read More

വൈക്കം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയത് ഗൗരവതരം : രൂപേഷ് ആർ. മേനോൻ

വൈക്കം: വൈക്കത്തും സമീപപ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വൈക്കം താലൂക്ക് ആശുപത്രിയെയാണ്. അവിടെയാണ് അപസ്മാരത്തിന് ചികിത്സ തേടി എത്തിയ കുട്ടിക്ക് മാനസിക വെല്ലുവിളി നേരിടുന്നവർക്ക് നൽകുന്ന മരുന്ന് നൽകിയതായിആരോപണമുയർന്നിരിക്കുന്നത്. ഓരോ മനുഷ്യ ജീവനും അതീവ വില കൽപിക്കേണ്ട ആശുപത്രിയിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള സംഭവമുണ്ടായിരിക്കുന്നത് അതീവ ഗുരുതര വീഴ്ചയാണെന്നും ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തിൽ അടിയന്തിര നടപടി ഉണ്ടാകണമെന്നും കുറ്റക്കാർക്കെതിരെ പോലീസ് കേസെടുക്കണമെന്നും ബി ജെ പി ജില്ലാ സെക്രട്ടറി രൂപേഷ് ആർ മേനോൻ ആവശ്യപ്പെട്ടു.

Read More

BJP ശിൽപശാല നടത്തി

വൈക്കം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് BJP സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശിൽപാശാല വൈക്കം നഗരസഭയിൽ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് MK മഹേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറിയും വൈക്കം മുനിസിപ്പൽ ഇൻചാർജുമായ രൂപേഷ് ആർ മേനോൻ (SNV രൂപേഷ് ) ശില്പശാല നയിച്ചു. ടൌൺ സൗത്ത് പ്രസിഡന്റ് സുധീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ നോർത്ത് പ്രസിഡന്റ് ശിവരാമകൃഷ്ണൻ സ്വാഗതവും, സൗത്ത് ജനറൽ സെക്രട്ടറി ബിനോയ്‌ നന്ദിയും രേഖപെടുത്തി. ജില്ലാ ഉപാധ്യക്ഷ ലേഖ അശോകൻ, മണ്ഡലം ജനറൽ…

Read More

വൈക്കം – വെച്ചൂർ റോഡ് ഗതാഗത യോഗ്യമാക്കണം : രൂപേഷ് ആർ മേനോൻ

വൈക്കം: നിത്യവും അപകടങ്ങൾ പതിയിരിക്കുന്ന വൈക്കം വെച്ചൂർ റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി കോട്ടയം സെക്രട്ടറി രൂപേഷ് ആർ മേനോൻ ആവശ്യപ്പെട്ടു.തോട്ടുവക്കം പാലം മുതൽ ബണ്ട് റോഡ് ജംഗ്ഷൻ വരെയുള്ള റോഡ് മാസങ്ങളായി വലിയ ഗർത്തങ്ങൾ രൂപം കൊണ്ട് അപകടാവസ്ഥയിലാണ്.റോഡിലെ വലിയ കുഴികളിൽ അകപ്പെട്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും ഇവിടെ പതിവാണ് .വലിയ കുഴികളിൽ പെയ്ത്തു വെള്ളം നിറഞ്ഞു കിടക്കുന്നതുകൊണ്ട് കുഴികളുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങളും കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് നിത്യ സംഭവമാണ്. വൈക്കം വെച്ചൂർ…

Read More

വൈക്കം-വെച്ചൂർ റോഡ്: ഉല്ലല ജംഗ്ഷനിൽ ഇന്ന് റോഡ് ഉപരോധം

വൈക്കം: കുണ്ടും കുഴിയുമായി തകർന്നു കിടക്കുന്ന വൈക്കം-വെച്ചൂർ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തലയാഴം മണ്ഡലം കമ്മറ്റി ഇന്ന് രാവിലെ 10 നു ഉല്ലല ജംഗ്ഷനിൽ റോഡ് ഉപരോധിക്കും. വൈക്കം, ചേർത്തല, ആലപ്പുഴ മേഖലകളിലേക്ക് ധാരാളം ചരക്കുവാഹനങ്ങൾ കടന്നു പോകുന്ന പ്രധാന റോഡാണ് ഇത്.

Read More

കുടുംബമേളയും മെറിറ്റ് അവാർഡ് വിതരണവും

കടുത്തുരുത്തി: എൻ എസ് എസ് 302 ആം നമ്പർ കടുത്തുരുത്തി കരയോഗത്തിന്റെ കുടുംബമേളയും മെറിറ്റ് അവാർഡ് വിതരണവും വൈക്കം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി. വേണുഗോപാൽ ഉൽഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജീവൻ ശാരദാമന്ദിരം അധ്യക്ഷനായി. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബിന്ദു നിലയത്തിൽ ശ്രീ പ്രിയ സത്യരാജനെയും കിഴക്കേടത്ത് അഭിജിത് കെ . അരുണിനെയും ചടങ്ങിൽ ആദരിച്ചു. യൂണിയൻ കമ്മറ്റിയംഗം ദിനേശ് കുമാർ വെട്ടൂർ, ശ്രീനിവാസ് കൊയ്ത്താനം, കരയോഗം വൈസ് പ്രസിഡന്റ് വിനോദ് മാങ്കോട്ടായിൽ,…

Read More

ഓണാഘോഷം നടത്തി

വൈക്കം : തെക്കെനട സംസ്‌കൃതി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷം നടത്തി. നഗരസഭ മുൻ പ്രതിപക്ഷ നേതാവ് എം.ടി അനിൽകുമാർ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എസ് ധനബാലൻ അധ്യക്ഷത വഹിച്ചു. പി.ജി മനോഹരൻ, ഹരികൃഷ്ണൻ മരോട്ടിക്കൽ, സന്തോഷ് പച്ചയിൽ എന്നിവർ പ്രസംഗിച്ചു. 75 പിന്നിട്ട വയോജനങ്ങളെ ആദരിക്കലും ഓണക്കോടി വിതരണവും നടത്തി. കുടുംബാംഗങ്ങൾ ചേർന്ന് കലാപരിപാടികളും അവതരിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.

Read More

വൈക്കം ബോട്ട് ജെട്ടി നവീകരണം മൂന്ന് മാസത്തിനകം പൂർത്തിയാകും

വൈ​ക്കം: സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്റെ​യും വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തിൻറെയും പ്രതാപo പേറുന്ന വൈക്കം ബോട്ട് ജെട്ടി പഴമ നില നിർത്തി പുതുമോടിയണിയുന്നു. വൈക്കം സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി വൈക്കത്ത് എത്തിയത് ഇവിടെ ബോട്ട് ഇറങ്ങിയാണ്. മേജർ ഇമിഗ്രേഷൻ വകുപ്പിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം.

Read More