കണ്ടെയ്നർ ലോറി ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു; ഭർത്താവിന് പരുക്ക്

വൈക്കം: കണ്ടെയ്നർ ലോറി ബൈക്കിൽ ഇടിച്ച് റോഡിൽ വീണ ഗൃഹനാഥ, അതേ കണ്ടെയ്നർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചു. തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസത്തിൽ പ്രമോദ് സുഗുണന്റെ ഭാര്യ ആശ പ്രമോദ്(50) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് വൈക്കം- തലയോലപ്പറമ്പ് റോഡിൽ ചാലപ്പറമ്പ് പെട്രോൾ പമ്പിനു സമീപമാണ് അപകടം. പ്രമോദും ആശയും ബൈക്കിൽ വൈക്കം ഭാഗത്തേക്കു വരികയായിരുന്നു. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കണ്ടെയ്നർ ലോറിയുടെ മുൻവശം ബൈക്കിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് പ്രമോദ് ഇടതുവശത്തേക്കും…

Read More

കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ദേവീ ഭാഗവത നവാഹംയജ്ഞം ; വിഗ്രഹ ഘോഷയാത്ര വൈക്കം ക്ഷേത്രം ഗോപുര നടയില്‍ നിന്ന് പുറപ്പെട്ടു

വൈക്കം: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നടത്തുന്ന ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ദേവീ വിഗ്രഹ രഥ ഘോഷയാത്ര വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും ഞായറാഴ്ച രാവിലെ പുറപ്പെട്ടു. വൈക്കം ക്ഷേത്രം ശ്രീകോവില്‍ നിന്നും പകര്‍ന്നെടുത്ത ദീപം രഥഘോഷയാത്രയുടെ ദേവീവിഗ്രഹത്തിന് മുന്നില്‍ തെളിയിച്ച് ക്ഷേത്രം മേല്‍ശാന്തി തരണി ഡി. നാരായണന്‍ നമ്പൂതിരി വിഗ്രഹ പ്രയാണ രഥ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. നിരവധി ക്ഷേത്രസങ്കേതങ്ങളില്‍ രഥഘോഷയാത്രയ്ക്ക് വരവേല്‍പ്പ് നല്‍കി.

Read More

വൈക്കം മുനിസിപ്പാലിറ്റിയിൽ BJPക്ക് വിമത ശല്യം

വൈക്കം : BJP ക്ക് നൂറ് ശതമാനം വിജയ സാധ്യതയുള്ള വാർഡിലടക്കം BJP ക്ക് വിമത സ്ഥാനാർത്ഥികൾ . നിലവിൽ വൈക്കം മുൻസിപ്പൽ കൗൺസിലറും BJP വൈക്കം മണ്ഡലം സെക്രട്ടറിയുമായ ഗിരിജാകുമാരി , BJP കോട്ടയം മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയും BJP വൈക്കം മുനിസിപ്പാലിറ്റി മുൻ പ്രസിഡന്റുമായ പ്രീയാ ഗിരീഷ് എന്നിവരാണ് BJP യുടെ റിബൽ സ്ഥാനാർത്ഥികളായി പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഇവർ രണ്ടു പേരും മത്സരിക്കുന്നത് ജനറൽ വാർഡുകളിലാണ്.BJP ക്ക് മുൻപും തലവേദന സൃഷ്ടിച്ചയാളാണ് പ്രീയാ…

Read More

വൈക്കത്തഷ്ടമി ഉൽസവത്തിന് ദേവസ്വം ഒരുക്കങ്ങൾ ആരംഭിച്ചു

വൈക്കം: വൈക്കത്തഷ്ടമി ഉൽസവത്തിന് ദേവസ്വം ഒരുക്കങ്ങൾ ആരംഭിച്ചു. ഒരുക്കങ്ങളുടെ ഭാഗമായി വൈക്കം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ദേവസ്വം ബോർഡംഗം പി.ഡി. സന്തോഷ് കുമാർ ,കമ്മിഷണർ ബി. സുനിൽ കുമാർ, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ എൻ.ശ്രീധര ശർമ, അസിസ്റ്റൻഡ് എക്സിക്യൂട്ടിവ് എൻജിനിയർ വി . യു. ഉപ്പിലിയപ്പൻ, കോട്ടയം ഇലക്ട്രിക്കൽ ഓവർസിയർ ജയരാജ്, അസിസ്റ്റൻഡ് കമ്മിഷണർ സി എസ്. പ്രവീൺ കുമാർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ് വിഷ്ണു, അസിസ്റ്റൻഡ് എൻജിനിയർ ജെസ്ന ചാക്യാരത്ത് ഉദയനാപുരം സബ് ഗ്രൂപ്പ്ഓഫിസർ…

Read More

സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്ന് ലഭിച്ച അറിവും പ്രോത്സാഹനവും സിനിമ ലോകത്തേക്ക് വഴികാട്ടിയായി

വൈക്കം : നേടിയ കലകളുടെ അറിവുകള്‍ മറ്റുള്ളവര്‍ ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് അത് വിജയകരമാകുന്നതെന്ന് സംവിധായകന്‍ തരുണ്‍മൂര്‍ത്തി പറഞ്ഞു. കലയുടെ പഠനം മത്സരങ്ങള്‍ക്ക് വേണ്ടി മാത്രമാകരുതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കലോത്സവ മത്സരവേദികളില്‍ നിന്നും തനിക്ക് ലഭിച്ച അംഗീകാരവും പ്രോത്സാഹനവുമാണ് സിനിമ ലോകത്തേക്ക് കടന്ന് കയറാന്‍ വഴികാട്ടിയാതെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. 64-ാമത് വൈക്കം ഉപജില്ലാ സ്‌കൂള്‍ കലോത്സവം സെന്റ് ലിറ്റില്‍ തെരേസാസ് ഗോള്‍സ് എച്ച്. എസ്. എസ് ല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ സ്‌കൂള്‍…

Read More

വെള്ളൂർ കെ.പി.പി.എൽ: മുഴുവൻ കരാർ തൊഴിലാളികളേയും സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനം,181 പേർക്ക് സ്ഥിര നിയമനം; ഗുണഭോക്താക്കൾ എച്ച് എൻ.എൽ അടച്ചുപൂട്ടിയതോടെ തൊഴിൽ നഷ്ടപ്പെട്ടവർ

കേന്ദ്ര സർക്കാർ കൈയ്യൊഴിഞ്ഞതിനെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച വെള്ളൂർ എച്ച്.എൻ.എൽ സംസ്ഥാനം ഏറ്റെടുത്ത് പുതുതായി രൂപം നൽകിയ കെ.പി.പി.എലിലെ എല്ലാ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 181 കരാർ ജീവനക്കാർക്കാണ് കെ.പി.പി.എല്ലിൽ സ്ഥിര നിയമനം നൽകിയത്. എച്ച് എൻ.എല്ലിൽ ജോലി ചെയ്തുവരവേ, കേന്ദ്ര സർക്കാർ സ്ഥാപനം അടച്ചുപൂട്ടിയതിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്കാണ് സംസ്ഥാന സർക്കാർ പുനർനിയമനം നൽകിയത്. തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.ദേശീയ കമ്പനി ലോ…

Read More

വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

വൈക്കം: വൈക്കത്ത് വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. ബൈക്ക് യാത്രികനായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. രാവിലെ 9 മണിയോടെ വൈക്കം നാനാടത്ത് ആയിരുന്നു അപകടം. വൈക്കത്തു നിന്നു പൂത്തോട്ടയിലെ സ്വകാര്യ കോളജിലേക്കു ബൈക്കിൽ പോവുകയായിരുന്നു മുഹമ്മദ് ഇർഫാൻ. മറ്റൊരു വാഹനത്തിന്റെ പുറകിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. വൈക്കം ഇർഫാൻ മൻസിൽ നാസറിന്റെ മകനാണ് മുഹമ്മദ് ഇർഫാൻ. ബിഎസ്‌സി സൈബർ ഫൊറൻസിക് വിദ്യാർഥിയാണ്.

Read More

വൈക്കത്ത് കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു, കൊട്ടാരക്കരയിലെ യുവഡോക്‌ടർക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കത്ത് കെവി കനാലിലേക്ക് കാർ മറിഞ്ഞ് യുവഡോക്ടർക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിലുളള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അമൽ സൂരജാണ് (33) മരിച്ചത്. ഇന്ന് പുലർച്ചെ നാട്ടുകാരാണ് കാർ കനാലിൽ മറിഞ്ഞുകിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്നലെ കൊട്ടാരക്കരയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോയതായിരുന്നു അമൽ.

Read More

പുള്ളിസന്ധ്യവേല ഇന്ന് തുടങ്ങും

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി മഹോത്സവത്തിന്റെ ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്ന പുള്ളിസന്ധ്യവേല ഇന്ന് ആരംഭിക്കും. രാവിലെ 8ന് എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും. ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ തിടമ്പേറ്റും. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നള്ളിപ്പ് സമാപിക്കും. വൈകിട്ട് 8 ന് വിളക്ക് എഴുന്നള്ളിപ്പ് നടക്കും.

Read More

വൈക്കം ഉപജില്ലാ ശാസ്‌ത്രോത്സവം ഇന്നും നാളെയും

വൈക്കം: വൈക്കം ഉപജില്ലാ ശാസ്‌ത്രോത്സവം കുലശേഖരമംഗലം ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ ഇന്നും നാളെയും നടത്തും. 69 സ്‌കൂളുകളിൽ നിന്നായി 2500ഓളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും . ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തിപരിചയം, ഐടി എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് മത്സരം.

Read More