
നായർ മഹാ സമ്മേളനത്തിന് ഒരുങ്ങി വൈക്കം
താലൂക്ക് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് നടത്തുന്ന നായർ മഹാസമ്മേളനത്തിനു നഗരം ഒരുങ്ങി. 25000 പേരെ സമ്മേളനത്തിന് പ്രതീക്ഷിക്കുന്നുണ്ട്. 10000 പേർക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. വൈക്കം നഗരം വൈദ്യുത ദീപങ്ങളും എൻ എസ് എസ് പതാകകളും ഉപയോഗിച്ച് അലങ്കരിച്ചു. കുടിവെള്ളം, ലഘു ഭക്ഷണം, ഡോക്ടർ, ആംബുലൻസ്, അഗ്നിശമന സേന എന്നിവരുടെ സേവനം ഉണ്ടായിരിക്കും. കൂടാതെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ടായിരിക്കും.