രവീന്ദ്ര പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

കൊച്ചി: സംഗീത സംവിധായകൻ രവീന്ദ്രന്റെ സ്മരണാർഥം രവീന്ദ്രൻ മാസ്റ്റർ മ്യൂസിക്കൽ ട്രസ്റ്റ് ഏർപ്പെടുത്തിയ രവീന്ദ്രപുരസ്‌കാരം കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക്. 2025 നവംബർ 19 വൈകിട്ട് 6.30ന് എറണാകുളം പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ പുരസ്‌കാരം സമ്മാനിക്കും.

Read More

കോട്ടയം പാതയിൽ 11 നു ട്രെയിനുകൾക്ക് നിയന്ത്രണം; മെമു റദ്ദാക്കി, ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും

കോട്ടയം: കൊടൂരാറിനു കുറുകെയുള്ള റെയിൽ പാലത്തിലെ ഗർഡർ മാറ്റുന്നതിന്റെ ഭാഗമായി 11നു കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. 66310 കൊല്ലം – എറണാകുളം മെമു റദ്ദാക്കി.ഭാഗികമായി റദ്ദാക്കിയവ:ഗുരുവായൂർ – മധുര എക്സ്‌പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. മടക്ക യാത്ര കൊല്ലത്ത് നിന്നായിരിക്കും. കോട്ടയം – നിലമ്പൂർ റോഡ് എക്സ്‌പ്രസ് ഏറ്റുമാനൂരിൽ നിന്നാകും സർവീസ് ആരംഭിക്കുക.

Read More

വൈക്കത്ത് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു: യുവാവിന് ദാരുണാന്ത്യം

വൈക്കം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചേർത്തല മൂലയിൽ വീട്ടിൽ കുര്യൻ തരകന്റെ മകൻ ആന്റണി തരകൻ (24) ആണ് മരിച്ചത്. വൈക്കം – എറണാകുളം റോഡിൽ ഇത്തിപ്പുഴ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

രാഷ്‌ട്രപതി ദ്രൗപതി മുർമു 22 നു ശബരിമലയിൽ

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപതി മുർമു ഈ മാസം 22 നു ശബരിമലയിൽ ദർശനത്തിനു എത്തുമെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ചു. 24 വരെ രാഷ്‌ട്രപതി കേരളത്തിൽ തുടരും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്‌ട്രപതി എത്തുന്നത്. തുലാമാസ പൂജകൾക്കായി ഒക്ടോബർ 16 നാണു ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ ശബരിമലയിൽ ആരംഭിച്ചു കഴിഞ്ഞു.

Read More

ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി രക്ത ദാനത്തിനായുള്ള “നമോ ദാൻ” ആപ്പ് പുറത്തിറക്കി

കോട്ടയം: സേവാ പാക്ഷിക ഘോഷങ്ങളുടെയും വികസിത കേരളം ഹെൽപ് ഡെസ്‌ക് സംരംഭത്തിന്റെയും ഭാഗമായി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാനത്തിനും രക്താവശ്യത്തിനുമുള്ള പുതിയ മൊബൈൽ ആപ്പ് “നമോ ദാൻ” പുറത്തിറക്കി.മുൻ കേന്ദ്രമന്ത്രി കൂടിയായ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ വി. മുരളീധരൻ ആപ്പിൻ്റെ പ്രകാശനം നിർവ്വഹിച്ചു. ആപ്പ് വികസിപ്പിച്ചത് ജില്ലാ സെക്രട്ടറി രൂപേഷ് ആർ. മേനോൻ, ആണ്.രക്തദാതാക്കളും സ്വീകരിക്കുന്നവരും എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാവുന്ന സൗകര്യവും,ആവശ്യമായ ബ്ലഡ് ഗ്രൂപ്പ്, കാരണം, ആവശ്യത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി…

Read More

നവീകരിച്ച സ്വർണപ്പാളികൾ സന്നിദാനത്ത് തിരികെയെത്തി; ഒക്ടോബർ 17 നു പുനഃസ്ഥാപിക്കും

പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ നവീകരണം പൂര്‍ത്തിയാക്കിയ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഒക്ടോബര്‍ മാസം 17 നു പുനഃസ്ഥാപിക്കും. സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. നവീകരണം പൂര്‍ത്തിയാക്കിയ സ്വര്‍ണപ്പാളികള്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പേതന്നെ സന്നിധാനത്ത് തിരിച്ചെത്തിച്ചിക്കുകയും അത് സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്

Read More

കേരളത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിർത്തിവെച്ചു

കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിർത്തി വെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. കേരളത്തില്‍ 8 വിതരണക്കാര്‍ വഴിയാണ് ഈ മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വില്‍പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുള്ള കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും…

Read More

തിരുവോണം ബമ്പർ നറുക്കെടുത്തു

തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹ​ന് ലഭിക്കുക.ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് ന‍ടന്നത്. തിരുവോണം ബമ്പറിന്റെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. പാലക്കാടായിരുന്നു ഏറ്റവും കൂടുതല്‍ വില്പന. 14,07,100 ടിക്കറ്റുകള്‍ അവിടെ വിറ്റു.

Read More

തിരുവോണം ബമ്പർ നറുക്കെടുപ്പ് ശനിയാഴ്‌ച

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് നാളെ അറിയാം. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്‌ ശനിയാഴ്‌ച പകൽ രണ്ടിന്‌ തിരുവനന്തപുരത്ത് നടക്കും. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായും വില്പന നടത്താൻ കഴിയാത്ത സാഹചര്യത്തിൽ നേരത്തെ നറുക്കെടുപ്പ് തീയതി മാറ്റി വെച്ചിരുന്നു.

Read More

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

ഇന്ന് വിജയദശമി. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം എഴുതി കുരുന്നുകൾ ചുവടു വെക്കുന്ന വിദ്യാരംഭം ഇന്നാണ്. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടക്കും. വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. ദുര്‍ഗാഷ്ടമി നാളില്‍ പൂജ വച്ച് ആരാധിച്ച പുസ്തകങ്ങളും പണിയായുധങ്ങളും വിജയദശമി നാളില്‍ പൂജയ്ക്ക് ശേഷം ഉപയോഗിച്ചു തുടങ്ങുന്നു.

Read More